അനു ഒന്നും പറയാതെ അപ്പുറത്തേക്ക് മാറി
റോജി ഡ്രെസ് മാറിയിറങ്ങി വന്നു …ഇളം നീല ഡെനിം ജീന്‍സും .. ഫുള്‍ സ്ലീവ് റെഡ് കളര്‍ ടി ഷര്‍ട്ടും … അവനവളുടെ കൈ പിടിച്ചു റെസ്റോറന്റിലേക്ക് പോയി …
” താങ്ക്സ് സാര്‍ … ഞാന്‍ കണ്ടിട്ടുണ്ട് സ്വപ്നത്തിലും സിനിമയിലും ഒക്കെ …ഇതേ പോലെ “
കത്തിച്ചു വെച്ച മെഴുകുതിരിയുടെ സമീപമിരുന്നവള് പറഞ്ഞു … കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആയിരുന്നു അവനവള്‍ക്ക് വേണ്ടിയോരുക്കിയിരുന്നത്
മെഴുകുതിരിയുടെ വെളിച്ചത്തില്‍ വെളിച്ചത്തില്‍ അനുവിന്റെ സൌന്ദര്യം ആളിക്കത്തിയപ്പോള്‍ അപ്പുറത്തെ ടേബിളുകളിലിരുന്ന ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി … റോജിയത് കണ്ടു അവളുടെ ഫ്രണ്ട് ആയതില്‍ സന്തോഷിച്ചു
‘ കിടക്കാന്‍ പോകുവാണോ അനു? ഉറക്കം വരുന്നുണ്ടോ ?’
മുറിയിലെത്തി ഡ്രെസ് മാറിയിട്ട് റോജി ചോദിച്ചു
‘ ഇല്ല …സാര്‍…. അല്പം കഴിഞ്ഞേയുള്ളൂ … ബാല്‍ക്കണിയില്‍ പോയിരിക്കാം ..ഇപ്പൊ വരാം “
റോജി നേരത്തെയിട്ട നൈറ്റ് പാന്റും ബനിയനുമിട്ട് ബാല്‍ക്കണിയില്‍ പോയി വിസ്കി ഒഴിച്ചു താഴേക്ക് നോക്കി കാഴ്ചകള്‍ കണ്ടു കൊണ്ട് സിപ് ചെയ്യാന്‍ തുടങ്ങി
” ചിയേര്‍സ് സാര്‍ … ഒരിക്കല്‍ കൂടി ” അനു നേരത്തെയോഴിച്ചു വെച്ച വിസ്കി ഗ്ലാസ്സെടുത്ത് ചുണ്ടില്‍ മുട്ടിച്ചൊരു കവിളിറക്കി ..അവളുടെ മുഖഭാവം കണ്ടവന് ഡ്രൈ ഫ്രൂട്ട്സെടുത്തു കൊടുത്തു
” അനു ..ഇഷ്ടമില്ലെങ്കില്‍ കഴിക്കണ്ട “
