അതും മുറികള്‍ തമ്മില്‍ വാതില്‍ ഇല്ലാത്തത് ..അത് കൊണ്ടാ കാളിയെ കൊണ്ടിങ്ങനെ ഒരു സെറ്റപ്പ് ഉണ്ടാക്കിയെ …. അതിടിച്ചു പണിയട്ടെടാ…പിന്നെ നിന്നെ ബുദ്ധിമുട്ടിക്കണ്ട കാര്യമില്ലലോ ‘
‘ അക്ക .സമ്മതിച്ചോ പണിയാന്‍ ?” ഞാനക്കയെ നോക്കി … പാവാടയും ബ്ലൌസുമിട്ട് സാരിയുടുക്കുവാണ്
” ഹ്മ്മം …നീ ശാലൂനെ വിളിച്ചു പറഞ്ഞോ … നാട്ടിലേക്ക് പരീക്ഷ കഴിഞ്ഞു വരൂന്നു ..നീയും നാട്ടില്‍ പോയി നിക്ക് ..അപ്പോഴത്തേക്കും മെഷിനറി ഒക്കെ വരും … ബില്‍ഡിങ്ങിന്റെ പണി കഴിഞ്ഞാല്‍ എല്ലാം പെട്ടന്നാവും ..”
” അക്ക സമ്മതിച്ചോ നാട്ടിലേക്ക് വരാന്‍ ?” ഞാന്‍ അകാംഷാപൂര്‍വ്വം റോജിയെ നോക്കി .. ഒതുങ്ങി കഴിയുന്ന അക്ക എങ്ങനെ സമ്മതിച്ചു പോലും
” ഹ്മ്മം …. പറ്റിയെലേല്‍ നീയിവിടെ നിന്നോ ..ഞാന്‍ പിള്ളേരെ അങ്ങോട്ട് കൊണ്ട് പോകൂന്നു പറഞ്ഞു …. ” റോജി പുക ആഞ്ഞു വലിച്ചു . .” അപ്പോഴും ഒന്ന് മടിച്ച അവളുടെ അവസാനത്തെ അപ്പും ഞാനിളക്കി…… നീ ദുബായില്‍ വന്നാല്‍ പിന്നെ അവിടുന്നിങ്ങോട്ടു വിടാന്‍ ഉദ്ദേശമില്ല … നിന്നേം പിള്ളേരേം ഓര്‍ത്താ അവനെ ഇവിടെ പിടിച്ചു നിര്‍ത്തിയെ എന്ന് പറഞ്ഞപ്പോ ആവളുടെ അവസാനത്തെ ആണിക്കല്ലും ഇളകി … പിന്നെയൊന്നും പറഞ്ഞില്ല …ഞാന്‍ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു “
റോജി സിഗരറ്റ് നിലത്തിട്ടു ചവിട്ടിയരച്ചപ്പോള്‍ , എന്‍റെ കണ്ണില്‍ നിന്നോഴുകിയ വെളളം അവന്‍ കാണാതെ ഞാന്‍ റോഡിലേക്ക് തിരിഞ്ഞു … രക്തബന്ധത്തിനപ്പുറം ഒരു ബന്ധമുണ്ടെന്നും അത് കൊണ്ടാവാം ഞാന്‍ മുന്‍പേ ഓര്‍ത്ത ഉദ്ധീപനം എനിക്ക് സംഭവിക്കാത്തതെന്നും ഞാന്‍ തിരിച്ചറിയുകായിരുന്നു
