അവന്‍ ബില്ലടച്ചു കാറിനടുത്തെക്ക് നടന്നു . സമയം എട്ടര കഴിഞ്ഞിരിക്കുന്നു . നാട്ടിലെ സമയം എത്രയായോ ആവൊ ? അക്കയെയും ശാലുവിനെയും വന്നയുടനെ വിളിച്ചിരുന്നു
” ഡാ ബാസെ … കുപ്പീം ഫുഡും ഒക്കെ ഫ്ലാറ്റില്‍ ഉണ്ട് .. എന്‍ജോയ് tonight ..bye” അവന്‍ ഡ്രൈവറെ ഫ്ലാറ്റ് കാണിച്ചു തരാന്‍ ഏര്‍പ്പാടാക്കി തിരികെ പോയി . ഡ്രൈവര്‍ എന്‍റെ ബാഗുമെടുത്ത് മുന്‍പേ നടന്നു .. വീണ്ടും കോള്‍ ..ജെസ്ലെര്‍ തന്നെയാണ് . അവനു എന്‍റെ താമസ സ്ഥലം പറഞ്ഞു കൊടുത്തു … അടുത്താണത്രെ അവനും .. പത്തു മിനുട്ട് ഡ്രൈവിംഗ് .
ഫ്ലാറ്റിലെത്തി ആദ്യം കണ്ട മുറിയിലേക്ക് കയറി .. മനോഹരമായി അടുക്കി വെച്ചിരിക്കുന്ന മുറി ..ലാപ്പ് കുത്തിയിട്ടിട്ടു കുളിക്കാന്‍ കയറി .. . ഫുഡ് അല്‍പനേരം കഴിഞ്ഞു കഴിക്കാം , തീരെ വിശപ്പില്ല … വലിയ led tv ഉണ്ടെങ്കിലും

