Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവൾ ഷഹാന

വീട്ടുകാരുമായി കുശലം പറച്ചിലും കാപ്പികുടിയും കഴിഞ്ഞു ഋഷി തങ്ങളുടെ കൃഷിസ്ഥലവും മറ്റും കാണിക്കുവാനായി അവളെയും കൂട്ടി ഇറങ്ങി .
വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലൂടെ അവർ നടന്നു . വരമ്പിലൂടെ നടക്കുമ്പോൾ ഋഷി ഉത്സാഹത്തോടെ അവളുടെ കൈ പിടിച്ചു നടത്തി . ഒടുവിലൊരു കുളത്തിന്റെ അരികിലവർ ഇരുന്നു .

“‘ തും ഇത്നെ ..ജോ … മുസ്‌കുരാ രഹെ ഹോ …
തും ഇത്നെ ..ജോ … മുസ്‌കുരാ രഹെ ഹോ …
ക്യാ ഘം ഹൈ ജിസ്‌കോ ….ചുപാ രഹെ ഹോ .
ക്യാ ഘം ഹൈ ജിസ്‌കോ ….ചുപാ രഹെ ഹോ .
തും ഇത്നെ ..ജോ … മുസ്‌കുരാ രഹെ ഹോ . “” നീണ്ടു പരന്നു കിടക്കുന്ന ഗോതമ്പ് പാടത്തിന്റെ അരികിലെ കുളത്തിന്റെ കരയിലിരുന്നു ഗോതമ്പിന്റെ നിറമുള്ള അതിസുന്ദരിയായ ഷഹാനയെ നോക്കി ഋഷി പാടുവാൻ തുടങ്ങി … പ്രുകൃതിപോലും നിശബ്ദമായി അവന്റെ സംഗീതത്തിൽ ലയിച്ചു നിന്നു , ഒരില പോലും ചലിക്കാതെ

പാട്ടും തീർന്നപ്പോഴും ഷഹാന അതിന്റെ മാധുര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു .

“‘ പാട്ടിഷ്ടമായില്ല അല്ലെ ?”’ അവളൊന്നും മിണ്ടാത്തത് കണ്ടു ഋഷി ചോദിച്ചു

“‘ ഹേ …. ഒരു പാട് … ഒരുപാടിഷ്ടമായി “”

“‘ അപ്പോൾ പാട്ടുകാരനെയാണോ ഇഷ്ടമല്ലാത്തെ ?”’ ഋഷി അവളുടെ കണ്ണുകളിലേക്ക് നോക്കി .

ഷഹാനക്കെന്തു പറയണമെന്ന് അറിയില്ലായിരുന്നു . ഒന്ന് മാത്രം അറിയാമായിരുന്നു അവൾക്ക് ഋഷിയുമൊത്തുള്ള ഓരോ നിമിഷവറും താൻ ആസ്വദിക്കുന്നു എന്ന് .

“” ഋഷി …..”‘ ഷഹാനയുടെ പതിഞ്ഞ ശബ്ദം കെട്ടവൻ അവളെ നോക്കി …അവളുടെ കണ്ണുകളെ നേരിടാൻ അവനായില്ല

“‘ ഋഷി എന്നെ …എന്നെ പ്രണയിക്കുന്നുണ്ടോ ?”’

ആ ചോദ്യം അവൻ പ്രതീക്ഷിക്കുന്നു എന്നറിയില്ല … പക്ഷെ അവനെ മുഖത്ത് അതിന്റെ പരിഭ്രാന്തിയോ ഒന്നുമുണ്ടായിരുന്നില്ല .

“‘ എനിക്ക് …… എനിക്കറിയില്ല ….ഷഹാനാ “

“‘ പക്ഷെ ….. എനിക്കൊത്തിരി ഇഷ്ടമാ “” ഒന്ന് നിർത്തിയവൻ തുടർന്നു .
ഷഹാന കൂടെയുള്ള ഓരോ നിമിഷങ്ങളും ഞാനാസ്വദിക്കുന്നു … ഷഹാന കൂടെയുള്ളപ്പോൾ ഭൂമിയിലുള്ള ഒന്നിനെപോലും ഞാൻ കാണുന്നില്ല …..എന്റെ എന്റെ കണ്ണിൽ തെളിയുന്നില്ല … എന്റെ കണ്ണിലും മനസ്സിലും …. … എല്ലാം എല്ലാം നീയാണ് ..നീ മാത്രം …”‘ ഋഷി അവളുടെ മുന്നിൽ വന്നു നിന്നവളുടെ കണ്ണിലേക്ക് നോക്കി

“‘ ഋഷി …. ഞാൻ …. ഞാനൊരു ..”

“‘ അറിയാം ….. എനിക്ക് നന്നായറിയാം ….. ആ ചുറ്റുമതിലിനുള്ളിൽ നിന്ന് മാത്രം …. അങ്ങനെ മാത്രം …”‘ ഷഹാനയൊന്നും പറഞ്ഞില്ല ..പക്ഷെ അവൾക്കൊന്നുറപ്പായിരുന്നു … ഋഷിയെയെയും അവന്റെ പാട്ടിനെയും താൻ അതിയായി ഇഷ്ടപ്പെടുന്നുവെന്ന് …

“‘ ഋഷി …ഞാൻ …”” പറയാനാഞ്ഞിട്ടവൾ പാതിയിൽ നിർത്തി ..അവന്റെ കണ്ണിലേക്ക് നോക്കാനവൾക്ക് സാധിക്കുന്നില്ലായിരുന്നു . അതിലവൾ അവനു തന്നോടുള്ള പ്രണയവും ഇഷ്ടവും പരിഗണനയും വാത്സല്യവും കണ്ടു

“” രേഖാവോൻ കാ ഖേൽ മുഖാദർ …

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025