Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവൾ ഷഹാന

രേഖാവോൻ സെ മാത് ഖാ രഹെ ഹോ ”’

ഷഹാന ആ പാട്ടു എറ്റു പാടിയപ്പോൾ ഋഷി അവളെ കണ്ണിമയ്ക്കാതെ നോക്കി . ഷഹാന ആ പാട്ടു ആദ്യം മുതൽ പാടുകയായിരുന്നു അവസാന വരികളിൽ ഋഷിയും കൂടെ ചേർന്ന് പാടിയപ്പോൾ പ്രുകൃതിപോലും അതിൽ ലയിച്ചു .

“‘ ഷഹാന ഡാൻസ് കളിക്കൂ ….”‘ ഋഷി വിളഞ്ഞു കിടക്കുന്ന ഗോതമ്പു പാടത്തിലേക്കവളെ കൈ പിടിച്ചു ഇറക്കി …

“‘ അയ്യോ .ഞാനോ ….?”’

“” പ്ലീസ് ഷഹാന …പ്ലീസ് …. “‘ ഋഷി അവളെ ഗോതമ്പു പാടത്തിന്റെ നടുവിലേക്കിറക്കി ഒരു പാട്ടു പാടുവാൻ തുടങ്ങി …. അവന്റെ പാട്ടിനനുസരിച്ചു അവൾ ചുവടുകൾ വെക്കാൻ തുടങ്ങി .. തുടയിൽ താളം പിടിച്ചവൻ അവളുടെ നൃത്തം ആസ്വദിച്ചു പാട്ടു തുടർന്നു ….

“‘ ഹോ …ഷഹാന … ബ്യൂട്ടിഫുൾ …. നല്ലപോലെ ഡാൻസ് കളിച്ചു …. “‘ അവനവളുടെ കയ്യെടുത്തു മുത്തി …. അവളൊന്നു വിറച്ചു …. ആദ്യമായി അവന്റെ മുത്തം കിട്ടിയപ്പോൾ അവൾ ഒരു കൗമാരക്കാരിയെ പോലെ നാണിച്ചു

അന്ന് വൈകുന്നേരം തിരികെ പോകാനായാണ് ഷഹാന വന്നത് . എന്നാൽ ഋഷിയുടെ വീട്ടുകാരുടെ സ്‌നേഹപൂർവമായ സ്വീകരണവും നിർബന്ധവും അവളെ അന്നവിടെ കഴിയാൻ നിർബന്ധിതയാക്കി .

“‘ഇവിടെ അടുത്തൊരു ദുർഗാ മന്ദിർ ഉണ്ട് …. വരുന്നോ നമുക്കൊന്ന് നടക്കുകയും ചെയ്യാം “‘ വൈകുന്നേരത്തെ ചായക്ക് ശേഷം ഋഷി ഷഹാനയോടു ചോദിച്ചു .

” ഓക്കേ …. നാടൊക്കെയൊന്ന് കാണാമല്ലോ “‘ ഷഹാന അവനൊപ്പം ഇറങ്ങി .

ആൾക്കൂട്ടമില്ലായിരുന്നു മന്ദിറിൽ …ഋഷി ഉള്ളിലേക്ക് കടന്നപ്പോൾ ഷഹാനയൊന്നു മടിച്ചു .

“‘ വാ ഷഹാന …. ജാതിയും മതവുമൊക്കെ മനസിന്റെ വേലിക്കെട്ടുകളിലാണ് …. ആ വേലിക്കെട്ടുകൾ പൊട്ടിച്ചറിയുമ്പോഴേ അതിനുള്ളിൽ ഈശ്വരൻ കുടിയിരിക്കൂ … ആതാരുടെ ദൈവം ആണെങ്കിലും “”

ഷഹാന അകത്തേക്ക് കയറിയപ്പോൾ ഋഷി കൈ നീട്ടി …. തന്റെ കൈ പിടിച്ചു ദുർഗാ മന്ദിറിൽ ഏഴു പ്രാവശ്യം വലം വെക്കുമ്പോൾ ഷഹാനക്ക് മനസ്സിലായിരുന്നു ഋഷി തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ., തന്നെ അവൻ ആരായിട്ടാണ് കാണുന്നതെന്നും . .. അവൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും . ഷഹാനയും അവനെ …അവന്റെയിഷ്ടത്തെ ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചിരുന്നു … ഒരു പക്ഷെ …തനിക്കവനിൽ നിന്നും ഒഴിഞ്ഞുമാറാമെന്നു അവൾക്ക് തോന്നി … ഒരു പെൺകുട്ടിയുടെ മരണം അവന്റെ ഹൃദയത്തെ എത്രമാത്രം ഉലച്ചെങ്കിൽ താൻ അവനിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചാൽ അതവന്റെ ജീവിതത്തെ എത്രമേൽ മാറ്റുമെന്ന് ഷഹാനക്ക് നല്ലയറിവുണ്ടായിരുന്നു … പക്ഷെ താൻ ഋഷിയെ സ്നേഹിക്കുന്നു … അവനെ …അവന്റെ സംഗീതത്തെ …. അവന്റെ നിഷ്കളങ്കമായ സ്നേഹത്തെ …സൗഹൃദത്തെ ..

അത്താഴം കഴിഞ്ഞൊരു ഗ്ളാസ് പാൽ തന്റെ കയ്യിലേക്ക് ഋഷിയുടെ ‘അമ്മ വെച്ച് തരുമ്പോൾ ഷഹാനക്ക് പതറിച്ച ഉണ്ടായില്ല …. അതവൾ പ്രതീക്ഷിച്ചിരുന്നു … ഒരമ്മ തന്റെ മകന്റെ ഇഷ്ടത്തെ ..അല്ലെങ്കിൽ അവന്റെ മാറ്റത്തിനു വേണ്ടി എത്രമാത്രം ആഗ്രഹിക്കുന്നു … പ്രാർത്ഥിക്കുന്നുവെന്നു , അവൾക്ക് അവരുടെ തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും മനസ്സിലായിരുന്നു . ഋഷിയും അതാഗ്രഹിക്കുന്നുണ്ടെന്നവൾക്ക് തോന്നി . അതുകൊണ്ടാണല്ലോ ദുർഗാ മന്ദിറിൽ തന്നെയും കൈ പിടിച്ചു ഏഴുപ്രാവശ്യം വെച്ചത് . ഋഷിയുടെ കയറുമ്പോൾ അവന്റെ സഹോദരിമാരും മുറിക്ക് പുറത്തുണ്ടായിരുന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025