Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

“എന്താ പറഞ്ഞത് ? മലയാളം തന്നെ അല്ലെ .”
ഞാൻ വീണ്ടും ചളി അടിച്ചു നോക്കി .

“ഓഹ്ഹ്ഹ്….”
എന്റെ മറുപടി കേട്ട് മഞ്ജുസ് അവളുടെ തലമുടി സ്വയം പിടിച്ചു വലിച്ചു .

“കവി ..നീ എന്നെ കൊണ്ട് പച്ചത്തെറി പറയിപ്പിക്കരുത് ട്ടോ…”
ഇളിച്ചു നിൽക്കുന്ന എന്നെ നോക്കി അവള് പല്ലിറുമ്മി .

“നീ പറഞ്ഞോടി മുത്തേ ..നീ പറഞ്ഞാ ഞാൻ കേള്ക്കും ”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .

“പ്ലീസ് മാൻ..എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ..ഒന്ന് കേൾക്ക് ..”
എന്റെ സംസാരം കേട്ട് അവൾ ചിണുങ്ങി .

“ഓക്കേ ബ്രോ..നീ പറ ..”
അവളുടെ ഭാവം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“യാ ബ്രോ..പറയാം ആദ്യം ഒന്ന് കേൾക്ക് ..”
അവൾ വീണ്ടും പല്ലിറുമ്മി . അതോടെ ഞാൻ തലയാട്ടി നല്ല കുട്ടി ആയി .

“കവി നീ എന്താ ഇങ്ങനെ ..ഞാൻ ഇവിടെ ഒറ്റയ്ക്ക് ബോറടിച്ചു ഇരിക്കുവല്ലേ . നീയെന്താ ഇപ്പൊ പൊറത്തു പോകാനൊന്നും ഒരു ഇന്ററസ്റ്റ് കാണിക്കാത്തത് ?”
മഞ്ജുസ് എന്നെ നോക്കി പരിഭവിച്ചു .

“ഒന്നും ഇല്ല …ഇന്ററസ്റ്റ് ഇല്ല ..അതെന്നെ ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“അതെന്താ ഇല്ലാത്തെ? വീട്ടിൽ ആവുമ്പൊ നിനക്കു ഫ്രെണ്ട്സിനെ കൂടെ ഒകെ എത്ര നേരം വേണേലും പൊറത്തു പോകാൻ ഇന്ററസ്റ്റ് ഉണ്ടല്ലോ ?”
മഞ്ജുസ് എന്നെ ചോദ്യംചെയ്യുന്ന മട്ടിൽ സ്വരം ഉയർത്തി .

“അത് വീട്ടിൽ ആവുമ്പോൾ അല്ലെ . ഇവിടെ അതിനു ആരും ഇല്ലല്ലോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .

“പിന്നെ ഞാൻ എന്താടാ ചത്തോ ? ഞാൻ ഇവിടെ ഇല്ലേ ? നിനക്കെന്താ എന്നെയും കൂട്ടി പോയാൽ ”
മഞ്ജുസ് ഒടുക്കം അവളുടെ പോയിന്റിൽ എത്തി . അവളെ പുറത്തു കൊണ്ടുപോകാത്തതിന്റെ ദേഷ്യം ആണ് ഇത്രേം നേരം ആയിട്ട് കാഴ്‌ചവെച്ചത് .

“ഹ്മ്മ്..ബെസ്റ്റ് …നല്ല ചേലായി ..”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു .

“അതെന്താടാ എനിക്കൊരു കുഴപ്പം ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“കുഴപ്പങ്ങളെ ഉള്ളു ..”
ഞാൻ അവളെ നോക്കി ചിരിച്ചു. അതോടെ അവളുടെ മുഖം മാറി . “വാട്ട് ദി …” മഞ്ജുസ് എന്നെ നോക്കി കൈകൾ മലർത്തി . അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു . ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

“എന്നുവെച്ചാൽ അങ്ങനെ അല്ല മഞ്ജുസേ…നീ ചൂടാവല്ലേ ..”
ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .

“നീ ഒലിപ്പിക്കണ്ട…അതറിഞ്ഞിട്ട് തന്നെയേ കാര്യമുള്ളൂ ..പറ…എന്താ എന്റെ പ്രെശ്നം ?”
മഞ്ജുസ് എന്നെ ഉന്തിമാറ്റികൊണ്ട് ദേഷ്യപ്പെട്ടു .

“ഹി ഹി..അപ്പോഴേക്കും ചൂട് ആയോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025