Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

ഞാൻ അതെ നാണയത്തിൽ അവൾക്കുള്ള മറുപടിയും നൽകി .”ഹോ..എന്റെ കെട്ട്യോൻ ഇത്ര വിശാല മനസ്കൻ ആയിരുന്നോ ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ അരികിലേക്കായി സോഫയിലേക്കിരുന്നു . എന്റെ അരക്കെട്ടിന്റെ ഭാഗത്തായാണ് അവൾ വന്നിരുന്നത് . ഞാൻ അതൊന്നും ശ്രദ്ധിക്കാതെ കണ്ണുമടച്ചു കിടന്നു ഉറക്കം നടിച്ചു .

അത് മനസിലാക്കികൊണ്ട് തന്നെ മഞ്ജു എന്റെ ഷോർട്ട്സിനു മുൻപിൽ അവളുടെ വലതു കൈ എടുത്തുവെച്ചു .

“കവി കുട്ടാ …”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ മുഴുപ്പിൽ പയ്യെ കൈകൊണ്ട് തഴുകി .

“നീ ഒന്ന് പോവുന്നുണ്ടോ മഞ്ജുസേ …”
അവൾ തൊട്ടതോടെ ചെറിയൊരു അനക്കം ഉണ്ടായതും ഞാൻ ദേഷ്യപ്പെട്ടു .

“എന്തിനാടാ ചെക്കാ ഈ പോസ് ഒക്കെ ? നീ ആരെയാ ഈ വിരട്ടുന്നെ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്താ ഞാൻ വിരട്ടിയാൽ നീ പേടിക്കില്ലേ?”
ഞാൻ തിരിച്ചും ചോദിച്ചു .

“പേടിയൊക്കെ ഉണ്ടെടോ ചങ്ങാതി..എന്നാലും ഒരു പഞ്ചിനു പറഞ്ഞതാ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അണച്ചു.

“വാടാ..നമുക്ക് റൂമിൽ കിടക്കാം ..”
എന്റെ നെഞ്ചിൽ മുഖം ചേർത്തുവെച്ചു മഞ്ജുസ് ചിണുങ്ങി .

“എന്തിനു ? ഞാൻ ഇവിടെ കിടന്നോളാം ..’
അവളുടെ ക്ഷണം നിരസിച്ചു ഞാൻ പയ്യെ തട്ടിവിട്ടു .

“പറ്റില്ല ..ഞാനാ പറയുന്നേ ..’
മഞ്ജുസ് അവളുടെ സ്ഥിരം പിടിവാശി പുറത്തെടുത്തുകൊണ്ട് കണ്ണുരുട്ടി .

“ഞാനെന്നു വെച്ചാ ?”
അവളുടെ ഭാവം നോക്കി ഞാൻ പയ്യെ ചിരിച്ചു .

“നിന്റെ കെട്ട്യോള് …എണീറ്റ് വാടാ ..”
അവളെന്റെ നെഞ്ചിൽ നുള്ളികൊണ്ട് ചിരിച്ചു .

“വന്നിട്ടിപ്പോ എന്തിനാ ..?”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .

“ആവശ്യം ഉണ്ടായിട്ട് …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“എന്ത് ആവശ്യം ?”
ഞാൻ തിരിച്ചും ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025