Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

ഞാൻ സംശയത്തോടെ ചോദിച്ചു .”സോഫ്റ്റ്നസ് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ്..അത് ശരിയാ ..ഒക്കെ പോയി തുടങ്ങി…കിളവി ആയില്ലേ …”
ഞാൻ അവളെ കളിയാക്കികൊണ്ട് പുരികങ്ങൾ ഇളക്കി . അതോടെ മഞ്ജുസിന്റെ മുഖം മാറി . എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് അവള് കാറിത്തുപ്പുന്ന പോലെ ഭാവിച്ചു ശബ്ദം ഉണ്ടാക്കി .

“ക്രാആഫ്ഫ്ഫ് ….”
തൊണ്ട കാറി അവള് ശബ്ദം ഉണ്ടാക്കിയതും ഞാൻ സുല്ലിട്ടു .

“എടി എടി ചതിക്കല്ലേ മോളെ ..വേണ്ട പ്ലീസ് ..പ്ലീസ് …ഞാൻ ചുമ്മാ പറഞ്ഞതാ ..”
അവളെ നമ്പാൻ പറ്റാത്തതുകൊണ്ട് ഞാൻ ചിണുങ്ങി ചിരിച്ചു . അതോടെ തുപ്പാൻ വന്നത് വിഴുങ്ങികൊണ്ട് അവളെന്റെ തലക്കിട്ടൊന്നു കിഴുക്കി .

“പോടാ പട്ടി…”
അവളെന്നെ നോക്കി പല്ലിറുമ്മി . അതോടെ അവളുടെ മടിയിലെ കിടത്തം അവസാനിപ്പിച്ചുകൊണ്ട് ഞാൻ എഴുനേറ്റു . പിന്നെ അവളെയും കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ കിടന്നു കൊറച്ചു നേരം കൂടി പിറുപിറുത്തു .അതിനിടക്കെപോഴോ മഞ്ജുസ് ആദ്യം ഉറങ്ങിപ്പോയി . പിന്നീടെപ്പോഴോ ഞാനും .

പിറ്റേന്ന് ഉറക്കം ഉണർന്നു താഴെ എത്തുമ്പോഴാണ് അച്ഛനെയും അമ്മയെയുമൊക്കെ കാണുന്നത് . ഞാൻ വന്ന വിവരം മഞ്ജുസ് എല്ലാരേയും അറിയിച്ചിരുന്നെങ്കിലും മുഖാമുഖം കാണുന്നത് പിറ്റേന്നത്തെ ദിവസമായിരുന്നു .

സ്വല്പം വൈകിയാണ് ഞാൻ എഴുന്നേറ്റത് . മഞ്ജുസ് എഴുന്നേറ്റു പോയതും പിള്ളേര് ഉണർന്നതൊന്നും ഞാൻ വ്യക്തമായി ഓർക്കുന്നുപോലുമില്ല . റോസിമോളെ മഞ്ജുസ് എടുത്തുകൊണ്ടുപോകുന്ന നേരത്തു പെണ്ണ് എന്നെ കണ്ടു “ചാ ച്ചാ” എന്ന് കൈകൊട്ടി ചിരിക്കുന്നത് അവ്യക്തമായി ഓർമയിലുണ്ട് .എന്നാൽ നല്ല ഉറക്കം പിടിച്ച നേരമായതുകൊണ്ട് ഞാൻ റോസിമോളെ പോലും മൈൻഡ് ചെയ്തില്ല .

അതൊക്കെ ഓർത്തുകൊണ്ടാണ് ഞാൻ താഴേക്കിറങ്ങിയത് . അവധി ദിവസം ആയതുകൊണ്ട് അഞ്ജു ഹാളിലെ സോഫയിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . എന്റെ പുത്രനെ മടിയിൽ വെച്ചുകൊണ്ടാണ് അവളുടെ ഇരിപ്പ് . ആദി കുറുമ്പൊന്നും കാണിക്കാതെ അടങ്ങി ഒതുങ്ങി ഇരിക്കുന്നുമുണ്ട് . എന്നെ കണ്ടിട്ടും ചെക്കന് വല്യ മൈൻഡ് ഒന്നുമില്ല .

“ഡാ ചെക്കാ..നിന്റെ അച്ഛൻ അതാ ..”
ഞാൻ സ്റ്റെപ്പുകൾ ഇറങ്ങി വരുന്നത് കണ്ട അഞ്ജു ആദിയെ എന്റെ നേരെ പിടിച്ചുകൊണ്ട് പറഞ്ഞു .

“ഇന്നലെ എപ്പോ എത്തി ?”
അതോടൊപ്പം അവളെന്നോട് അന്വേഷണം തിരക്കി .

“നട്ടപാതിരാ ആയെടി …”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകികൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു .

“അച്ഛൻ എന്തിയെടി ?”
ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് സോഫയിലേക്കിരുന്നുകൊണ്ട് ചോദിച്ചു .

“കടയിൽ പോയതാ ..എന്തോ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു . റോസ് മോളും കൂടെ പോയിട്ടുണ്ട് ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025