Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

ഞാൻ കയറി ചെല്ലുമ്പോൾ അവൻ വീണയുമായി ഫോണിലൂടെ സംസാരിക്കുകയായിരുന്നു . ഹാളിലെ സോഫയിൽ ചാരി കിടന്നുകൊണ്ടാണ് അവന്റെ സൊള്ളല്. എന്നെ കണ്ടതോടെ കക്ഷി സംസാരിക്കുന്നതിനിടയിൽ കൂടി കൈ ഉയർത്തി അഭിവാദ്യം ചെയ്തു , ഞാൻ തിരിച്ചും .

“സ്പീക്കർ ഇട് …”
ഞാൻ അവരുടെ സംസാരം എന്താണെന്നു കേൾക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അവനോടായി പറഞ്ഞു . പിന്നെ കാറിന്റെ കീ ടേബിളിലേക്കിട്ടു സോഫയിലേക്ക് ചെന്നിരുന്നു . അതോടെ ശ്യാം ഫോൺ സ്പീക്കർ മോഡിൽ ഇട്ടു .

“എനിക്ക് സൗകര്യം ഉണ്ടായിരുന്നില്ല എടുക്കാൻ …ഞാൻ വിളിച്ചപ്പോ ഒക്കെ നീ എവിടാരുന്നു …?”
മറുതലക്കൽ വീണയുടെ സ്വല്പം കലിപ്പായുള്ള സ്വരമാണ് ആദ്യം കേട്ടത് .

“എടി പെണ്ണെ..ഞാൻ ഓഫീസിൽ ആയിരുന്നു . കുറച്ചു തിരക്കിൽ ആയിരുന്നതുകൊണ്ടാ എടുക്കാഞ്ഞത്..അത് കഴിഞ്ഞപ്പോ ഉടനെ ഞാൻ തിരിച്ചു വിളിച്ചല്ലോ ..”
ശ്യാം അവന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .

“നീ കൂടുതലൊന്നും പണയണ്ട …ബൈ…”
വീണ കടുപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ വെക്കാൻ തുനിഞ്ഞു .

“ഡീ ഡീ….അങ്ങനെ പോവല്ലേ..നീ ഇങ്ങനെ തുടങ്ങിയാലോ വീണേ ”
ശ്യാം തലയ്ക്കു കൈകൊടുത്തുകൊണ്ട് എന്നെ നോക്കി .

“പിന്നെ? ഒന്നും ഇല്ലെങ്കിൽ പിന്നെ നീയെന്തിനാ ഇപ്പൊ ഞാൻ വിളിച്ചപ്പോ ആദ്യം കട്ടാക്കിയേ?”
വീണ വീണ്ടും മറുവശത്തു സംശയം ഉന്നയിച്ചു . അതൊക്കെ കേട്ടപ്പോൾ എനിക്ക് മഞ്ജുസിന്റെ പഴയ കാലം ഓർമവന്നു . അവളും ഏതാണ്ട് ഇങ്ങനെ ഒകെ തന്നെ ആയിരുന്നു .

“എന്താണ് ഇബളേ…അത് അറിയാതെ കൈതട്ടി കട്ടായി പോയതാ ..അല്ലാണ്ടെ ഞാൻ വേണമെന്ന് വെച്ചിട്ടല്ല. എടി ടച് ഫോൺ അല്ലെ …അങ്ങനെ ഒകെ ഉണ്ടാവും…”
പറ്റിയ അബദ്ധം ഓർത്തു ശ്യാം എന്നെ നോക്കി ഇളിച്ചു കാണിച്ചു .

“ഹോ….എന്തൊക്കെ എക്സ്ക്യൂസ്‌ ആണ് . ഇഷ്ടമല്ലെങ്കിൽ അത് പറ ..”
വീണ വീണ്ടും കലിപ്പിട്ടു.

“ആഹ്…ഇഷ്ടമല്ല…..വെച്ചിട്ട് പോടീ …”
ഇത്തവണ ശ്യാം മറുപടി പറയും മുൻപേ ഞാൻ ചാടിക്കേറി മറുപടി പറഞ്ഞു . അതോടെ ശ്യാം എരിവ് വലിച്ചുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി .

“എടാ..മൈരേ…..”
ശ്യാം എന്നെ നോക്കി കണ്ണുരുട്ടി പയ്യെ പറഞ്ഞു .

“ശേ….ആ തെണ്ടി കണ്ണേട്ടൻ അടുത്തുണ്ടോ…”
എന്റെ ശബ്ദം കേട്ടതും വീണ ഒന്ന് ചമ്മിയ പോലെ സ്വരം മാറ്റി .

“ആഹ്..ഉണ്ട്…ചെറ്റ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025