Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

മഞ്ജുസ് എന്നെ നോക്കി പയ്യെ തിരക്കി .”വൈകീട്ട് എത്തി …ഇത്ര പെട്ടെന്ന് നീ പണി പറ്റിക്കുമെന്ന് ഞാൻ ഓർത്തോ …”
ഉണ്ടായ പുകില് ഓർത്തു ഞാൻ ചിരിച്ചു .

“ഹ്മ്മ്…പെട്ടെന്ന് വയ്യാണ്ടായെടാ ..ഞാനും ഒട്ടും വിചാരിച്ചില്ല ”
മഞ്ജുസ് ചെറിയ ഞെരക്കത്തോടെ തന്നെ പറഞ്ഞു .

“എന്താ മിസ്സെ വേദന ഉണ്ടോ ?”
അവളുടെ ഭാവം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .

“കൊറച്ച് …”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി .

“ഹ്മ്മ്….നടന്നത് വല്ലതും ഓര്മ ഉണ്ടോ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“കൊറേ ഒക്കെ ഓര്മ ഉണ്ടെടാ…വരുന്ന സമയത് ഭയങ്കര പൈൻ ആയിരുന്നു . നിന്നെ വിളിക്കണം എന്നൊക്കെ മനസിൽ ഉണ്ടാരുന്നു …എവിടെ…..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ,

അപ്പോഴേക്കും ഞാനവളുടെ ബെഡിന്റെ ഓരത്തേക്ക് പയ്യെ കയറിയിരുന്നു .

“അതല്ലെടി …നീ ഇടക്കു അൺ കോൺഷ്യസ് ആയി എന്നൊക്കെ പറഞ്ഞു ഡോക്ടർ എന്നെ പേടിപ്പിച്ചു . ഞാനിവിടെ ടെൻഷൻ അടിച്ചു ചാവണ്ടതായിരുന്നു”
ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിരിച്ചു .

“ആഹ്..ശരിയാ .ഇടക്കു വെച്ച് എന്റെ ബോധം പോയിന്നു തോന്നണൂ ….”
മഞ്ജുസും അത് ശരിവെച്ചുകൊണ്ട് പയ്യെ ചിരിച്ചു .

“ഹി ഹി….”
ഞാനവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് പയ്യെ ചിരിച്ചു .

“നമ്മുടെ ഉണ്ണികള് ?”
എന്റെ ചിരിനോക്കികൊണ്ട് മഞ്ജുസ് വീണ്ടും തിരക്കി.

“ഞാൻ കണ്ടില്ല …ഒരു കൂട്ടിനകത്തു ഇട്ടുവെച്ചെക്കുവാ എന്ന പറഞ്ഞെ …”
ഞാൻ പയ്യെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു .

“ഹ്മ്മ്….”
അതുകേട്ടതും മഞ്ജുസിന്റെ മുഖം ഒന്ന് വാടി.

“സാരല്യടി മിസ്സെ …അതൊക്കെ ശരി ആയിക്കോളും….നീ ഇപ്പൊ ഓക്കേ അല്ലെ ?”
ഞാനവളുടെ കൈത്തലം മുറുകെ പിടിച്ചുകൊണ്ട് തിരക്കി .

“ഹ്മ്മ്….”
മഞ്ജുസ് അതിനു പയ്യെ മൂളി .

“ഹോ..ആശ്വാസം ആയി …ഇതുവരെ മനുഷ്യൻ തീ തിന്നുവായിരുന്നു ”
ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് അവളുടെ കൈത്തലത്തിൽ ചുംബിച്ചു .

“പേടിച്ചോ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025