Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

“ആഹ്…ബെസ്റ്റ് ”
ഞാൻ അതുകേട്ടു ചിരിച്ചു .

“ഹി ഹി …പിന്നെ നിന്റെ മോള് എങ്ങനെ ഉണ്ട് ? എന്റെ പേരും ഇട്ടിട്ടു അതിന്റെ ഭാവി നശിപ്പിക്കോ?”
റോസമ്മ ചിരിയോടെ തന്നെ ചോദിച്ചു .

“ഏയ്..അവള് അടിപൊളി അല്ലെ…”
ഞാൻ പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്..നല്ല ക്യൂട്ട് ആണ് ..അത് ചിരിക്കുന്നത് കാണാൻ എന്ത് രസാ ”
റോസിമോളെ കണ്ടപ്പോഴുള്ള അനുഭവങ്ങൾ ഓർത്തു റോസ്‌മേരി ആവേശത്തോടെ പറഞ്ഞു .

“മതിയെടി മതിയെടി..എന്റെ കൊച്ചിനെ കണ്ണ് വെക്കല്ലേ ”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .

“പോടാ ..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ”
റോസ്‌മേരി അതുകേട്ടു ചെറിയൊരു വിഷമത്തോടെ തന്നെ പറഞ്ഞു .

“ഹി ഹി..ഞാൻ ചുമ്മാ പറഞ്ഞതാടി ..അവള് നിന്നെപ്പോലെ തന്നെ സുന്ദരി പെണ്ണാവും ”
ഞാൻ ഒരു നഷ്ടബോധം പോലെ പറഞ്ഞു നെടുവീർപ്പിട്ടു .

“ഹ്മ്മ്..മതി മോനെ …ഇനി വെച്ചോ..റൂട്ട് മാറുന്നുണ്ട് ”
കാര്യത്തിന്റെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ടതോടെ റോസമ്മ ഒഴിഞ്ഞു മാറി .

“ഹ ഹ ..ശരി എന്നാൽ …വന്നിട്ട് കാണാം ”
ഞാനും അതുശരിവെച്ചുകൊണ്ട് ചിരിച്ചു .

“ഓക്കേ ഡാ ..ബൈ ..”
അവളും ചിരിച്ചു .

റോസ്‌മേരി ഫോൺ വെച്ചതോടെ , അവള് ആദ്യമായിട്ട് കുഞ്ഞുങ്ങളെ കാണാൻ വന്ന അവസരം ഞാൻ ഓർത്തു . കുറച്ചു നാളുകൾ കഴിഞ്ഞാണ് റോസ്‌മേരി കുട്ടികളെ കാണാൻ എത്തിയത് . ബാംഗ്ലൂരിലെ തിരക്കും മറ്റു ആവശ്യങ്ങളുമൊക്കെ ആയി അവള് ബിസി ആയി .ഒടുക്കം മായേച്ചിയുടെ കല്യാണം ഒകെ കഴിഞ്ഞ സമയത്തോ മറ്റോ ആണ് അവള് ഒറ്റപ്പാലത്തെ മഞ്ജുസിന്റെ വീട്ടിലേക്ക് എത്തിയത് .

സ്വന്തം കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുകൊണ്ടാണ് അവളെത്തിയത് . കക്ഷി തന്നെ ഡിസൈൻ ചെയ്ത കുറെ കുഞ്ഞുടുപ്പുകളും ബേബി കിറ്റുകളുമൊക്കെ ആയിട്ടായിരുന്നു വരവ് . എല്ലാം കെട്ടിപ്പെറുക്കി വല്യ ഒരു ഷോപ്പിംഗ് കഴിഞ്ഞു വരുന്ന പോലെയാണ് അവള് കയറി വന്നത് .

അവള് വരുന്ന കാര്യം വിളിച്ചു അറിയിച്ചിരുന്നതുകൊണ്ട് അന്നത്തെ ദിവസം ഞാൻ ഓഫീസിൽ പോയിരുന്നില്ല. അച്ഛനും വീട്ടിൽ തന്നെ ഉണ്ടായിരുന്നു . വന്നു കയറിയ ഉടനെ സാധനങ്ങളൊക്കെ എന്നെ ഏല്പിച്ചുകൊണ്ട് അവള് അച്ഛനോട് ബിസിനെസ്സ് കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു .മഞ്ജുസിന്റെ അച്ഛന് റോസ്‌മേരിയുടെ ആറ്റിട്യൂടും സ്വാഭാവവുമൊക്കെ വളരെ ഇഷ്ടമാണ് .

അതിനു ശേഷമാണ് ഞാനും അവളും കൂടി അകത്തെ റൂമിൽ ചെന്ന് മഞ്ജുസിനെ കാണുന്നത് . പിന്നെ കുഞ്ഞുങ്ങളെ എടുത്തു കൊഞ്ചിച്ചും

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025