Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു .

പിറ്റേന്ന് തൊട്ടു വീണ്ടും ഓഫീസിലേക്ക് . മറുവശത്തു മഞ്ജുവും കോളേജിൽ പോയി തുടങ്ങി . അതോടെ ഇടക്കിടെയുള്ള വിളികൾ കുറഞ്ഞു . അതിൽ പരാതിപ്പെട്ടിട്ടൊന്നും കാര്യമില്ലെന്നു അവൾക്കും എനിക്കും നന്നായിട്ട് അറിയാം . കുട്ടികൾ ആയതിൽ പിന്നെ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ മഞ്ജുസും പഠിച്ചിട്ടുണ്ട് .

രണ്ടു മൂന്നു ദിവസങ്ങൾ കോയമ്പത്തൂരിൽ അങ്ങനെ തള്ളിനീക്കി . അതിനിടയ്ക്കാണ് റോസ്‌മേരിയുടെ വിളിയെത്തുന്നത് . ഒന്ന് രണ്ടു പുതിയ കോൺട്രാക്ട് സൈൻ ചെയ്യുന്നതിന്റെ ഭാഗമായിട്ട് എന്നോട് ബാംഗ്ലൂരിലേക്ക് ചെല്ലാനായി അവള് ഇടക്കിടെ പറയുന്നുണ്ട് . പക്ഷെ ഞാൻ “നാളെ നാളെ നീളെ നീളെ” എന്ന് പറഞ്ഞു ഉരുണ്ടുകളിക്കുവാണ്. അതുകൊണ്ട് ഇത്തവണ കക്ഷി സ്വല്പം കലിപ്പിൽ ആണ് !

ക്യാബിനിൽ ഇരിക്കുമ്പോഴാണ് അവളുടെ വിളിയെത്തുന്നത് . മുൻപിലിരുന്ന ലാപ്പിൽ സിനിമയും കണ്ടിരുന്ന ഞാൻ മൊബൈൽ എടുത്തു നോക്കി .

“റോസമ്മ കാളിങ് ” എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞു . ഒപ്പം അവളുടെ പടവും ! എന്തായാലും എടുക്കുക തന്നെ .

“ഹലോ ..റോസ് ..എവിടെ ആണ് ചക്കരെ …”
ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചിരിച്ചു .

“സാധാരണ എവിടെയാണോ അവിടെ തന്നെ ..നീ ഏതു നരകത്തിലാടാ തെണ്ടി ”
റോസമ്മയുടെ മറുപടി കേട്ടപ്പോൾ താനെ കക്ഷി ദേഷ്യത്തിലാണെന്നു എനിക്ക് ബോധ്യമായി .

“ഓഹ്..മാഡം കലിപ്പിൽ ആണോ ?”
ഞാൻ ചിരിയോടെ തിരക്കി .

“അല്ല…ഞാൻ പിന്നെ നിന്നെ പിടിച്ചു ഉമ്മവെക്കാം..ഒരു റെസ്പോണ്സിബിലിറ്റിയും ഇല്ലാത്ത കഴുത ”
അവള് മറുതലക്കൽ പല്ലിറുമ്മി .

“ഏയ് ..അതൊക്കെ മോശം അല്ലെ…റോബി എന്ത് വിചാരിക്കും..ഹി ഹി ”
ഞാൻ അവളുടെ മറുപടി കേട്ട് സ്ഥിരം ചളിയടിച്ചു .

“ദേ കവിനെ എന്റെ വായിന്നു കേൾക്കാൻ നിക്കല്ലേ …”
എന്റെ മറുപടി കേട്ട് അവള് മറുതലക്കൽ വീണ്ടും ദേഷ്യപ്പെട്ടു .

“ചിൽ റോസൂ ചിൽ ….എന്തിനാ ഇയാള് ഇങ്ങനെ പ്രെഷർ കൂട്ടുന്നെ ”
ഞാൻ പയ്യെ ചിരിച്ചു .

“തമാശ കള കവിൻ…അയാം സീരിയസ് ..നീ ഉടനെ വന്നേ പറ്റൂ ”
റോസമ്മ കാര്യത്തിന്റെ ഗൗരവം എന്നെ അറിയിച്ചു .

“അതെന്താ ..എന്നെ കാണാഞ്ഞിട്ട് നിനക്കു ഉറക്കം കിട്ടുന്നില്ലേ ? ”
ഞാൻ വീണ്ടും കോമഡി ആവർത്തിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025