Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

ഞാൻ അച്ഛന്റെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .”ഹ്മ്മ്…ഉണ്ടായില്ലെങ്കിൽ നിങ്ങള്ക്ക് കൊള്ളാം ..”
അച്ഛനും ആരോടെന്നില്ലാതെ പറഞ്ഞു .

“എന്നാപ്പിന്നെ ഞാൻ അങ്ങട്ട് പോട്ടെ …”
ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് കരുതി ഞാൻ എഴുനേറ്റു .പുള്ളി അതിനു പ്രേത്യേകിച്ചൊന്നും  പറഞ്ഞില്ല. ഞാൻ വേഗം മോളെയു എടുത്തു അകത്തേക്ക് കടന്നു . പിന്നെ നേരെ സ്റ്റെയർ കേസ് കേറി മുകളിലെ റൂമിലേക്ക് പോയി .

സ്റ്റെപ്പ് കേറുമ്പോഴും റോസിമോള് എന്റെ തോളിൽ കിടന്നു ബഹളം വെക്കുന്നുണ്ട് . ആള് ഫുൾ ഓൺ ആണ് !

“ഒച്ച വെക്കെല്ലെടി പെണ്ണെ ….എന്റെ ചെവി ചൂളം വിളിക്യാ ..”
ഞാൻ അവളുടെ കൂക്കിവിളി കേട്ട് കണ്ണുരുട്ടി അവളെ അടർത്തി മാറ്റി .

“ഹി ഹി ഹ്ഹ് ”
എന്റെ ഭാവം കണ്ടു പെണ്ണ് വീണ്ടും ചിരിച്ചു .

“ചിരിക്കാതെ വേഗം ഉറങ്ങിക്കോളുണ്ട് ..അല്ലെങ്കി എന്റെ സ്വഭാവം മാറും …”
ഞാൻ അവളുടെ ചിരി കണ്ടു പെണ്ണിനെ വീണ്ടും നെഞ്ചോടു ചേർത്തുപിടിച്ചു . പിന്നെ റൂമിലെത്തി  അവളെ ബെഡിലേക്കിരുത്തി .

“ഇച്ചീച്ചി ഒഴിച്ചാൽ നിന്നെ ഞാൻ കൊല്ലും …കേട്ടടി”
ബെഡിൽ കിടന്നു ഉരുളുന്ന അവളോടായി ഞാൻ പയ്യെ പറഞ്ഞു .പിന്നെ  അവളുടെ അടുത്തേക്ക് ചാഞ്ഞു .അവളുടെ  ഉടുപ്പ് പൊക്കിക്കൊണ്ട് പെണ്ണിന്റെ വയറിൽ മുഖം പൂഴ്ത്തി ഇക്കിളിപെടുത്തി .

“കടിക്കട്ടെ..കടിക്കട്ടെ …ആഹ്…”
ഞാൻ അവളുടെ വയറിൽ കടിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവിടെ  ഇക്കിളിപെടുത്തി . അതോടെ പെണ്ണ് കിടന്നു കുലുങ്ങി ചിരിക്കാൻ തുടങ്ങി .

“ഹി ഹി ഹി..ചാ ..ച്ചാ.,”
പെണ്ണ് കയ്യും കാലും  ഇട്ടടിച്ചുകൊണ്ട്  ചിരിച്ചു .

“ഇനി മതി…പൊന്നൂസ് ഉറങ്ങാൻ നോക്കിയേ …”
ഞാൻ അവളുടെ കുഞ്ഞി കവിളിൽ തട്ടികൊണ്ട് പയ്യെ പറഞ്ഞു .

“ഹ്ഹ് …ഹ്ഹ്..”
അതുകേട്ടു അവള് പിന്നെയും ചിരിച്ചു .

“ചിരിക്കാതെ ഉറങ്ങു പെണ്ണെ …നിന്റെ അമ്മ വന്നാൽ ഞങ്ങൾക്ക് കൊറച്ചു പണി ഉള്ളതാ ”
ഞാൻ അവളെ നോക്കി നിസ്സഹായതയോടെ ചിണുങ്ങി .

പക്ഷെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പെണ്ണ് ഉറങ്ങാൻ കൂട്ടാക്കുന്നില്ല. കണ്ണും മിഴിച്ചു പിച്ചും പേയും പറഞ്ഞു അവളെന്റെ നെഞ്ചത്തും വയറ്റത്തുമൊക്കെ ഇരുന്നും കിടന്നും നേരം കളഞ്ഞു . ഒടുക്കം എല്ലാ പണിയും തീർത്തു മഞ്ജുസ് ഉറങ്ങി തൂങ്ങിയ ആദിയെ എടുത്തു റൂമിൽ വരുമ്പോഴും റോസിമോള് ശിവരാത്രിയെന്ന പോലെ ബെഡിൽ കിടന്നു നിരങ്ങുന്നുണ്ട്.

“ആഹാ..ഈ മൊതല് ഉറങ്ങീലെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025