Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

കാറിൽ നിന്നിറങ്ങിയ എന്നോടായി അച്ഛൻ ഉമ്മറത്തിരുന്നുകൊണ്ട് തന്നെ വിളിച്ചു ചോദിച്ചു .”ലീവ് ആക്കി …ഇപ്പൊ കുറച്ചു ദിവസമായില്ലേ പോയിട്ട് ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് ഓടിക്കയറി .

അച്ഛന്റെ മടിയിൽ ഇരുന്നു ഒരു കോലുമുട്ടായിയും നുണഞ്ഞുകൊണ്ടാണ് ചെക്കന്റെ ഇരിപ്പു . എന്നെ കണ്ട ഭാവം പോലും ഇല്ല .

“ഇങ്ങള് ഇവനെ മെരുക്കിയെടുത്തോ ?”
അച്ഛന്റെ മടിയിൽ ഒതുങ്ങി ഇരിക്കുന്ന ആദിയെ നോക്കികൊണ്ട് ഞാൻ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“ആഹ്..കുട്ട്യോള് അല്ലെ…സ്ഥിരായിട്ട് ഒരാളെ കാണുമ്പോ കൂട്ടായിക്കോളും”
അവന്റെ നെറുകയിൽ തഴുകികൊണ്ട് അച്ഛൻ ചിരിച്ചു .

“ഹ്മ്മ്….”
ഞാൻ മൂളികൊണ്ട് അകത്തേക്ക് പാളിനോക്കി . നമ്മുടെ സ്വന്തം ആള് അവിടെ എവിടേലും ഉണ്ടോ എന്ന് നോക്കിയതാണ് .ഊഹം തെറ്റിയില്ല , റോസിമോള് ഹാളിലെ നിലത്തൂടെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ട് . അങ്ങിങ്ങായി ചിതറി കിടക്കുന്ന ടോയ്‌സ് ഒകെഎടുത്തു  അവള് എന്തൊക്കെയോ ചെയ്തു കൂട്ടുന്നുണ്ട് .

“ഡീ …പൊന്നൂസേ..അച്ഛടെ മുത്തേ …”
അവളെ കണ്ടതും ഞാൻ തിണ്ണയിൽ നിന്നും എഴുനേറ്റു ഹാളിലേക്ക് കടന്നു . ഞാൻ വന്നതൊന്നും അറിയാതെ അകത്തു വിലസി നടന്ന അവള് എന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞു നോക്കി .  എന്നെ കണ്ടതോടെ ആ കുഞ്ഞി കണ്ണുകൾ ഏറെ വിടർന്നു . ആ കുഞ്ഞു കവിളിലെ നുണകുഴികൾ വിരിയിച്ചുകൊണ്ട് റോസീമോൾ എന്നെ നോക്കി ചിരിച്ചു .

“ചാ..ച്ച …ചാ ചാ ….”
എന്നെ കണ്ടതും കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം വലിച്ചെറിഞ്ഞുകൊണ്ട് പെണ്ണ് ഇരുന്നു തുള്ളി . ചുണ്ടിലൂടെ വെള്ളം താഴേക്ക് ഇറ്റിച്ചുകൊണ്ട് പെണ്ണ് ചുണ്ടു ചപ്പി .അവള് സന്തോഷം വന്നാൽ അങ്ങനെയൊക്കെ ആണ് !

“ആഹ് ..ചാച്ചാ തന്നെ  …ഇങ്ങട് വന്നേ …”
ഞാൻ അവളെ നോക്കി ചിണുങ്ങി . പിന്നെ അവളെ മാടിവിളിച്ചു . അതോടെ പെണ്ണ് മുട്ടിലിഴഞ്ഞുകൊണ്ട്  വേഗത്തിൽ നിരങ്ങി .

“ചാച്ചാ …ചാ ചാ ”
എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്നെയാണ് അവളുടെ ഇഴച്ചില് ! പെണ്ണിന്റെ ശബ്ദം ഒകെ കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന എന്റെ അമ്മച്ചിയും ഹാളിലേക്ക് വന്നു . അപ്പോഴേക്കും ഞാൻ പെണ്ണിനെ ഓടിച്ചെന്നു കോരി എടുത്തിരുന്നു .

“പൊന്നൂസേ ….ഉമ്മ്ഹ ….”
അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട്  ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചു . തിരിച്ചു എന്റെ കവിളിലേക്ക് മുഖം ചായ്ച്ചു വെച്ചുകൊണ്ട് അവളും ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025