Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

“ആഹാ..നീയാണോ …ഞാനും തന്നെ ഈ പെണ്ണ് എന്തിനാ കിടന്നു ബഹളം വെക്കുന്നെ എന്ന് വിചാരിച്ചു ”
അവളുടെ ബഹളത്തിന്റെ അർഥം മനസിലായ പോലെ അമ്മച്ചി ചിരിച്ചു .

“എന്താടാ ഈ നേരത്ത് ?അല്ലെങ്കിൽ നീ നട്ടപ്പാതിരക്കു ആണല്ലോ വന്നു കേറുന്നത് ?”
എന്റെ പ്രതീക്ഷിക്കാത്ത വരവ് കണ്ടു അമ്മച്ചി ചോദിച്ചു..

“ഒന്നും ഇല്ല…ഒരു ചേഞ്ച് ഒകെ വേണ്ടേ ”
ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി . പിന്നെ റോസ്‌മോളുടെ മൂക്കിന് തുമ്പിൽ എന്റെ മൂക്കുകൊണ്ട് ഉരുമ്മി .
“ചു ചു ചു ….ഉമ്മ്ഹ..താ ..ചാച്ചന് ഉമ്മ താ ”
ഞാൻ അവളെ നോക്കി ചിണുങ്ങി ഉമ്മവെക്കുന്ന പോലെ കാണിച്ചു . അതോടെ കാര്യം മനസിലായ പെണ്ണ് എന്റെ ചുണ്ടത്ത്  അവളുടെ കുഞ്ഞി ചുണ്ട് പയ്യെ മുട്ടിച്ചു കൈകൊട്ടി ചിരിച്ചു .

“ഹി ഹി ഹി…ചാ ച്ചാ..ഹി ഹി”
ഉമ്മവെച്ചു മാറികൊണ്ട് അവളെന്റെ മുഖത്ത് ഇടം കൈകൊണ്ട് തഴുകി രസിച്ചു .

“എന്താടി തപ്പി നോക്കുന്നെ ..ഞാൻ തന്നെയാ ”
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു . പിന്നെ പെണ്ണിനേയും എടുത്തുകൊണ്ട് സോഫയിലേക്കിരുന്നു . എന്റെ അമ്മച്ചി അതെല്ലാം നോക്കി മന്ദഹാസം പൊഴിക്കുന്നുണ്ട് .

“നിനക്കു ചായ വേണോടാ ?”
അമ്മ  എന്നോടായി തിരക്കി .

“ഇനി ഇപ്പൊ വേണ്ടമ്മാ..ഊണ് കഴിക്കാറായില്ലേ ”
ഞാൻ ക്ളോക്കിലോട്ടു നോക്കിക് പയ്യെ പറഞ്ഞു .

“ഹ്മ്മ്….”
അതുകേട്ടു അമ്മച്ചിഗൗരവത്തിൽ മൂളി .

“എന്താ മീൻ ?”
ഞാൻ അമ്മയെ നോക്കി പുരികം ഇളക്കി .

“മത്തി …”
എന്റെ ചോദ്യം കേട്ട് അമ്മച്ചി ചിരിയോടെ മറുപടി നൽകി . ചോറ് കഴിക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം മീനിന്റെ കാര്യം ആണ് അന്വേഷിക്കാറ് , അതോർത്താവും പുള്ളിക്കാരി ചിരിച്ചത് !

“എന്നും ഇത് തന്നെ ആണല്ലോ ”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ഇവിടെ കൊണ്ട് വരുന്നതല്ലേ വാങ്ങാൻ പറ്റൂ..”
എന്റെ മറുപടി കേട്ട് അമ്മച്ചി വീണ്ടും ചിരിച്ചു .പിന്നെ  അടുക്കളയിലേക്ക് തന്നെ മടങ്ങി . അതോടെ ഞാൻ റോസിമോളെയും എടുത്തു മുകളിലെ റൂമിലേക്ക് പോയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025