Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

“എന്റെ ക്‌ളാസിൽ ഒരു പയ്യൻ ഉണ്ട് …നിന്നെപ്പോലെ ഒന്നും അല്ല കാണാൻ ഒകെ നല്ല ചുള്ളനാ”
മഞ്ജുസ് എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് പറഞ്ഞു നിർത്തി .

“അയിന് ?”
ഞാൻ അവളെ പുച്ഛ ഭാവത്തിൽ നോക്കി .

“അതിനു ഒന്നും ഇല്ല..ആ ചെറുക്കനെ കൊണ്ട് വല്യ ശല്യം ആണ് …എന്നും മെസ്സേജ് ഒകെ അയക്കും ”
മഞ്ജുസ് ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി .

“എന്നിട്ട് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“സ്റ്റിൽ അയച്ചോണ്ടിരിക്ക്യാ..എത്ര പറഞ്ഞാലും ചെക്കന് മനസിലാവുന്നില്ല . മറ്റേ റൂട്ട് ആണ് ”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു .

“എന്നിട്ട് നിനക്കു വല്ല ഇളക്കവും ഉണ്ടോ ? എന്നെ ചതിക്കോടി ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ്..ഉറപ്പൊന്നും ഇല്ല…”
മഞ്ജുസും അതെ രീതിക്ക് പറഞ്ഞു ചിരിച്ചു .

“ആ മൈരൻറെ നമ്പർ തന്നെ …അവനെ ഞാൻ വീട്ടിക്കേറി തല്ലും ..അതുശരി ”
ഞാൻ പെട്ടെന്ന് കലിപ്പിട്ടുകൊണ്ട് എഴുനേറ്റു .

“ഹ ഹ …അത്രക്കൊന്നും ആയിട്ടിട്ടില്ല ഡാ ..ആള് പാവം ആണ് ”
മഞ്ജുസ് പയ്യെ തട്ടിവിട്ടുകൊണ്ട് ചിരിച്ചു .

“അതുശരി..അപ്പൊ നീ തന്നെ വളം വെച്ചുകൊടുക്കുന്നുണ്ട് അല്ലെ ?”
ഞാൻ അവളുടെ മറുപടി കേട്ട് സംശയിച്ചു .

“ചുമ്മാ…അവൻ ഏതുവരെ പോകുമെന്നു നോക്കട്ടെ …പിന്നെ അവനിട്ടു ഒന്ന് കൊടുക്കാൻ എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട ”
മഞ്ജുസ് കാര്യായിട്ട് തന്നെ പറഞ്ഞു പുഞ്ചിരിച്ചു .

“ഹ്മ്മ്….തള്ളിനു മാത്രം ഒരു കുറവും ഇല്ല ”
ഞാൻ അതുകേട്ടു അവളെ നോക്കി കൊഞ്ഞനം കുത്തി .

“ഹി ഹി…പോടാ…”
മഞ്ജുസ് അതുകണ്ടു പയ്യെ ചിരിച്ചു . പിന്നെ സ്വല്പ നേരം അവള് എന്നോടൊപ്പം കൂടി പിള്ളേരെ കളിപ്പിച്ചു . പിന്നെ വീണ്ടും അടുക്കളയിലേക്ക് തന്നെ പോയി. അതോടെ ഞാൻ വീണ്ടും പിള്ളേരുടെ നടുക്കായി . പിന്നെ ഉമ്മറത്തെ വാതിൽ ഒകെ അടച്ചു അവരെ ഹാളിൽ തന്നെ ബ്ളോക് ചെയ്തിട്ടു . അല്ലെങ്കിൽ ഇഴഞ്ഞും നടന്നും ഒകെ പുറത്തോട്ടു പോകും .പിന്നെ അവരെ മേയാൻ വിട്ടിട്ടു ഞാൻ സ്വല്പ നേരം ടി.വി കണ്ടിരുന്നു .

എന്നിട്ടും ഒരു സുഖം കിട്ടാഞ്ഞതോടെ അവളുടെ കുക്കിങ് എന്തായി എന്നറിയാൻ വേണ്ടി അടുക്കളയിലേക്ക് നീങ്ങി . ഞാൻ കാറി ചെല്ലുമ്പോൾ എനിക്ക് നേരെ പുറം തിരിഞ്ഞുകൊണ്ട് അവള് നിൽപ്പുണ്ട് .അവളുടെ ബാക് വ്യൂ കണ്ടപ്പോൾ തന്നെ എനിക്കൊരു ലഡ്ഡു പൊട്ടി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025