Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

കൊടുക്കുകയും വേണം .എല്ലാം വാങ്ങിച്ചു കൊടുത്ത ശേഷം വീണ്ടും ഞാൻ അവരെ കളിപ്പിച്ചു ഹാളിൽ ഇരുന്നു . ഓരോ ബട്ടൻ ഞെക്കിയാൽ ഓരോ മൃഗങ്ങളുടെ ശബ്ദം ഉണ്ടാക്കുന്ന ഒരു ടോയ് ഞെക്കി ആദി രസിക്കുന്നുണ്ട് . റോസ് മോള് ആണെങ്കിൽ എല്ലാം നശിപ്പിക്കുന്ന ടെൻഡൻസിയില് ആണ് . മിക്ക ടോയ്സും അവള് അടിച്ചു പൊട്ടിക്കും .

“പൊന്നുസേ നിനക്ക് എന്റെ കയ്യിന്നു കിട്ടും …”
അവളുടെ കുറുമ്പ് കണ്ടു ഞാൻ അടുത്തിരുന്നു കണ്ണുരുട്ടി .

“ചാ ച്ച ..ദാ..”
ടോയ്‌സ് എന്റെ നേരെ നീട്ടികൊണ്ട് അവള് ചിരിച്ചു .

“എനിക്കൊന്നും വേണ്ട ..എനിക്ക് കളിക്കാനുള്ള മൊതലു വേറെ ഉണ്ട് ”
ഞാൻ ചിണുങ്ങിക്കൊണ്ട് പെണ്ണിനെ കയ്യെത്തിച്ചു പിടിച്ചു .

“ആ ചെക്കനെ കണ്ടു പഠിക്ക് പെണ്ണെ..അത് മിണ്ടാണ്ടിരുന്നു കളിക്കുന്നത് നോക്ക് ”
എന്റെ അടുത്തിരുന്നു സ്വയം കളിച്ചു രസിക്കുന്ന ആദിയെ നോക്കി ഞാൻ റോസിമോളെ മടിയിലിരുത്തി .

“അച്ച..ബൂ ..ബൂ ”
നായ കുരയ്ക്കുന്ന ശബ്ദം കളിപ്പാട്ടത്തിൽ നിന്ന് വന്നതോടെ ആദി എന്നെ നോക്കി കുണുങ്ങി .

“ആഹ്..ബൂ ബൂ …നിന്നെ കടിക്കട്ടെ …”
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു . പിന്നെ അവന്റെ അടുത്തായി നിലത്തേക്കിരുന്നുകൊണ്ട് അവന്റെ മുടിയിൽ തഴുകി . റോസിമോള് അതെല്ലാം പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് .

“ഉമ്മ്ഹ …നീയെങ്കിലും അടങ്ങി ഇരിക്കുന്നുണ്ടല്ലോ ”
ഞാൻ ചെക്കന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിരിച്ചു .

“ചാ ച്ച..മ്മ് മ്മ് മ്മ് ”
ഞാൻ ആദിയെ ഉമ്മവെക്കുന്നതു കണ്ടു അവളും എന്റെ നേരെ കവിള് നീട്ടി .

“നിനക്ക് ഇല്ല …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ എന്റെ താടി ഉരുമ്മി .

“ഹ ഹി ഹി …”
അതോടെ പെണ്ണ് കുലുങ്ങി ചിരിച്ചു . ആദി അപ്പോഴും ഓരോ ജന്തുക്കളുടെ ശബ്ദം കേട്ട് കൈകൊട്ടുന്നുണ്ട് . പൂച്ചയുടെ ശബ്ദം കേട്ട് അവൻ വളരെയധികം സന്തോഷിക്കുന്നുണ്ട് . വീട്ടിൽ അമ്മ മീൻ നന്നാക്കുമ്പോൾ പൂച്ച വരാറുണ്ട് . അതിനെ കാണാൻ വേണ്ടി മാത്രം ആദിയും വാശിപിടിക്കാറുണ്ട് . നല്ല ഇണക്കമുള്ള പൂച്ച ആയതുകൊണ്ട് അത് അവന്റെ അടുത്ത് വന്നു ഉരുമ്മാറുണ്ട്. അതൊക്കെ ആദിക്ക് വല്യ ഇഷ്ടമാണ് . കൊറച്ചു കൂടി വലുതായിട്ട് അവനു ഒരു പൂച്ചയെ വാങ്ങിച്ചു കൊടുക്കണം എന്നൊക്കെ മഞ്ജുസും പറയും .പക്ഷെ റോസിമോള് നേരെ തിരിച്ചാണ് , അവള് അതിനെയൊക്കെ ഓടിക്കും !

അങ്ങനെ ഞങ്ങള് ഇരിക്കുന്നതിനിടെ മഞ്ജുസ് ഒരുവിധം പണി ഒകെ തീർത്തുകൊണ്ട് ഹാളിലേക്കെത്തി . അടുക്കളയിലെ ചൂടും ആവിയും ഒകെ കാരണം വിയർത്ത കഴുത്തും മുഖവുമൊക്കെ ചുരിദാറിന്റെ തുമ്പു ഉയർത്തി തുടച്ചുകൊണ്ടാണ് അവളുടെ വരവ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025