“വേണ്ടടാ ….”
കിഷോർ പെട്ടെന്ന് തന്നെ ആ ഓഫർ തള്ളിക്കളഞ്ഞു .
“എനിക്ക് ബൈക്ക് ഒന്നും വേണ്ട ഡാ കണ്ണാ ..അത് പറയാൻ കാണിച്ച നിന്റെ മനസു മാത്രം മതിയെടാ …”
കിഷോർ എന്നെ തോൽപ്പിച്ചുകൊണ്ട് എന്റെ കൈ അവന്റെ തോളത്തു നിന്നും എടുത്തുപിടിച്ചു പയ്യെ തട്ടി .
“ഇനിയിപ്പോ പോക്കും വരവും ഒകെ നിന്റെ കൂടെ കാറിൽ അല്ലെ …പിന്നെന്തിനാ ഒരു ബൈക്ക് …”
കിഷോർ എന്നെ നോക്കി ചിരിച്ചു .
“എന്നാലും അങ്ങനെ അല്ലല്ലോ ..നിന്റെ അച്ചുവിനേം കൂട്ടി ഒന്ന് കറങ്ങാൻ എങ്കിലും ഒരു വണ്ടി വേണ്ടേ ?”
ഞാൻ കാര്യായിട്ട് തന്നെ തിരക്കി .
“അതൊക്കെ ഞാൻ വാങ്ങിച്ചോളാം …നീ ടെൻഷൻ ആവണ്ട …നീ ഇപ്പൊ ചെല്ല്”
അവൻ എന്റെ തോളിൽ തട്ടികൊണ്ട് ചിരിച്ചു .
“ഡേയ്…ഞാൻ കാര്യം ആയിട്ടാ …”
ഞാൻ അവനെ നോക്കി ഒന്നുടെ പറഞ്ഞു .
“ആയിക്കോട്ടെ …..നമുക്ക് പിന്നെ നോക്കാം . ഇപ്പൊ എന്തായാലും ഒരു ബൈക്ക് വാങ്ങാനൊക്കെ എനിക്കും ആമ്പിയർ ഉണ്ട് ..”
കിഷോർ എന്നെ ഒന്ന് ആക്കികൊണ്ട് ചിരിച്ചു .
“എല്ലാ തെണ്ടികളും എനിക്കിട്ടു വെച്ചോ …”
അവന്റെ മറുപടി കേട്ട് ഞാൻ സ്വല്പം വിഷമത്തോടെ തന്നെ പറഞ്ഞു .
