Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

“ഇപ്പൊ എങ്ങനെ ഉണ്ട് വയ്യായിക ഒക്കെ ? ഒകെ മാറീലെ? ”
അവരെ കെട്ടിപിടിച്ചുകൊണ്ട് തന്നെ ഞാൻ പയ്യെ തിരക്കി .”കൊഴപ്പം ഒന്നുമില്ലെടാ …”
കുഞ്ഞാന്റി ആണ് പുഞ്ചിരിയോടെ അതിനു മറുപടി പറഞ്ഞത് . വയസ് ആയതിന്റെ ഭാഗമായിട്ടുള്ള മുട്ടുവേദനയും പ്രഷറും ഷുഗറുമൊക്കെ മുത്തശ്ശിക്കുണ്ട് .

“നിങ്ങളൊക്കെ നല്ലതുപോലെ കഴിയാണത് കണ്ട മതി കുട്ട്യേ …മുത്തശ്ശിക് അസുഖം ഒന്നുമില്ല ”
എന്റെ പുറത്തു വാത്സല്യത്തോടെ തഴുകികൊണ്ട് മുത്തശ്ശിയും ഇടർച്ചയോടെ പറഞ്ഞു .

“ആഹ്…”
ഞാൻ മൂളികൊണ്ട് മുത്തശ്ശിയിൽ നിന്നും അകന്നു മാറി .

“ഇതൊക്കെ നീ സെലക്ട് ചെയ്തതാണോ ..?”
കവറിലെ ഡ്രെസ്സുകൾ നോക്കികൊണ്ട് കുഞ്ഞാന്റി സംശയത്തോടെ ചോദിച്ചു .

“ഏയ്..എല്ലാം മിസ്സിന്റെ പണിയാ …”
ഞാൻ അതിനു കണ്ണിറുക്കി മറുപടി പറഞ്ഞു .

“സ്ഥലത്തില്ലാത്ത കുഞ്ഞു മാമന് വരെ എടുത്തിട്ടുണ്ട്…”
ഞാൻ മഞ്ജുസിന്റെ കാര്യം ഓർത്തു ചെറുചിരിയോടെ പറഞ്ഞു .

“ഹ ഹ …”
കുഞ്ഞാന്റിയും അതുകേട്ടു ഒന്ന് ചിരിച്ചു .

“നീ വാ..അകത്തേക്കിരിക്ക് …അമ്മേം പോരൂ …”
എന്നോടും മുത്തശ്ശിയോടും ആയിട്ട് കുഞ്ഞാന്റി പറഞ്ഞു .

“ആഹ്…പിന്നെ പെണ്ണെവിടെ ?”
കുഞ്ഞാന്റിയുടെ മോൾടെ കാര്യം ഓർത്തു ഞാൻ പയ്യെ തിരക്കി .

“നല്ല ഉറക്കം ആണ് …അല്ല നിന്റെ റോസാപ്പൂ എവിടെ ..അല്ലെങ്കിൽ രണ്ടും കൂടി ഒട്ടിയിട്ടാണല്ലോ ?”
പൊന്നൂസിന്റെ കാര്യം ഓർത്തു കുഞ്ഞാന്റി എന്നെ കളിയാക്കി .

“അത് ഞാൻ പോരുമ്പോ നല്ല ഉറക്കം ആണ് ..പിന്നെ വിളിച്ചില്ല ..”
ഞാൻ അതിനു മറുപടി പറഞ്ഞുകൊണ്ട് മുത്തശ്ശിയുടെ കയ്യും പിടിച്ചു കുഞ്ഞാന്റിക് പിറകെ അകത്തേക്ക് കയറി .

കയറി ചെല്ലുമ്പോൾ ഹാളിൽ ആദിയും ആവിനാശും ഉണ്ട്. ഹാളിലെ മൂലക്ക് പുതുതായി സെറ്റ് ചെയ്ത അക്ക്വേറിയം നോക്കികൊണ്ടാണ് രണ്ടാളുടെയും നിൽപ്പ് . അതിൽ അലങ്കാര മൽസ്യങ്ങൾ നീന്തി നടക്കുന്നത് ആദി കൗതുകത്തോടെ നോക്കി നിൽപ്പുണ്ട്..

“അച്ച …ഇത് നോക്ക് …മീ..ന്”
ഞാൻ അവിടേക്ക് എത്തിയതും എന്നെ തിരിഞ്ഞുനോക്കികൊണ്ട് ആദി അതിലേക്ക് ചൂണ്ടി .

“ആഹ്…കണ്ടു കണ്ടു …”
ഞാൻ അതുനോക്കികൊണ്ട് തലയാട്ടി ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025