Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

“ഇല്ല്യ …”
അതിനു അവൻ പയ്യെ മറുപടി പറഞ്ഞു ..

“ഇല്ലേ..എന്ന അച്ചേച്ചീടെ പേര് എന്താ ?”
അവൾ ചിരിയോടെ തിരക്കി .

“പിയ .,..”
പ്രി ..എന്ന് വായിൽ വരാത്തതുകൊണ്ട് ആദി അങ്ങനെയങ്ങു ഒപ്പിച്ചു . അതുകേട്ടു സുകന്യേച്ചിയും പ്രിയയും ഒന്ന് പയ്യെ ചിരിച്ചു .

“ആഹ്..മിടുക്കൻ..അപ്പൊ ഓര്മ ഉണ്ട് ..”
അവന്റെ തലയിൽ ചികഞ്ഞുകൊണ്ട് പ്രിയേച്ചി ചിരിച്ചു .

“പിന്ന എന്തൊക്കെ ഉണ്ട് മോനെ നിന്റെ കോയമ്പത്തൂർ വിശേഷം ?”
എല്ലാം നോക്കിനിന്നിരുന്ന സുകന്യ പയ്യെ തിരക്കി .

“കൊഴപ്പം ഇല്യ തട്ടിമുട്ടി പോണൂ ..അല്ല നിങ്ങള് ദുബായ് പോയി വന്നിട്ട് ചിലവ് ഒന്നും ഇല്ലേ ?”
ഞാൻ മറുപടി പറഞ്ഞുകൊണ്ട് തിരികെ ഒരു ചോദ്യം എറിഞ്ഞു .

“പോയി വന്നത് തന്നെ നല്ല ചെലവുള്ള കാര്യം ആണ് മോനെ ..”
സുകന്യേച്ചി അതിനു മറുപടിയായി എന്നെയൊന്നു താങ്ങി അവര് രണ്ടും കൂടി തമ്മിൽ നോക്കി ചിരിച്ചു .

“എച്ചി സ്വഭാവം വിട്ടിട്ടില്ല അല്ലെ ..”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .

“ഞങ്ങളൊക്കെ ലോ ക്‌ളാസ് അല്ലെ കവിനെ ..നിന്നെപ്പോലെ അല്ലാലോ ..'”
പ്രിയേച്ചിയും അത് ഏറ്റുപിടിച്ചു .

“സ്വഭാവം കൊണ്ട് നമ്മളൊക്കെ ഒരേ ക്‌ളാസ് തന്നെ …”
ഞാനുമിത്തവണ ഒന്ന് തിരിച്ചടിച്ചു ..

“പോടാ….”
സുകന്യ അതുകേട്ടു ഒന്ന് ചിരിച്ചു..പിന്നെ ഞാൻ കൊടുത്ത കവറിനുള്ളിലേക്ക് ഒന്ന് നോക്കി .

“ഇതിലേതാ മോനെ എനിക്കുള്ളത് ? ”
പിന്നെ എന്നോടായി സംശയം ചോദിച്ചു .

“നല്ലത് നോക്കി എടുത്തോ…ഇഷ്ട്ടം ആയില്ലെങ്കിൽ ഇതിനു കൊടുക്ക് ..”
ആദിയെ കളിപ്പിച്ചൊണ്ട് നിന്ന പ്രിയയെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“ഇഷ്ടം നോക്കാൻ ഒന്നുമില്ല ..സൈസ് കറക്ടായാൽ മതി ”
പ്രിയ അതുകേട്ടു ഗൗരവത്തിൽ പറഞ്ഞു .

“സൈസ് ഒകെ കറക്ട് ആവേണ്ടതാണ് …ഞാനല്ല മിസ് ആണ് സെലക്ട് ചെയ്തത് ..ഒരേ ഡിസൈൻ തന്നെയാ രണ്ടാൾക്കും..അതോണ്ട് ഭേജാറാവണ്ട ”
ഞാനും സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്…അല്ലേടാ ചായ എടുക്കട്ടെ നിനക്ക് ?”
പെട്ടെന്ന് എന്തോ ഒത്ത പോലെ പ്രിയേച്ചി തിരക്കി .

“വേണ്ടേച്ചി..ഞാൻ മാമന്മാരുടെ അവിടെ ഒകെ പോയിട്ട് വരുവാ..അവിടെന്നു കുടിച്ചു ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025