Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

അച്ഛന്റെ സ്വാധീനവും ഒകെ അറിഞ്ഞപ്പോൾ പെണ്ണുവീട്ടുകാർ പയ്യെ സമ്മതം മൂളി . കുടുംബത്തിൽ ഒരു ഹെവി ടീം ഉള്ളത് എല്ലാര്ക്കും നല്ലതാണല്ലോ .
മഞ്ജുസിന്റെ അച്ഛന് ആണെങ്കിൽ രാഷ്ട്രീയക്കാരോടും പോലീസുകാരോടും ഒക്കെ അടുപ്പമുണ്ട് .രാജീവേട്ടനും ദിലീപേട്ടനും കല്യാണം കഴിക്കാൻ വല്യ താല്പര്യം ഒന്നും കാണിക്കാത്തവർ ആയിരുന്നെങ്കിലും ഒരുവിധം അതങ്ങു നടന്നു . ഇപ്പൊ രണ്ടുപേരും ഹാപ്പി ആണ് . കല്യാണം കഴിഞ്ഞു ഒരു വര്ഷം ആയെങ്കിലും കുട്ടികൾ ഒകെ കുറച്ചും കൂടി ടൈം കഴിഞ്ഞിട്ട് മതി എന്നാണ് തീരുമാനം . വിവാഹ ജീവിതം സ്വല്പം ആസ്വദിച്ചിട്ടു മതി കുട്ടികൾ എന്ന നിലപാടിൽ ആണ് അവരും ഭാര്യമാരും ! അതിനിടക് സുകന്യ ചേച്ചിയും , പ്രിയ ചേച്ചിയും ഒരു ദുബായ് വിസിറ്റിംഗും നടത്തി .

വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞു രണ്ടു പേരും നാട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു . ദുബായിലെ ഷോപ്പിംഗ് മാളിലും ബീച്ചിലുമൊക്കെ ഭർത്താക്കന്മാരോടൊപ്പം നിന്നുള്ള ഫോട്ടോസ് എഫ്.ബി യിലും വാട്സാപ്പിലും ഒകെ കുറെ കണ്ടിരുന്നു .

എന്തായാലും വല്ല്യമ്മയുടെ വീട്ടിൽ കൂടി കേറി . വല്യമ്മക്കു ഒരു സെറ്റ് സാരിയും , വല്യച്ചന് ഷർട്ടും കസവു മുണ്ടും , സുകന്യ ചേച്ചിക്കും പ്രിയക്കും ഓരോ ജോഡി സാരിയും ചുരിദാറും ആണ് മഞ്ജുസ് വാങ്ങിച്ചു വെച്ചിരുന്നത് .

അതും എടുത്തു പിടിച്ചു ആദിക്കൊപ്പം ഞാൻ വീട്ടിലേക്ക് കയറി . ഉമ്മറത്ത് ആരെയും കാണാഞ്ഞതുകൊണ്ട് കാളിങ് ബെൽ അടിച്ചു .

അൽപ സമയം കഴിഞ്ഞതും സുകന്യ ചേച്ചി ഡോർ തുറന്നു . എന്നെ കണ്ടതും അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു ..ഒപ്പം തെല്ലൊരു അത്ഭുതവും ..

“ആഹ്..ഹാ ..നീയോ …വാ വാ ..”
വാതില് മലർക്കെ തുറന്നുകൊണ്ട് സുകന്യ ചിരിച്ചു . ഒരു ഇളംപച്ച ചുരിദാറും കറുത്ത പാന്റും ആണ് അവളരുടെ വേഷം . വീട്ടിലായതുകൊണ്ട് ഷാൾ ഇട്ടിട്ടില്ല .

“ഡാ അപ്പൂസേ…”
പിന്നെ ആദിയെ നോക്കി കൈവീശി .

“വല്യച്ചനും വല്യമ്മയും ഒകെ എന്ത്യേ ചേച്ചി ?”
ഉമ്മറത്തേക്ക് കേറികൊണ്ട് ഞാൻ സംശയത്തോടെ തിരക്കി . അവിടെ രണ്ടുപേരും ഇല്ലെന്നു എനിക്ക് അപ്പഴേ തോന്നിയിരുന്നു .

“ആരാ ചേച്ചി അത് ?”
അപ്പോഴേക്കും പ്രിയേച്ചിയുടെ ചോദ്യം അകത്തുനിന്നും കേട്ടു .

“വന്നു നോക്ക് …”
സുകന്യ അതിനു ചിരിയോടെ മറുപടി പറഞ്ഞു എന്നെ നോക്കി .പിന്നെ ഞാൻ കയ്യിൽ പിടിച്ചിരുന്ന കവറിലേക്ക് ശ്രദ്ധിച്ചു .

“അമ്മേം അച്ഛനും കൂടി ഒരു റീസെപ്‌ഷനു പോയി…അല്ല ഇതെന്താടാ ..?”
എന്റൊപ്പം ഉമ്മറത്തേക്ക് കയറിയ ആദിയുടെ ഇരുകയ്യും പിടിച്ചു അവനെ അടുത്തേക്ക് അടുപ്പിച്ചുനിർത്തിക്കൊണ്ട് സുകന്യ എന്നോടായി ചോദിച്ചു

“ഇത് ചുമ്മാ..ഓണം ഒക്കെ അല്ലെ…വെച്ചോ …”
ഞാൻ ചിരിച്ചുകൊണ്ട് ആ കവറുകൾ സുകന്യേച്ചിക്ക് നൽകി . അപ്പോഴേക്കും പ്രിയയും അവിടേക്കെത്തി . ഒരു കറുത്ത നൈറ്റി ആണ് അവളുടെ വേഷം .

“ആഹാ ..കവി ആണോ ..”
എന്നെ കണ്ടതും പ്രിയേച്ചി ഒന്ന് ചിരിച്ചു .പിന്നെ സുകന്യയുടെ അടുത്ത് നിന്ന ആദിയെ നോക്കി കൈവീശി “ഹായ് ” പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്കായി കുനിഞ്ഞു ..

“ചേച്ചീനെ മറന്നോടാ ?”
പ്രിയേച്ചി അവന്റെ കവിളിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025