ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..
“അയ്യടാ …ഞാൻ അതിനു നിന്നെ പോലെ കൾച്ചർ ഇല്ലാത്ത കൂട്ടത്തിൽ അല്ല ”
എന്റെ ഉദ്ദേശം മനസിലായ പോലെ അവൾ എനിക്കിട്ടൊന്നു താങ്ങി .
“ഓഹ്..പിന്നെ ..ഒരു കോലോത്തെ തമ്പുരാട്ടി വന്നേക്കുന്നു ..”
ഞാൻ അതുകേട്ടു മഞ്ജുസിനെ കളിയാക്കി ..
“നിന്നെക്കാൾ ഭേദം തന്നെയാ …”
അവളും വിട്ടില്ല ..
“അത് ഞാൻ പണ്ടേ സമ്മതിച്ച കാര്യം ആണല്ലോ ..”
അത് ശരിവെച്ചുകൊണ്ട് ഞാനും ചിരിച്ചു ..
അങ്ങനെ കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം പിന്നെ ഊണ് കഴിക്കാനായി ഞങ്ങൾ താഴേക്കിറങ്ങി .ഉത്രാട ദിവസം ആയിരുന്നതുകൊണ്ട് അത്യവശ്യം കറികൾ ഒകെ ഉണ്ടായിരുന്നു . പിള്ളേർക് സെപറേറ്റ് ആയിട്ടാണ് ഫുഡ് കൊടുക്കുന്നത് . അവർക്കു പ്രേത്യകം ഡൈനിങ് സെറ്റ് ഒകെ ഉണ്ട് . അതിൽ ഇരുന്നാണ് ഫുഡ് കഴിക്കുന്നത് ..അതാകുമ്പോ ഒരു ഭാഗത്തു ഇരുന്നോളും .
ശാപ്പാട് ഒകെ കഴിച്ചു ഒന്ന് മയങ്ങിയ ശേഷം വൈകീട്ട് ഞാൻ തറവാട്ടിൽ ഒന്ന് പോയി . ഇത്തവണ ആദിയെയും കൂട്ടിയാണ് പോയത് . റോസിമോള് ഉച്ചക്ക് ഫുഡ് ഒകെ കഴിച്ച ശേഷം സുഖമായിട്ട് കിടന്നുറങ്ങിയിരുന്നു. അതുകൊണ്ട് ഞാൻ പോയതുപോലും അറിഞ്ഞു കാണില്ല .
ഓണം പ്രമാണിച്ചു മുത്തശ്ശിക്കും കൃഷ്ണൻ മാമക്കും അമ്മായിമാർക്കും കുഞ്ഞാന്റിക്കും മായേച്ചിക്കും പിള്ളേർക്കും ഒകെ എന്റെയും മഞ്ജുസിന്റെയും വക ഓണക്കോടി എടുത്തിട്ടുണ്ടായിരുന്നു . ഒന്നുമല്ലെങ്കിലും ഇപ്പൊ ഒരു മിനി ലക്ഷപ്രഭു അല്ലെ ..അത്രയെങ്കിലും ചെയ്തില്ലെങ്കിൽ മോശം ആണ്..
ഡ്രസ്സ് ഒകെ മഞ്ജുസ് തന്നെ അമ്മയോടൊപ്പം പോയി വാങ്ങിച്ചിരുന്നു . കൊണ്ട് കൊടുക്കണ്ട ഡ്യൂട്ടി മാത്രമേ എനിക്കുള്ളൂ . എന്തായാലും ആദ്യം പോയത് നേരെ തറവാട്ടിലോട്ടാണ് . നമുക് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാന്റി അവിടെ ആണല്ലോ ഉള്ളത് ..
അവധി ദിവസം ആയതുകൊണ്ട് അവളുടെ മക്കളൊക്കെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു .മൂത്തവൻ തക്കുടു ഇപ്പൊ നാലാം ക്‌ളാസിൽ ആയി. രണ്ടാമത്തവൻ അപ്പൂസ് ഇപ്പൊ സ്കൂളിൽ പോയിത്തുടങ്ങി .അവസാനം കിട്ടിയ പെൺതരി ആരാധ്യക്ക് മൂന്നര വയസ്സിന്റെ പ്രായം ഉണ്ട് !
കയറി ചെല്ലുമ്പോൾ കുഞ്ഞാന്റിയുടെ മൂത്ത പുത്രൻ അവിടെ ഉണ്ടായിരുന്നില്ല .അവൻ അടുത്ത വീട്ടിലെ പിള്ളേരുടെ കൂടെ കളിക്കാനായി പോയേക്കുവായിരുന്നു . രണ്ടാമത്തവൻ മുറ്റത്തു ഓടിനടപ്പുണ്ട് . എന്റെ കാർ കയറി വരുന്നത് കണ്ടപ്പഴേ അവനു ആളെ മനസിലായി ..
“അമ്മാ…കണ്ണൻ മാമൻ …”
“അച്ചമ്മ ….”
എന്റെ കാര് കണ്ടതും അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി..അത് കേട്ടുകൊണ്ടാണ് ഞാൻ കാർ നിർത്തി ഇറങ്ങിയത് . അപ്പൂസ് എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിപ്പുണ്ട്. അവനെ സീറ്റ് ബെൽറ്റ് ഇട്ടു ലോക്ക് ചെയ്തേക്കുവാണ് .
കാർ നിർത്തി അപ്പൂസിന്റെ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഞാൻ ആദ്യം
