Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

അവളുടെ സ്വന്തം റൂമിൽ നിന്നും ആ ചോദ്യത്തിനുള്ള മറുപടി എത്തി .പിന്നെ ഫോണും കയ്യില്പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . ഒരു ബ്ലാക് കളർ നൈറ്റി ആണ് അവളുടെ വേഷം .”സൊള്ളല് ആവും അല്ലെ ?”
അവള് കാർത്തിയോട് ഫോണിൽ സംസാരിക്കാൻ വേണ്ടി റൂമിലോട്ടു പോയതാകും എന്ന് കരുതി ഞാൻ ചോദിച്ചു .

“ആഹ്..ആണെങ്കി ഇപ്പൊ എന്താ ..ഇയാള് ഒന്ന് പോയെ ..”
അവള് ഹാളിൽ സോഫയിലേക്ക് വന്നിരുന്നു പോസ് ഇട്ടു .

“അതെന്താടി അങ്ങനെ …ഞാനിപ്പോ ഇങ്ങു വന്നല്ലേ ഉള്ളു ..”
അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ ആദിയെ അവന്റെ വഴിക്ക് വിട്ടു . അഞ്ജു സോഫയിൽ ചാരി ഇരുന്നു ഫോണിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട് …ഐ ഫോണിന്റെ ലേറ്റസ്റ്റ് മോഡൽ ഫോൺ ആണ് കയ്യിൽ. കാർത്തി ഈയടുത്തായി വാങ്ങിച്ചു കൊടുത്തതാണ് !

“ഡാ നിനക്കു ചായ വല്ലോം വേണോ ?”
ശ്യാം തിരികെ പോയപ്പോൾ അകത്തേക്ക് വന്ന അമ്മച്ചി എന്നെ നോക്കികൊണ്ട് തിരക്കി .

“വേണ്ട …ഇനിയിപ്പോ ഊണ് കഴിക്കാറായില്ലേ …”
ഞാൻ പുള്ളികാരിയെയും ക്ളോക്കിലേക്കും ഒന്ന് നോക്കി പറഞ്ഞു ഇളിച്ചു കാണിച്ചു ..

“അയ്യടാ….”
എന്റെ ചിരി കണ്ടു അമ്മച്ചി ഒന്ന് ചിരിച്ചുകൊണ്ട് എന്നെയൊന്നു ആക്കി …

“ഡീ ..ഏതുനേരവും ഇതുതന്നെ കുത്തികൊണ്ട് ഇരിക്കണ്ട ..”
അഞ്ജുവിന്റെ ഇരുപ്പ് കണ്ടു അമ്മച്ചി പോകും വഴി ഒന്നുപദേശിച്ചു .

“ഓഹ് …”
അതിനു അഞ്ജുവും ഒഴുക്കൻ മട്ടിൽ മൂളി ..

“അവൻ വരുന്നുണ്ടോ ?”
ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പയ്യെ തിരക്കി. ആ സമയം കൊണ്ട് ആദി വീണ്ടും ഉമ്മറത്തേക്ക് നീങ്ങി . വീട്ടിൽ അച്ഛൻ ആണ് അവന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ..പുള്ളിയുടെ കൂടെയാണ് പുറത്തു കറക്കവും , കളിയും ഒക്കെ …മഞ്ജു കഴിഞ്ഞാൽ പിന്നെ അച്ഛനോടാണ് അവനു കൂട്ട് ഉള്ളത് !

“ചിലപ്പോ…നോക്കട്ടെ എന്ന് പറഞ്ഞു …”
അഞ്ജു അതിനു എന്നെ നോക്കാതെ തന്നെ മറുപടി പറഞ്ഞു .

“അത് മുഖത്ത് നോക്കി പറയാൻ പോലും നിനക്കു നേരം ഇല്ലല്ലേ ”
അവളുടെ രീതി കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..

“ഓഹ്..ഇത് വല്യ ശല്യം ആയല്ലോ …ചിലപ്പോ വരും..എന്താ പോരെ…”
സ്വല്പം ദേഷ്യത്തോടെ എന്ന തുറിച്ചുനോക്കികൊണ്ട് അഞ്ജു സ്വല്പം ഉറക്കെ പറഞ്ഞു .

“ഹി ഹി ..മതി മതി…”
ഞാൻ ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുനേറ്റു . പിന്നെ നേരെ മുകളിലേക്ക് കയറി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025