മഞ്ജുസ് എന്നെ തിരിഞ്ഞുനോക്കി ഒന്ന് ഇളിച്ചുകാണിച്ചു .
“അതൊക്കെ കള മഞ്ജുസേ …നിന്നെ എനിക്ക് അറിഞ്ഞൂടെടി ”
ഞാൻ അവളെ നോക്കി ചുംബിക്കുന്ന പോലെ കാണിച്ചു…അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു .അതോടെ അവള് വാങ്ങിച്ചു കൂട്ടിയ ഡ്രെസ്സുകളുടെ കവർ എടുത്തുകൊണ്ട് എന്റെ അരികിലേക്ക് മടങ്ങിയെത്തി..
പിള്ളേർക്കുള്ളതും അവൾക്കുള്ളതുമെല്ലാം എന്നെ കാണിച്ച ശേഷമാണ് മഞ്ജുസ് എനിക്ക് വേണ്ടി സെലക്ട് ചെയ്ത ഷർട്ടും , ജുബ്ബയും , കസവ് മുണ്ടും ഒകെ കാണിച്ചു തന്നത് ..
“എങ്ങനെ ഉണ്ട് ?”
ഞാൻ അത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ മഞ്ജുസ് തിരക്കി ..
“വല്ല അഞ്ഞൂറിന്റെ ഷർട്ടും എടുത്ത മതിയാരുന്നു …”
ഷർട്ടിന്റെ പ്രൈസ് ടാഗ് കണ്ടതും ഞാൻ ഒന്ന് പിറുപിറുത്തു .
“ഓഹ്..ഇങ്ങനെ ഒരു ജന്തു…”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു..ഡ്രെസ്സിന്റെ കാര്യത്തിൽ എനിക്കങ്ങനെ നിർബന്ധം ഒന്നുമില്ല. പൈസ ഒകെ ഉണ്ടെങ്കിൽ കൂടി ആ കാര്യത്തിൽ അങ്ങനെ ആഡംബരം കാണിക്കാറില്ല ..പക്ഷെ മഞ്ജുസ് നേരെ ഓപ്പോസിറ്റ് ആണ് ..അവള് ബ്രാൻഡഡ് സാധനങ്ങൾ മാത്രമേ യൂസ് ചെയ്യൂ ..എന്താ ചെയ്യാ പൈസ കണ്ടമാനം ഉണ്ടല്ലോ ..അവള് വാങ്ങിക്കുന്ന പെർഫ്യൂം ഉണ്ടെങ്കിൽ ഒരാഴ്ചത്തെ വീട്ടു ചെലവ് നടക്കും !
“കുറ്റം പറഞ്ഞതല്ല കുഞ്ചൂസെ ..ആകെക്കൂടി ഒരു പ്രാവശ്യം ഇട്ടാൽ ഇതിന്റെ ഒക്കെ കത്തിക്കല് കഴിഞ്ഞു .പിന്നെന്തിനാ ചുമ്മാ കാശ് കളയുന്നത് .”
അവളുടെ എക്സ്പ്രെഷൻ കണ്ടു ഞാൻ പയ്യെ ചിരിച്ചു..
“അതൊന്നും നീ നോക്കണ്ട …ഇഷ്ടായോ ?”
അവൾ എന്നെ പ്രതീക്ഷയോടെ നോക്കി ..
“ആഹ്..കൊഴപ്പമില്ല …”
ഞാൻ അതിനു പയ്യെ മറുപടി നൽകി ..
“ഓ..അത്രേലും പറഞ്ഞല്ലോ..സന്തോഷം….”
സന്തോഷം ഒന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അവളെന്റെ തലക്കൊന്നു തട്ടി …
“സ്സ് ഡീ… …”
മഞ്ജുസ് തട്ടിയതും ഞാൻ ഒന്ന് കണ്ണുരുട്ടി ദേഷ്യപ്പെട്ടു ..
“പിന്നെ ദേഷ്യം വരില്ലേ ..നിനക്കു വാ തുറന്നു എന്തേലും നല്ലതു പറഞ്ഞൂടെ ”
അവള് എന്നെ നോക്കി ദേഷ്യപ്പെട്ടു .
“അപ്പൊ നീ അങ്ങ് പൊങ്ങി പോവും …തല്ക്കാലം നിലത്തു നിൽക്ക് ”
മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു..പിന്നെ അവളുടെ കവിളിൽ പയ്യെ ഒന്ന് ചുംബിച്ചു .
“ഉമ്മ്ഹ …”
ഞാൻ അവളെ ചുംബിച്ചുകൊണ്ട് ഒന്ന് ചിരിച്ചു ..
“എന്റെ ഭാഗ്യം അല്ലെ നീ ..ചുളുവിൽ ഞാൻ സെറ്റിൽഡ് ആയതും അച്ഛനായതും ഒക്കെ നീ ഒറ്റ ഒരുത്തി കാരണം അല്ലെ ”
അവളെ ഒന്ന് കെട്ടിപിടിച്ചുകൊണ്ട് ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചു .
“ആണോ ?”
