മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
“ഒരു പത്തമ്പത് ലക്ഷം കാണുമോ ?’
ഞാൻ ചിരിയോടെ തന്നെ ചോദിച്ചു.
“അത് വളരെ കുറഞ്ഞു പോയില്ലേ….കുറച്ചു കോടികൾ തന്നാലോ?”
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് ചിരിച്ചു .
“അത്രയൊക്കെ ഉണ്ടോ ?”
ഞാൻ അന്തം വിട്ടു കൊണ്ട് തിരക്കി..
“ആഹ്..ഉണ്ട്..പക്ഷെ ഒരു അഞ്ചിന്റെ പൈസ നിനക്ക് തരില്ല..”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
“ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ “
അവളുടെ ആക്കിയ വർത്താനം കേട്ട് എനിക്ക് ചൊരിഞ്ഞു വന്നു
“ഞാനും സീരിയസ് ആയിട്ട …അങ്ങനെ എന്റെ പൈസ കണ്ടിട്ട് നീ തുള്ളാൻ നിക്കണ്ട “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
“പിന്നെ നിന്നെ കെട്ടുന്നത് കൊണ്ട് വല്ല മെച്ചവും വേണ്ടേ…?”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.
“ഇനി നേരിട്ട് കാണുമ്പോ ഈ ഡയലോഗ് പറയണേ ..ഫോണിൽകൂടി റിപ്ലൈ തരാൻ പറ്റില്ല..അതോണ്ടാ “
മഞ്ജു ചിരിയോടെ പറഞ്ഞു..
“മനസിലായി…അടിക്കുമെന്നല്ലേ …”
ഞാൻ ചിരിച്ചു.
“ആഹ്..അത് തന്നെ..”
മഞ്ജു ചിരിച്ചു .
“ഞാനും കരാട്ടെ പഠിച്ചാലോന്നു ആലോചിക്കുവാ…മഞ്ജുസിന്റെ കൂടെ കട്ടക്ക് പിടിക്കാൻ ആവശ്യം വരും..”
ഞാൻ പതിയെ പറഞ്ഞു..
“ഓ..വെറുതെ നേരം കളയണ്ട…”
മഞ്ജുസ് ചരിച്ചു.
“അതേയ്…ബി സീരിയസ് ..ആയം യുവർ ഫ്യൂച്ചർ ഹസ്ബൻഡ് ..പ്ലീസ് ഒബേ മി ..ഇങ്ങനെ തല്ലു കൊള്ളാനൊക്കെ വേറെ ആളെ നോക്കണം “
ഞാൻ കളിയായി പറഞ്ഞു.
