ഞാൻ പതിയെ എഴുനേറ്റു നിന്നതും അവളെന്നെ പെട്ടെന്ന് കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചാഞ്ഞു നിന്നു ..
അവളുടെ കൈകൾ വിടർന്നു കൊണ്ട് എന്നെ വട്ടം പിടിച്ചു. അവളുടെ കൈകൾ എന്റെ പുറത്തു അരിച്ച് നടക്കവേ അവളെന്റെ ചുമലിലേക്ക് മുഖം ചായ്ച്ചു ..
ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി..
അവളുടെ സ്വതസിദ്ധമായ ലോഷന്റെ സുഗന്ധം അവളിൽ നിന്നും എന്നിലേക്ക് അടിച്ചു കയറി.
“നല്ല മണം”
ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..
“മ്മ്….”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു , ഞാനവളെ ആ സമയം കൂടുതൽ വരിഞ്ഞു മുറുക്കി..
ഞാനവളുടെ കവിളിൽ പതിയെ ചുംബിച്ചപ്പോൾ മഞ്ജു വീണ്ടും ഒന്ന് ഞെരങ്ങി..
“മ്മ്….ഹ്ഹ “
അവൾ തലയിലാക്കികൊണ്ട് എന്നെ കൂടുതൽ കെട്ടിവരിഞ്ഞു. സയാമീസ് ഇരട്ടകളെ പോലെ ഒട്ടിച്ചു വെച്ച പോലെ ഞങ്ങൾ രണ്ടാളും ആ നിൽപ്പ് നിന്നു..അവളുടെ ശ്വാസം എന്റെ കഴുത്തിൽ ചൂട് പകർന്നു കൊള്ളവേ ഞാനവളുടെ പുറത്തു തഴുകി..
“അതേയ്..എന്താ ഉദ്ദേശം കുറെ നേരം ആയല്ലോ..”
ഞാൻ അവളുടെ കാതിൽ പതിയെ തിരക്കി..
“ഒന്നുമില്ല…നല്ല സുഖം ഉണ്ട്..”
മഞ്ജു എന്നെ കൂടുതൽ വരിഞ്ഞുകൊണ്ട് നിഷ്കളങ്കമായി പറഞ്ഞു ..
“ആ തള്ള എങ്ങാനും വന്ന ഇത് കാണും ..”
ഞാൻ മഞ്ജുസിനെ വേർപെടുത്താനായി ഒന്ന് ശ്രമിച്ചു നോക്കികൊണ്ട് പറഞ്ഞു.
“ആര് വന്നാലും കുഴപ്പമില്ല…”
അവൾ പതിയെ പറഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു നിന്നു..
ഞാനവളുടെ കവിളിൽ പിടിച്ചു മുഖം ഉയർത്തികൊണ്ട് അവളെ നോക്കി..
മഞ്ജു എന്നെയും മുഖം ഉയർത്തി നോക്കി..
“സോറി….”
ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവളുടെ ഇളം ചുവപ്പുള്ള ചുണ്ടിൽ പതിയെ ഉമ്മവെച്ചു !
“സ് ….”
മഞ്ജു പതിയെ മിഴികൾ അണച്ചുകൊണ്ട് എന്റെ ചുംബനം ഏറ്റുവാങ്ങി…
