Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3

ഞാൻ നിരാശയോടെ പറഞ്ഞു അവൾക്കരികിലേക്ക് നീങ്ങി..

“അവിടെ ഇരുന്നു പറഞ്ഞ മതി..”

ഞാൻ അവളുടെ അടുത്തേക്ക് നിരങ്ങുന്നത് കണ്ട മഞ്ജു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കൈ എന്റെ നേരെ നീട്ടി .

ഞാനവളെ വിഷമത്തോടെ നോക്കി..

“മഞ്ജുസ്‌ വേണെങ്കി എന്നെ അടിച്ചോ…”

ഞാൻ പതിയെ പറഞ്ഞു..

“എന്തിനു ..ഒരു വട്ടം അടിച്ചത് നീ നന്നാവാൻ വേണ്ടീട്ട ..അതില് കാര്യമില്ലെങ്കിൽ പിന്നെ അടിച്ചിട്ട് എന്താ .”

മഞ്ജു എന്നെ നോക്കി . എനിക്കവളുടെ മുഖത്ത് നോക്കാൻ പോലും പ്രയാസം തോന്നി.

“എടാ…നീ…എനിക്കെന്തു ഇഷ്ടാണെന്നു അറിയോ നിന്നെ ..എന്നിട്ട് നീ .നീ എന്താ ഇങ്ങനെ .”

മഞ്ജുവിന്റെ വാക്കുകൾ ഇടറി…

അവളെന്നെ അല്പം കലങ്ങിയ കണ്ണുകളുമായി നോക്കി .

“മഞ്ജുസേ ഞാൻ …”

ഞാൻ വല്ലായ്മയോടെ അവളെ വിളിച്ചു.

“നീ ഒന്നും മിണ്ടണ്ട ..എടാ..എന്റെ അച്ഛനോട് ഞാൻ ഇന്നലെ കാര്യം പറഞ്ഞു..അത് പറയാൻ വേണ്ടിയാ നിന്നെ രാവിലെ തൊട്ട് വിളിച്ചേ…അത് നിന്നോട് നേരിട്ട് പറയാനാ..ഇന്ന് രാവിലെ ഒരുങ്ങി കെട്ടി അവിടന്ന് പോന്നത്…”

മഞ്ജു ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞൊപ്പിച്ചു. എനിക്ക് അവളുടെ അടുത്ത് ചെന്നിരിക്കണം എന്ന് തോന്നിയെങ്കിലും ധൈര്യം ഉണ്ടായില്ല..

“അച്ഛന് നമ്മുടെ കാര്യത്തിൽ എതിർപ്പൊന്നുമില്ല..ഞാൻ നിര്ബന്ധിച്ചപ്പോ നിന്നെ നേരിട്ട് കാണണം ന്നു പറഞ്ഞു …”

മഞ്ജു കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു..

“ഇനിയിപ്പോ അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ അല്ലെ..നീ എനിക്ക് പറ്റിയ ആളല്ലല്ലോ “

മഞ്ജു മുഖം തിരിച്ചുകൊണ്ടു പറഞ്ഞു.

ഞാൻ വരുന്നത് അവരട്ടെ എന്നുവെച്ചു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവളെ തോണ്ടി വിളിച്ചു . അവൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി..മഞ്ജുസിന്റെ ഫാദർ ഓക്കേ ആണെന്ന് !

പക്ഷെ അവൾ ഒറ്റ തിരച്ചിലിനു തിരിഞ്ഞു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ! ഇതിലും ഭേദം അടിക്കുന്നതായിരുന്നു എന്നെനിക്കു തോന്നാതിരുന്നില്ല..

“സത്യമാണോ ?”

ഞാൻ തുറിച്ചു നോക്കുന്ന അവളെ നോക്കി പതിയെ തിരക്കി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025