Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

അവളതു കേട്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ സോഫയിൽ നിന്നുമെഴുനേറ്റു അവളെ നോക്കി. മഞ്ജുസ് എന്റെ ഇടതു തോളിലേക്ക് അവളുടെ വലതു കൈത്തലം എടുത്തുയർത്തികൊണ്ട് എന്നെ കണ്ണിമ വെട്ടാതെ നോക്കി..

നല്ല വിയർപ്പു മണം ഉണ്ട് അവളെ . ഞാൻ ഒരുങ്ങി വന്നതുകൊണ്ട് അവളെ കെട്ടിപ്പിടിക്കാൻ ഒന്നും നിന്നില്ല..ആകെ വിയർത്തു കുളിച്ചിട്ടാണ് നില്പ് . ഞാനും കൂടി നാറിപ്പോകും !

മഞ്ജുസ് പെട്ടെന്ന് മറു കയ്യും എന്റെ വലതുതോളിലേക്ക്‌എടുത്തു വെച്ചുകൊണ്ട് എന്നിലേക്ക് ചേരാനായി മുന്നോട്ടാഞ്ഞു..

പക്ഷെ ആദ്യമായി ഞാൻ അവളെ തടഞ്ഞു നിർത്തി..സാധാരണ അങ്ങനെ ഒരു സാഹചര്യത്തിൽ അവളെന്നെ ആണ് തടയാറ്!

“അതെ…ഈ കോലത്തിലെന്നെ പിടിക്കേണ്ട..ആദ്യം പോയി കുളിച്ചിട്ട് വാ “

ഞാൻ അവളുടെ രണ്ടു തോളിലും പിടിച്ചു പുറകോട്ടു നീക്കികൊണ്ട് പറഞ്ഞു..

അവൾ എന്നെ അമ്പരപ്പോടെ നോക്കി ചിരിച്ചു. സാധാരണ ഇതുപോലത്തെ ഡയലോഗ് ഒന്നും അടിക്കാത്ത ആളാണ് .

“അയ്യടാ ..ഇതെന്തു കൂത്ത് ..”

അവൾ ചിരിയോടെ പറഞ്ഞു, പിന്നെ എന്റെ തോളിൽ രണ്ടു കയ്യും ഊന്നി എന്റെ ദേഹത്തേക്ക് ചാരാതെ ഉയർന്നു കൊണ്ട് എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടു പെട്ടെന്ന് ചേർത്തു.. അത്ര പെട്ടെന്ന് അവളെങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല..

നല്ല ഉപ്പുരസം ഉള്ള ചുംബനം ..അത് അറിഞ്ഞ ഉടനെ തന്നെ അവൾ പിൻവലിക്കുകയും ചെയ്തു. പിന്നെ എന്നെ നോക്കി ചിരിച്ചു.

“എന്ന കുളിച്ചിട്ടു വരാം ലെ ..”

അവൾ ചിരിയോടെ എന്നെ നോക്കി..

“ആഹ്..അങ്ങനെ ആവട്ടെ..”

ഞാൻ ചിരിയോടെ തലയാട്ടി..പിന്നെ അവൾ ചുംബിച്ച ചുണ്ടുകളെ നാവു നീട്ടി നനച്ചുകൊണ്ട് തുടച്ചു !

അവൾ കസേരയിലിരുന്ന ടർക്കി കുനിഞ്ഞെടുത്തു തോളിലേക്കിട്ടു . അവളുടെ മുടിയിഴ അപ്പോൾ വീണ്ടും മുന്നോട്ടു തൂങ്ങി . അത് ചെറിയ ദേഷ്യത്തോടെ വലിച്ചു നേരെയിട്ടു മഞ്ജു തിരിഞ്ഞു .

പിന്നെ റൂമിലേക്ക് കടന്നു, കുളി കഴിഞു മാറാനുള്ള ഡ്രെസ്സും അവളുടെ ലോഷനും ഒകെ എടുത്തു നേരെ ബാത്ത് റൂമിലേക്ക് കയറി . ഞാൻ ഹാളിൽ തന്നെ ഇരുന്നു മൊബൈലും നോക്കി ഇരുന്നു . അകത്തു മഞ്ജുസിന്റെ മൂളിപ്പാട്ടും വെള്ളം വീഴുന്ന ശബ്ദവും ഒക്കെ കേൾക്കുന്നുണ്ട്..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025