Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

“ഇവന്റെ മിമിക്രി ..പിന്നെ ഞങ്ങളുടെ ക്‌ളാസ്സിന്റെ സ്കിറ്റും ഉണ്ടാകും ..അലമ്പ് പരിപാടികളുടെ ലിസ്റ്റ് വേറെ ഉണ്ട് ..”

ശ്യാം ചിരിയോടെ പറഞ്ഞു..

“മ്മ്….”

മഞ്ജു എന്നെ സംശയത്തോടെ ഒന്ന് നോക്കികൊണ്ട് എല്ലാം നോട്ട് ചെയ്തു .

“അതെ..സ്കിറ്റൊക്കെ സ്ക്രീനിംഗ് കഴിഞ്ഞേ വിടത്തുള്ളു ..നിങ്ങള് വല്ല അലമ്പും കാണിച്ച ശരിയാകില്ല “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

ശ്യാം എന്നെ തിരിഞ്ഞൊന്നു നോക്കി. സ്കിറ്റ് എഴുതിയുണ്ടാക്കുന്ന ആള് ഞാൻ ആണ് .

“അത് സാരമില്ല..സ്റ്റേജിൽ മാറ്റി പിടിക്കാം…”

ഞാൻ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു..

അവൻ ചിരിച്ചുകൊണ്ട് തലയാട്ടി..

“ഓക്കേ മിസ്..”

ശ്യാം സമ്മതിച്ചു.

സാറുമാരെ കഥാപാത്രങ്ങളാക്കി , അവരുടെ നടത്തം , സംസാര ശൈലി ഒകെ ചേർത്താണ് ഞങ്ങൾ സ്കിറ്റ് ഉണ്ടാക്കിയത്.പക്ഷെ സ്‌ക്രീനിങ്ങിനു അവരുടെ മുൻപിൽ വേറെ ഐറ്റം ആണ് ചെയ്തു കാണിച്ചത്…തട്ടിൽ കയറിയപ്പോ വേറെ ഐറ്റം ആയിപോയി !

അത് സാറന്മാർക്കും സർപ്രൈസ് ആയിരുന്നു . അതുകൊണ്ട് തന്നെ എല്ലാവരും നന്നായി എന്ജോയ് ചെയ്തു. മഞ്ജുസ് പോലും ചില ഐറ്റംസ് കണ്ടു സ്റ്റേജിന്റെ മൂലക്കിരുന്നു അടക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു . അവളെയും ഞങ്ങൾ കളിയാക്കിയിട്ടുണ്ട്..

ഡ്രെസ്സിനു മാച്ചിങ് ആയിട്ടുള്ള കളർ ഒർണമെന്റ്സ് , വാച് ഒക്കെയാണ് മഞ്ജു അധികവും ധരിക്കുക . അത് നോട്ട് ചെയ്തു വെച്ച ഞങ്ങൾ ശ്യാമിനെ കൊണ്ട് മഞ്ജുവിന്റെ വേഷം കെട്ടിച്ചു . ഒരേ നിറത്തിലുള്ള ഡ്രെസ്സും ചെരിപ്പും വാച്ചും കമ്മലും വളയും പൊട്ടും ലിപ്സ്റ്റിക്കും ഒക്കെ അണിയിച്ചു കുണുങ്ങി കുണുങ്ങിയുള്ള അവളുടെ നടത്തം ശ്യാം അതേപടി അനുകരിച്ചപ്പോൾ പിള്ളേരും ടീച്ചേഴ്സും ഒക്കെ മരണ ചിരി ആയിരുന്നു .

മഞ്ജുവും അത് കണ്ടു ചിരിച്ചെങ്കിലും എന്നെ കടുപ്പിച്ചൊന്നു നോക്കി ! ഞാനാണ് അതിന്റെ ഉത്തരവാദി എന്നവൾക്കു അറിയാം. ഞാനവതരിപ്പിച്ച മിമിക്രിക്കും നല്ല രേസ്പോൻസ് ആയിരുന്നു .

പ്രോഗ്രാം ഒകെ കഴിഞ്ഞപ്പോൾ കുറച്ചു ഇരുട്ടിയിരുന്നു . അത് കഴിഞ്ഞു പിറ്റേ ദിവസം ആണ് ഞാനും മഞ്ജുസും കൂടി അവളുടെ അച്ഛനെ കാണാനായി പാലക്കാട് പോയത് . ആർട്സ് ഡേ ഫുൾ എന്ജോയ്മെന്റ് ആയതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .അതുകൊണ്ട് പതിവ് ഫോൺ വിളി ഒന്നും ഉണ്ടയിരുന്നില്ല. പ്രോഗ്രാം കഴിഞ്ഞു ഞാനും ശ്യാമും നേരെ ബാറിൽ പോയി ഓരോ ബിയർ കഴിച്ച ശേഷം നേരെ വീട്ടിലേക്ക് മടങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025