Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

മഞ്ജുസ് എന്റെ തുടയിൽ കയ്യെത്തിച്ചു നുള്ളി മുരണ്ടു .

“ഓ ..ശരി ശരി…അങ്ങനെ ആവട്ടെ ”
ഞാൻ അതിനു മറുത്തൊന്നും പറയാതെ കീഴടങ്ങി .

“മ്മ് …പിന്നെ അത് മാത്രമല്ല ..നീ ആ മീരയെ സ്കാൻ ചെയ്യുന്ന പരിപാടിയും അങ്ങട്ട് നിർത്തിയെക്കു ..ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നുണ്ട്.”
മഞ്ജുസ് ചെറു പിഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“ഹി ഹി…”
ഞാൻ അവളുടെ സംസാരം കേട്ട് ഒന്ന് പുഞ്ചിരിച്ചു .

“അയ്യടാ..കിണിക്കാൻ വേണ്ടി പറഞ്ഞതല്ല ..കോളേജിൽ പഠിക്കുമ്പോഴേ ഞാൻ നിന്നോട് പറയാറുണ്ട് . ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കണം എന്ന് . ഇതിപ്പോ എനിക്കും കൂടി നാണക്കേടുണ്ടാക്കാൻ ആയിട്ട് ഒരെണ്ണം ..ഹോ…”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു എന്നെ ദേഷ്യത്തോടെ നോക്കി .

“സോറി മോളെ …എടി നല്ല പീസുകൾ കാണുമ്പോ അറിയാതെ നോക്കി പോകുന്നതാ..അല്ലാതെ വേണമെന്ന് വെച്ചിട്ടല്ല..”
ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനായി പറഞ്ഞു .

“മ്മ് ..എന്ത് തേങ്ങാ ആണേലും അത് നിർത്തിയില്ലെങ്കി നീ വിവരം അറിയും ”
മഞ്ജുസ് ഭീഷണി മുഴക്കി എന്നെ തറപ്പിച്ചു നോക്കി .

“ഓ..സമ്മതിച്ചു സമ്മതിച്ചു…ഞാൻ നോക്കുന്നില്ല പോരെ..”
ഞാൻ അവളെ തൊഴുന്ന പോലെ ഭാവിച്ചുകൊണ്ട് ചിരിച്ചു .

“മ്മ് …”
അവളൊന്നു അമർത്തി മൂളി . പിന്നെ എന്നെയും കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്കു വീണു . ആ മറിച്ചിലിൽ തന്നെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ പതിഞ്ഞു .

“അതൊക്കെ പോട്ടെടാ ..നിനക്കു വിഷമമം ഒന്നും ആയില്ലല്ലോ ?”
കുറച്ചു മുൻപത്തെ ഫയറിംഗ് ഓർത്തെന്നോണം മഞ്ജു എന്നെ നോക്കി . എന്റെ നെഞ്ചിൽ താടി തുമ്പു കുത്തി മുഖം ഉയർത്തിയാണ് അവളുടെ കിടത്തം .

“വിഷമം ഒക്കെ ആയി..എന്നാലും സാരല്യ .നമ്മള് തമ്മിൽ അല്ലെ ”
ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിനു സമാധാനം ആയി .

“സോറി ട്ടോ…ഞാൻ ചുമ്മാ നിന്നെയൊന്നു കളിപ്പിക്കാൻ വേണ്ടി..”
മഞ്ജുസ് മുകളിലോട്ടുയർന്നു എന്റെ നെറ്റിയിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ഹ്മ്മ്…പക്ഷെ ശരിക്കും ഞാൻ ഒന്ന് കിടുങ്ങി…”
ഞാൻ അവളുടെ പെർഫോമൻസ് ഓർത്തു ചിരിയോടെ പി[ആരാഞ്ഞു .

“ആഹ് ..അതെനിക്കും തോന്നി..നിന്റെ കരച്ചില് വന്ന മുഖം കാണുമ്പോ എന്താ ഒരു രസം ..”
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു എന്റെ മൂക്കിൽ പിടിച്ചു വലിച്ചു .

“ദേ വേണ്ട…തിരിച്ചു നിന്നെ കരയിപ്പിക്കാനും എനിക്ക് അധികം ടൈം ഒന്നും വേണ്ട..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025