Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

മഞ്ജുസ് എന്റെ ചിരി കണ്ടെന്നോണം ദേഷ്യത്തോടെ പല്ലിറുമ്മി .

“ഒന്ന് പോടീ ..ചിണുങ്ങാതെ വല്ലോം തിന്നാൻ ഉണ്ടേൽ കൊണ്ടുവാ ..എനിക്ക് വിശക്കുന്നുണ്ട്..”
അവളുടെ അഭിനയം കണ്ടു കണ്ണിറുക്കി ഞാൻ പറഞ്ഞു. അതിനു മാത്രം വേദനിക്കാനുള്ള ചവിട്ടൊന്നും ഞാൻ കൊടുത്തിട്ടില്ലെന്നു എനിക്കുറപ്പാണ് .

“പോടാ …”
അവൾ ചിരിയോടെ എന്നെ നോക്കി പറഞ്ഞുകൊണ്ട് എഴുനേറ്റു . പിന്നെ കിച്ചൻ ലക്ഷ്യമാക്കി നീങ്ങി . കുറച്ചു കഴിഞ്ഞതും കഴിക്കാനുള്ള വിഭവങ്ങളുമായി മീരയും മഞ്ജുവും തിരിച്ചെത്തി . പുട്ടും മുട്ടക്കറിയും ആയിരുന്നു ബ്രെക്ഫാസ്റ്റിനു . അത് ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു . പിന്നെ ഉച്ചക്ക് ശേഷം കറങ്ങാൻ വേണ്ടി മഞ്ജുവിന്റെ കാറിൽ പുറത്തോട്ടിറങ്ങി . മലമ്പുഴ ഡാമും കവയും ഫോർട്ടുമൊക്കെ ഒന്ന് കറങ്ങി ഞങ്ങൾ നേരം കളഞ്ഞു . ഫോട്ടോ എടുത്തും കിന്നാരം പറഞ്ഞും പഴയ വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജുവും മീരയും എനിക്ക് മുൻപേ നടന്നു . ഒടുക്കം ഒരുമിച്ചു ഫോട്ടോ എടുക്കാൻ ഇടക്ക് എന്നെ വിളിച്ചാലായി . പക്ഷെ അതിലൊന്നും എനിക്ക് പരാതി ഉണ്ടായിരുന്നില്ല . വര്ഷങ്ങള്ക്കു ശേഷം കാണുന്ന ആത്മാർത്ഥ സുഹൃത്തുക്കളുടെ ആ സന്തോഷവും ഒത്തു ചേരലും എനിക്കും അനുഭവിച്ചറിയാൻ കഴിയുന്നുണ്ട് .

ഒടുക്കം എന്നെയും മഞ്ജുവിനെയും ചേർത്ത് നിർത്തി മീരയും കുറെ ഫോട്ടോസ് എടുത്തു . എന്റെ കഴുത്തിൽ കൈചുറ്റി നിന്നും കെട്ടിപ്പിടിച്ചും ഉമ്മവെച്ചുമൊക്കെയുള്ള പോസുകളിൽ മഞ്ജുസ് മീരക്ക് മുൻപിൽ നിന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025