Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“മ്മ്..ഒക്കെ അറിയുവേം ചെയ്യാം ..എന്നാലോ ഒടുക്കത്തെ ജാഡയും.നീ എന്ത് നാറിയാടാ? ചിലപ്പോ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം വരും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ തഴുകി . അവളുടെ മിനുസമുള്ള സോഫ്റ്റ് ആയ കൈത്തലം അങ്ങനെ കവിളിൽ ഉരുമ്മുന്നതും , അവളുടെ നോട്ടവുമെല്ലാം എന്നെ വല്ലാതെ പ്രണയാർദ്രനാക്കി .

“ഓഹ്..അതൊക്കെ ചുമ്മാ മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ ..നീ മിണ്ടാപ്പൂച്ച ആയി നിൽക്കുന്നതിലും സുഖം കലിപ്പായി നിക്കുന്നതാ ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്റെ ദേഹത്തേക്ക് വലിച്ചു കയറ്റി .എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവളും ആ നീക്കം ആസ്വദിച്ചു.

“അതൊക്കെ പോട്ടെ ..നീ കുഞ്ഞാന്റിയുമായിട്ട് നല്ല കോൺടാക്ട് ആണോ ?”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പയ്യെ തിരക്കി .

“ആഹ് ,,ഏറെക്കുറെ . നമ്മുടെ എൻഗേജ്മെന്റിനും മുൻപേ തന്നെ അവളെന്നെ ഒരു ദിവസം കാണാൻ വന്നിരുന്നു . നീയും അവളുമായിട്ടുള്ള അഫ്ഫായർ ഒക്കെ അന്ന് തന്നെ എന്നോട് വിശദീകരിച്ചു പറഞ്ഞതാ .
അതിൽ പിന്നെ നീ അവളോട് കൊഞ്ചുന്നതൊക്കെ പുള്ളിക്കാരി കൃത്യം ആയിട്ട് എന്നെ വിളിച്ചു പറയാറുണ്ട്..”
മഞ്ജുസ് ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി .

“അയ്യേ …ശേ…”
ഞാൻ എല്ലാം അവൾക്കറിയാമെന്ന നാണക്കേടിൽ സ്വയം ശപിച്ചു .

“അയ്യടാ ..അവന്റെ ഒരു നാണം ..എന്തൊക്കെ വൃത്തികേടാടാ അവളുടെ അടുത്തു എഴുന്നള്ളിക്കുന്നേ. ഒന്നുമല്ലെങ്കിലും നിന്റെ അമ്മായി അല്ലെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഓ പിന്നെ ..അവളിപ്പോ മാന്യ ആയതല്ലേ . പണ്ട് എന്നെക്കൂടി പ്രേരിപ്പിച്ചിരുന്നതാ. നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഫുൾ എന്റെ തെറ്റാണെന്നു . അവളല്ലേ പറഞ്ഞു മനസിലാക്കേണ്ടിയിരുന്നത് ?അത് ചെയ്യാതെ ഇരുന്നിട്ട് ഇപ്പൊ രണ്ടും കൂടി എന്റെ നെഞ്ചത്തോട്ടു കേറിക്കോ ”
അവളുടെ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ ഒന്ന് ദേഷ്യപ്പെട്ടു .

“ആഹ്.അതൊക്കെ ശരിയാ . അവളുടെ ഭാഗത്തും തെറ്റൊക്കെ ഉണ്ട് ”
മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ എന്റെ ദേഹത്ത് നിന്നും ഉയർന്നു എഴുനേറ്റു മാറാൻ തുടങ്ങി .

“എങ്ങോട്ടാ ?”
അവളുടെ നീക്കം കണ്ടു ഞാൻ വെറുതെ ചോദിച്ചു .

“ലൈറ്റ് അണക്കണ്ടേ പിന്നെ ..എനിക്ക് ഉറക്കം വരാൻ തുടങ്ങി ”
മഞ്ജുസ് അതും പറഞ്ഞുകൊണ്ട് മുടി മാടിക്കെട്ടി . പിന്നെ ബെഡിൽ നിന്നുമെഴുനീറ്റു നടന്നു ചെന്ന് ലൈറ്റ് ഓഫ് ചെയ്തു . പകരം അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ് പ്രകാശിപ്പിക്കുകയും ചെയ്ത . അത് കഴിഞ്ഞു അവൾ എന്റെ അടുത്തേക്കായി ബെഡിലേക്ക് കയറി കിടന്നു . പുതപ്പെടുത്തു കഴുത്തറ്റം മൂടി അവളെന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025