Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 2

മഞ്ജുസ് കാണാൻ വളരെ യങ് ആണ് . അധികം തടിയും സൈസും ഇല്ലാത്തതിന്റെ ഗുണം ആണ് . ഞങ്ങളെ കാണാൻ വന്ന ചില നാട്ടുകാരും അയൽവാസികളുമെല്ലാം ആ കാര്യം പറയുന്നതും എന്റെ കാതിലെത്തി.

“പെണ്ണ് കാണാൻ നല്ല സുന്ദരിയാണ് അല്ലെ …”

“ആ നല്ല ക്യാഷ് ടീമ് ആണെന്ന കേട്ടത്..ആ ചെറുക്കന്റെ ഭാഗ്യം..”

“മ്മ്..പെണ്ണിന് പ്രായം കൂടുതലാണെന്ന കേട്ടത് ..പക്ഷ കണ്ടാൽ പറയില്ല “

എന്നൊക്കെയുള്ള കമ്മെന്റ്സ് അങ്ങിങ്ങായി കേട്ട് തുടങ്ങി . കല്യാണത്തിന്റെയന്നു അമ്മായിമാരും വീണയും അഞ്ജുവുമൊക്കെ മഞ്ജുസിനെ കണ്ടതും പരിചയപ്പെട്ടതും ആണെങ്കിലും ശരിക്കു കയ്യിൽ കിട്ടിയത് അന്നാണ് . അതുകൊണ്ട് തന്നെ അവള് അവളെ ഹാളിലെ സോഫയിലിരുത്തി വട്ടം കൂടി നിന്ന് റാഗിങ്ങ് ചെയ്യുന്നുണ്ട് .

അവരുടെ ചോദ്യങ്ങൾക്കൊക്കെ മഞ്ജുസ് ചിരിയോടെ തലയാട്ടുകയും എന്തൊക്കെ പറഞ്ഞു ചിരിക്കുകയുമൊക്കെ ചെയ്യുന്നത് ഞാൻ ഉമ്മറത്തിരുന്നു കാണുന്നുണ്ട് . സ്വല്പം കഴിഞ്ഞതോടെ ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് നീങ്ങി . പിന്നെ അവിടെ റിസപ്‌ഷനും സൽക്കാരവുമൊക്കെ കഴിഞ്ഞു എട്ടര ഒൻപത് മണി ഒക്കെ ആയിട്ടാണ് തിരികെ വീട്ടിൽ എത്തുന്നത് .

ഞങ്ങൾ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം ആയിരുന്നു അന്നേ ദിവസം എന്റെ വീട്ടിൽ അവശേഷിച്ചത് . റിസപ്‌ഷൻ കഴിഞ്ഞു വന്നയുടനെ ഞാൻ നേരെ വന്നു ഹാളിലെ സോഫയിൽ ചെന്ന് ഇരുന്നു .സ്വല്പം ക്ഷീണിതനും കുണ്ഡിതനും ആയിട്ടുള്ള വരവ് ആണ് .

പിന്നാലെ മഞ്ജുസിനെ ആനയിച്ചുകൊണ്ട് അഞ്ജുവും വീണയും എത്തി . അവൾക്കു ഫ്രഷ് ആവണം എന്ന് പറഞ്ഞതുകൊണ്ട് ബാത്രൂം കാണിച്ചു കൊടുക്കാൻ വേണ്ടി ആണ് അഞ്ജു ഒപ്പം കൂടിയത് . മഞ്ജുസ് ഹാളിൽ ഇരുന്നു മൊബൈൽ നോക്കുന്ന എന്നെ നോക്കിചിരിച്ചുകൊണ്ട് കുളിക്കാനായി നീങ്ങി , എന്റെ മുറിയിലും അറ്റാച്ചഡ് ബാത്രൂം ഉണ്ടെങ്കിലും അവളെ താഴെയുള്ള ബാത്ത് റൂമിലേക്കാണ് അഞ്ജു കൊണ്ട് പോയത് . അവൾക്കു മാറ്റി ഇടാനുള്ള വസ്ത്രം മഞ്ജു വരുമ്പോൾ കൊണ്ടുവന്ന ബാഗിൽ നിന്നെടുത്തു അഞ്ജു തന്നെ കൊണ്ടുപോയി കൊടുത്തു, മഞ്ജു ആഭരണങ്ങളൊക്കെ ഊരി അഞ്ജുവിന്റെ കയ്യിൽ കൊടുത്തു..അവളതു ഭദ്രമായി അലമാരയിൽ കൊണ്ടുവെക്കുകയും ചെയ്തു . അപ്പോഴേക്കും വീണ എന്റെ അടുത്ത് വന്നിരുന്നു .

പിന്നാലെ അഞ്ജുവും എത്തി …അച്ഛനും അമ്മയും മാമന്മാരുമൊക്കെ ഉമ്മറത്ത് ഗംഭീര ചര്ച്ചയില് ആണ് .കല്യാണത്തിന്റെ കാര്യവും ബന്ധുക്കളുടെ ഇടപെടലും ഭക്ഷണത്തിന്റെ മേന്മയും കുറച്ചിലുമൊക്കെ ആ ചർച്ചയിൽ വരുന്നുണ്ട്..

എന്റെ ഇടം വലം അവറ്റകൾ ഇരുന്നു എന്നെ എന്തോ കാഴ്ച വസ്തുവെന്ന പോലെ നോക്കി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025