ഞാൻ പെട്ടെന്ന് കുഞ്ഞാന്റിയെ നോക്കി ഗൗരവത്തിൽ പറഞ്ഞു ..
“ആഹ് അഹ്..അത് നേരാ..ശരിക്കു നിനക്ക് തന്നെയേ അറിയൂ..”
കുഞ്ഞാന്റി അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ അഞ്ജുവും വീണയും അതുകേട്ടു ചിരിച്ചു…
“എങ്ങനെ ഉണ്ടാരുന്നു കണ്ണേട്ടാ ഫസ്റ്റ് നൈറ്റൊക്കെ?”
വീണ ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി…
“അറിഞ്ഞിട്ടിപ്പോ എന്തിനാ ?”
ഞാൻ അവളെ ദേഷ്യപ്പെട്ടു നോക്കി..
“ഹാഹ്..നീ എന്തിനാ ചൂടാവുന്നെ കണ്ണാ ..അവള് വെറുതെ ചോദിച്ചതല്ലേ…”
കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു ..
“അതെ നിങ്ങളെനിക്ക് കുറച്ചു സമാധാനം തരുവോ ..വന്നപ്പോ തൊട്ടു തുടങ്ങീതാ ”
ഞാൻ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു എഴുനേറ്റു നടന്നു നീങ്ങി..എന്റെ ദേഷ്യവും പരവേശവും കണ്ടു അവരൊക്കെ അടക്കി ചിരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജുസ് കുളി കഴിഞ്ഞു പുറത്തിറങ്ങി . കുളി കഴിഞ്ഞു ഒരു സാധാ നൈറ്റി ആണ് മഞ്ജുസ് എടുത്തിട്ടത് . ആഭരണങ്ങളൊക്കെ അവൾ നേരത്തെ അഴിച്ചു മാറ്റി അഞ്ജുവിന്റെ കൈവശം കൊടുത്തിരുന്നു .താലിയും കമ്മലും ഒഴികെ ബാക്കിയെല്ലാം ഊരികളഞ്ഞാണ് മഞ്ജുസ് പുറത്തെത്തിയത്. ഞാനീ സമയം കൊണ്ട് മുകളിൽ എന്റെ റൂമിൽ പോയിരുന്നു .
എന്റെ ഊഴം കഴിഞ്ഞു അവരൊക്കെ കുറച്ചു നേരം മഞ്ജുസിനെ ഇട്ടു പൊരിച്ചു .
“ഇതെങ്ങനെ തുടങ്ങി…?
ആരാ ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞത്?
ചേച്ചിക്ക് ഈ വയസ്സിന്റെ ഇഷ്യൂ ഒന്നും തോന്നിയില്ലേ ?
കണ്ണേട്ടൻ എങ്ങനെയാ ആള് റൊമാന്റിക് ആണോ ?
ചേച്ചി അവനെ എന്താ വിളിക്കുന്നെ ..?
അവനെങ്ങനെയാ സ്വഭാവം ?
ചേച്ചി പറഞ്ഞ വല്ലോം അനുസരിക്കുവോ? “
ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ ..അതിനു മഞ്ജുസ് വായിൽ വന്ന കള്ളങ്ങളൊക്കെ തട്ടി വിടുന്നുമുണ്ട് .അതിനിടയ്ക്കാണ് എന്റെ മുത്തശ്ശിയും അമ്മയും അങ്ങോട്ടേക്ക് കയറി വന്നത്.
“മതി പെണ്ണുങ്ങളെ ആ കുട്ടി ഒന്ന് ശ്വാസം വിട്ടോട്ടേ ”
മുത്തശ്ശി വീണയെയും അഞ്ജുവിനെയും നോക്കികൊണ്ട് കണ്ണുരുട്ടിയതോടെ രണ്ടാളും സ്കൂട്ട് ആയി . കുഞ്ഞാന്റി അവരുടെ എണീച്ചുള്ള നടത്തം നോക്കി ചിരിച്ചു മഞ്ജുസിനൊപ്പം ഇരുന്നു ..പിന്നാലെ അമ്മയും മുത്തശ്ശിയും !
“ഇതെന്താ മോളെ ..ആഭരണങ്ങളൊക്കെ എവിടെ ?”
മുത്തശ്ശി അതിശയത്തോടെ തിരക്കി..
“അഴിച്ചു വെച്ചു മുത്തശ്ശി ..എനിക്കിങ്ങനെ എല്ലാം ഇട്ടു നടക്കണത് ഇഷ്ടമല്ല ..”
മഞ്ജുസ് പതിയെ പറഞ്ഞൊപ്പിച്ചു..
