Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“ആഹ്…കാര്യായിട്ട് ഒന്നും കാണില്ലന്നെ . നീ അതിനു  ഇങ്ങനെ ടെൻഷൻ ആവണ്ട ”
അവളുടെ വെപ്രാളം കണ്ടു ഞാൻ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു .

“പിന്നെ ടെൻഷൻ ആവാതെ..എന്റെ അമ്മയല്ലേ…”
മഞ്ജു ചാടിക്കടിച്ചുകൊണ്ട് എന്റെ നേരെ ചീറ്റി .

“എടി പോത്തേ..അതിനു നീ ചുമ്മാ ടെൻഷൻ അടിച്ചിട്ടെന്താ…നമുക്ക് പോകാം. പക്ഷെ ആദ്യം നീ വല്ല തുണിയും എടുത്തുടുക്ക്. ഈ കോലത്തിൽ ആണോ പോകുന്നത് ”
അവളുടെ രൂപം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“ആഹ്…അതൊക്കെ ഞാൻ റെഡി ആവാം…അപ്പോഴേക്കും നീ ഒന്ന് അച്ഛനെ വിളിക്ക്..എന്നിട്ട് എന്താ കാര്യം എന്ന് ചോദിക്ക്….ഒന്ന് എളുപ്പം നോക്ക് കവി..”
മഞ്ജുസ് അവളുടെ ഫോൺ എന്റെ കയ്യിലേക്ക് വെച്ചു തന്നിട്ട് തിരക്കുകൂട്ടി. പിന്നെ ബാഗിൽ നിന്നും ഒരു ജീൻസും ടോപ്പും എടുത്തിട്ടു.

ആ സമയം കൊണ്ട് ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി മഞ്ജുസിന്റെ അച്ഛനുമായി സംസാരിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ പുള്ളി ഫോൺ എടുത്തു.

“ആഹ് ..എന്താ അച്ഛാ ? എന്താ അമ്മക്ക് പറ്റിയത് ?”
കാൾ കണക്ട് ആയതും ഞാൻ മുഖവുര കൂടാതെ കാര്യം തിരക്കി .

“ആഹ്…അങ്ങനെ പേടിക്കാൻ മാത്രം ഒന്നും ഇല്ലെടോ . ശോഭനക്ക് വൈകീട്ടൊരു നെഞ്ചെരിച്ചിലും വേദനയുമൊക്കെ ഉണ്ടായിരുന്നു . ഇവിടെ ഒറ്റപ്പാലത്തു തന്നെ കൊണ്ടുപോയി ഇ.സി.ജി യും ടെസ്റ്റും  ഒകെ എടുത്തു .അപ്പൊ ചെറിയ ഒരു ബ്ളോക് ഉണ്ടെന്നു അറിഞ്ഞു  ..”
മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു നിർത്തി.

“എന്നിട്ട്  ? കുഴപ്പം വല്ലോം ഉണ്ടോ അച്ഛാ ”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

“ഏയ് …എന്നാലും വെച്ചോണ്ട് ഇരിക്കേണ്ട എന്നുവെച്ചു ഞങ്ങള് നേരെ തൃശ്ശൂർക്ക് ഇങ്ങു പോന്നു. ഇവിടത്തെ ഹാർട്ട് ഹോസ്പിറ്റലിൽ ആണിപ്പോ . ചെറിയൊരു സർജറി പോലെ ..”
പുള്ളി പതിയെ പറഞ്ഞു .

“ശൊ..കഷ്ടം ആയല്ലോ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഏയ് ..അങ്ങനെ പേടിക്കാൻ ഒന്നും ഇല്ലെടോ . ..”
പുള്ളി ചെറു ചിരിയോടെ പറഞ്ഞു.

“മ്മ്..എന്തായാലും ഞങ്ങളങ്ങോട്ടു വരാം . മഞ്ജു അറിഞ്ഞേൽ പിന്നെ സ്വൈര്യം തരുന്നില്ല ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025