Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“എന്നാൽ വിട്ടോ …”
ഞാൻ അവളുടെ അടുത്തേക്കിരുന്നുകൊണ്ട് മഞ്ജുസിന്റെ തുടയിൽ തട്ടി .

“സോറി ഡാ ..ഒകെ കുളമായല്ലേ ?”
മഞ്ജുസ് തലേന്നത്തെ ദിവസം ആലോചിച്ചു എന്നെ നോക്കി ചിണുങ്ങി .

“അതൊന്നും സാരമില്ല മഞ്ജുസേ…ഓരോന്ന് വന്നു വീഴുന്നത് ആരുടേം കുറ്റം അല്ലല്ലോ ”
ഉള്ളിലെ സങ്കടം കാണിക്കാതെ ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ് …എന്നാലും കറക്റ്റ് ടൈമിലാ അച്ഛന്റെ വിളി വന്നത്…”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

“ആഹ്..അതൊക്കെ ശരിയാ…ഉറങ്ങാൻ കിടന്നവനെ എണീപ്പിച്ചിട്ട് ചോറില്ലെന്നു പറഞ്ഞ പോലെ ആയി ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ തുടയിൽ തഴുകി .

“മ്മ്….എന്നാലും , ഇനിയിപ്പോ മൂന്നാഴ്ച കഴിയേണ്ടെടാ നിന്നെ ഒന്ന് കാണാൻ ”
മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് എന്നെ നോക്കി .

“അതിനെന്താ ..നമ്മള് ഡെയിലി സംസാരിക്കുന്നില്ല..പിന്നെ വീഡിയോ ചാറ്റ് വേറെ .പിന്നെന്തിനാടി നീ മോങ്ങുവേം തേങ്ങുവേം ഒക്കെ ചെയ്യുന്നേ..”
ഞാൻ കയ്യെത്തിച്ചു അവളുടെ ഇടം കവിളിൽ തട്ടികൊണ്ട് ചിരിച്ചു .

“പോടാ ..പക്ഷെ എനിക്ക് എന്താന്നറിയില്ല..ഇപ്പൊ നിന്നെ കണ്ടില്ലേൽ ഒരുമാതിരി ശ്വാസം മുട്ടുന്ന പോലാ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പയ്യെ റിവേഴ്‌സ് എടുത്തു .
“ഓ പിന്നെ ..ഇച്ചിരി ഒക്കെ പതുക്കെ തള്ളെടി ”
ഞാനവളെ കളിയാക്കി ചിരിച്ചു .

മഞ്ജുസും അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ കാർ പയ്യെ മുന്നോട്ടെടുത്തു. കഷ്ടിച്ച് അഞ്ചാറു മിനുട്ട് ദൂരം മാത്രമേ റെയിൽവേ സ്റേഷനിലോട്ടുള്ളു . ആ സമയം ഒന്നും മിണ്ടാതെ അവൾ വണ്ടിയോടിച്ചു . ഒടുക്കം റെയിൽവേ സ്റ്റേഷന് സമീപത്തായി  ഒരിടത്തു കാർ നിർത്തികൊണ്ട് അവൾ കാറിന്റെ വിൻഡോ ഗ്ലാസ് കയറ്റിയിട്ടു .

“ഇങ്ങു വാ .”
ഗ്ളാസൊക്കെ കയറ്റിയിട്ടു അവൾ എന്നെ നോക്കി കൈമാടി വിളിച്ചു .

“എന്നാത്തിനാ?”
ഞാൻ എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു .

“ആഹ്..വാടാ ..ഒരു കിസ് അടിച്ചിട്ട് പോവാന്നെ ”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .പിന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കാലുകൾ ഗിയർ ലിവറിന്റെ ഇപ്പുറത്തേക്കിട്ടു അവൾ എന്റെ നേരെ ചാഞ്ഞു .ഞാൻ ഒന്നും മിണ്ടാതെ തന്നെ മഞ്ജുവിനെ വലതുകൈകൊണ്ട് ചേർത്തുപിടിച്ചു .

എന്റെ ഇരുകവിളിലും പയ്യെ കൈത്തലം ഉരുമ്മിക്കൊണ്ട് മഞ്ജുസ് എന്നെ നോക്കി . സ്വല്പം പ്രണയാർദ്രമായ മിഴികളും ചേഷ്ടകളും അവളിൽ പതിവില്ലാത്തവിധം വന്നു ചേർന്നിട്ടുണ്ട് . ഭാര്യ ഭർത്താക്കന്മാരാണെലും പഴയ പ്രണയകാലം ഓർത്തുപോകുന്നു ..

“അയാം ഗോയിങ് ടു മിസ് യു മാൻ …”
മഞ്ജുസ് എന്റെ കവിളിൽ കൈത്തലം തഴുകികൊണ്ട് ചിണുങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025