Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“ഒന്ന് പോടീ പുല്ലേ ..ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ കൊഞ്ചല്ലേ ”
അവളെ ഒന്നുടെ വരിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ചിരിച്ചു.

“നീ എന്താടാ ഇപ്പൊ പഴയപോലെ എന്നെ വഴക്കൊന്നും പറയാത്തെ? ഇപ്പൊ നീ ഒരുമാതിരി വല്യ ആളെപോലെ ആയി ”
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു .

“ആഹാ .. ..ഇപ്പൊ ചീത്ത പറയാത്തതാണോ നിന്റെ പ്രെശ്നം  ?”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു .

“അതല്ല..നീ ഇപ്പൊ വല്യ ആൾക്കാരെ പോലെയാ ഇടക്കൊക്കെ സംസാരിക്കുന്നെ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ചുംബിച്ചു .

“ആഹാ…ഇത് നല്ല കൂത്ത് ! നീ അല്ലെടി ഇപ്പോഴും പറയാറ് ..ഞാൻ കുറച്ചൂടെ സീരിയസ് ആവണം . കുട്ടിക്കളി മാറ്റി ജോലിയിൽ ശ്രദ്ധിക്കണം എന്നൊക്കെ ? അപ്പൊ അതൊന്നും ഇനി വേണ്ടേ ?”
ഞാൻ അവളെ അകത്തിമാറ്റികൊണ്ട് സംശയത്തോടെ ചോദിച്ചു .

“വേണ്ട ..എനിക്കെന്റെ പഴയ കവിയെ മതി . നിനക്ക് ആ കുട്ടികളിയെ ചേരൂ . ഇതിപ്പോ നീയെന്നെ തോൽപ്പിച്ചോണ്ടിരിക്കുവാ ..എനിക്കെല്ലാം മനസിലാവുന്നുണ്ട് ..”
മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .

“ഹ ഹ ..നീ എന്തൊക്കെയാ മഞ്ജുസേ ഈ പറയുന്നേ..? എനിക്കൊന്നും മനസിലാകുന്നില്ല..”
ഞാൻ അവളെ സ്നേഹപൂർവ്വം ഒന്ന് അമർത്തി കെട്ടിപിടിച്ചു കൊണ്ട് ചിരിച്ചു .

“പോടാ…എനിക്ക് വിഷമം ആയാലോ എന്നുവെച്ചിട്ടല്ലേ നീ ഒന്നും പറയാത്തത് ? ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു . എന്തേലും സീരിയസ് മാറ്റർ വന്നാൽ നീ അപ്പൊ വിഷയം മാറ്റും ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ പിടിമുറുക്കി .

” നീ ഒരുപാട് സങ്കടപ്പെട്ടതല്ലേ മഞ്ജുസേ   , ഇനി ഞാൻ കൂടി എന്തിനാ വെറുതെ നിന്നെ കരയിപ്പിക്കുന്നെ എന്ന് വിചാരിച്ചിട്ടാ… ”
ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.

“അങ്ങനെ ഇപ്പൊ വിചാരിക്കണ്ട .ഞാൻ എന്റെ കഥയൊക്കെ പറഞ്ഞോണ്ടാണോ നിനക്ക് ഈ സിമ്പതി ? അങ്ങനെയിപ്പോ നിന്റെ ഓശാരം ഒന്നും എനിക്ക് വേണ്ട..”
മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു കണ്ണ് നിറച്ചു .

“അങ്ങനെയല്ലെടി മിസ്സെ . ..ശരിക്കും നിന്റെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കില്ല..അതോണ്ടാ….”
ഞാൻ അവളെ അകത്തി മാറ്റി ചിരിയോടെ പറഞ്ഞു . പിന്നെ മുൻവശത്തേക്ക് വീണുകിടന്ന അവളുടെ മുടിയിഴ പുറകിലേക്ക് നീക്കികൊണ്ട് അവളെത്തന്നെ ഉറ്റു നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025