Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“ഏയ്..അതിന്റെ ഒന്നും ആവശ്യം ഇല്ല . ഇവിടെ ഞങ്ങള് രണ്ടു മൂന്നു പേരുണ്ട് . പിന്നെ എന്തായാലും ഒന്നറിയിക്കണമല്ലോ എന്നുവെച്ചു പറഞ്ഞതാ..അല്ലേൽ പിന്നെ അവള് അതും പറഞ്ഞു ചൂടാവും  ”
പുളളി മഞ്ജുസിന്റെ സ്വഭാവം ഓർത്തെന്നോണം  പറഞ്ഞു .

“ആഹ്…ഇപ്പോഴേ കയറു പൊട്ടിക്കുന്നുണ്ട് ..എന്തായാലും ഞാൻ പറഞ്ഞു നോക്കാം..പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല . മിക്കവാറും ഞങ്ങള് അങ്ങോട്ട് തന്നെ എത്തും ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു . അമ്മക്ക് കാര്യമായി ഒന്നുമില്ലെന്ന്‌ അറിഞ്ഞതിനെ ആശ്വാസവും ആ ചിരിക്കൊരു കാരണം ആണ് .

അങ്ങനെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ടാക്കി . അപ്പോഴേക്കും മഞ്ജുസും ഒരുങ്ങിയെത്തി .

“കവി..എന്തായെടാ ? നീ വിളിച്ചോ ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ ശരവര്ഷം പോലെ ചോദ്യങ്ങളെയ്തു .

“ആഹ്..ഇല്ല..പോകേണ്ട കാര്യം ഒന്നുമില്ലെന്ന അച്ഛൻ പറഞ്ഞത്..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഹാളിൽ കിടന്ന സോഫയിലേക്കിരുന്നു .

“ദേ കവി..ഞാൻ മോന്തക്കൊന്നു തന്നാൽ ഉണ്ടല്ലോ …എന്റെ അമ്മ വയ്യാണ്ട്‌ കിടക്കുമ്പോ പിന്നെ ഞാൻ അടുത്ത് വേണ്ടേ ?”
മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് പല്ലിറുമ്മി .

“ഹാഹ് ..അതിനു നീ എന്തിനാടി എന്റെ നേരെ ചാടുന്നെ ? നിന്റെ തന്തപ്പടി പറഞ്ഞ കാര്യം ആണിത് ”
ഞാൻ കൈമലർത്തികൊണ്ട് അവളെ നോക്കി .

“ഓഹ്..അച്ഛൻ അങ്ങനെ ഒക്കെ പറയും. പക്ഷെ നമ്മള് അറിഞ്ഞു ചെയ്യണ്ടേ ?. നിനക്ക് പറ്റുവെങ്കിൽ എന്റെ കൂടെ വാ ..അല്ലേൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം ”
മഞ്ജുസ് കട്ടായം പറഞ്ഞു.

“ആഹ് , എന്ന നീ ഒറ്റയ്ക്ക് പോ , അല്ല പിന്നെ !.എനിക്ക് നിന്റെയീ കോപ്പിലെ വർത്താനം കേൾക്കുമ്പോഴാ ഒരു ചവിട്ടു വെച്ച് തരാൻ തോന്നുന്നത്  . ഇങ്ങനെ പറയാൻ മാത്രം ഇവിടെ ഇപ്പൊ എന്താടി ഉണ്ടായത്?”
ഞാൻ സ്വല്പം ശബ്ദം ഉയർത്തികൊണ്ട് പറഞ്ഞു . അതോടെ മഞ്ജുസ് ഫ്യൂസ് ആയി ! അവളൊന്നും മിണ്ടിയില്ല .
“മ്മ്..അതുപോട്ടെ .നീ നിന്റെ മീരയെ വിളിക്ക്..പോകുന്ന കാര്യം പറയണ്ടേ ”
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് ഞാൻ ശാന്തമായി പറഞ്ഞു .

“മ്മ്…”
മഞ്ജുസ് പയ്യെ മൂളി തലയാട്ടി  .

“എന്ന വേഗം അതിനെ വിളിച്ചുണർത്ത് . എന്നിട്ട് കാര്യങ്ങളും പറഞ്ഞോ…”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് എഴുനേറ്റു . അതോടെ മഞ്ജു സ്റ്റെയർകേസ് കയറി മീരയുടെ ർറൂം ലക്ഷ്യമാക്കി നീങ്ങി . കാര്യങ്ങളൊക്കെ മീരയോട് പറഞ്ഞു അവളോടൊപ്പം മഞ്ജു താഴേക്കിറങ്ങി വന്നു .

“സൊ..നിങ്ങള് പോവാൻ തന്നെ തീരുമാനിച്ചു അല്ലെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025