Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

മീര സ്വല്പം വിഷമത്തോടെ തിരക്കി ഞങ്ങളെ മാറി മാറി  നോക്കി .

“അല്ലാതെ ഇപ്പൊ എന്ത് ചെയ്യനാടി ..സിറ്റുവേഷൻ അങ്ങനെ ആയിപ്പോയില്ലേ . ഞങ്ങളിനി വേറൊരു ദിവസം വരാം ”
മഞ്ജുവും സ്വല്പം വിഷമം അഭിനയിച്ചു .

“മ്മ്..എന്നാപ്പിന്നെ അങ്ങനെയാവട്ടെ . എത്തിയിട്ട് വിളിക്ക് ”
മീര മഞ്ജുസിനെ ഹഗ് ചെയ്തുകൊണ്ട് പറഞ്ഞു . അവൾ തിരിച്ചും ഒന്ന് ഇറുക്കികൊണ്ട് മൂളി .

“എന്നാപ്പിന്നെ വൈകിക്കണ്ട കവിൻ..ഇപ്പഴേ മണി പന്ത്രണ്ട് ആയി..”
മീര ഹാളിലെ ക്ളോക്കിലേക്ക് നോക്കികൊണ്ട് എന്നോടായി പറഞ്ഞു .

“മ്മ് ….”
ഞാൻ ഒന്ന് മൂളികൊണ്ട് തലയാട്ടി .

പിന്നെ മഞ്ജുസിനൊപ്പം ബാഗുമെടുത്തു ഇറങ്ങി . കീ അവളുടെ കയ്യിൽ നിന്നും വാങ്ങി ഞാൻ തന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . പിന്നെ മീരയെ നോക്കി കൈവീശികാണിച്ചുകൊണ്ട് യാത്ര പറഞ്ഞു .

കാർ സ്വല്പം മുന്നോട്ടു നീങ്ങിയതും ഞാൻ മഞ്ജുവിനോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു . ചെറിയൊരു അറ്റാക്ക് ആണ് . സർജറി വേണ്ടിവരും എന്നൊക്കെ പറഞ്ഞതും എന്റെ മിസ് ഏങ്ങലടിയായി ! പണ്ടാരമടങ്ങാൻ , പിന്നെ ഹോസ്പിറ്റൽ എത്തും വരെ സ്വൈര്യം തന്നിട്ടില്ല .

കാർ നീങ്ങിത്തുടങ്ങിയതും ഞാൻ അവളെ ഒന്ന് നോക്കി . നഖം കടിച്ചുകൊണ്ട് അമ്മയുടെ കാര്യം ഓർത്തു ഇരിപ്പാണ് കക്ഷി . എന്തായാലും വരുന്നത് വരട്ടെ എന്നുവെച്ചങ്ങു പറഞ്ഞു പോയതാണ് !

“മഞ്ജുസേ..നീ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല. അമ്മക്ക് ചെറിയൊരു ബ്ളോക് ആണ് , ഒരു ചെറിയ സർജറി വേണ്ടിവരും. അത്രേയുള്ളു ..”
ഞാൻ പയ്യെ പറഞ്ഞതും അവളൊന്നു വാ പൊളിച്ചു .

“അയ്യോ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“അയ്യോ പൊത്തോ..എന്ന പറയാൻ മാത്രം ഒന്നുമില്ല .നിന്റെ അച്ഛൻ തന്നെയാ പറഞ്ഞത്. പേടിക്കാൻ ഒന്നുമില്ലെന്ന്‌ ..”
ഞാൻ അവളുടെ റിയാക്ഷൻ കണ്ടു കണ്ണുരുട്ടി.

പക്ഷെ അവളുടെ പേടി കൂടിയതല്ലാതെ അതുകൊണ്ട് പ്രയോജനം ഒന്നുമുണ്ടായില്ല .

“ഈശ്വരാ ..എടാ തെണ്ടി അതിപ്പോ സീരിയസ്  ആണേലും എല്ലാരും അങ്ങനെ അല്ലെ പറയാ ..നിനക്ക് ഒരു വിവരോം ഇല്ലേ ? അയ്യോ…എനിക്ക് പേടി ആകുന്നു… ഇനി എന്തേലും പറ്റിക്കാണുമോ ദൈവമേ ..”
ഞാൻ പറഞ്ഞതും അവൾ സ്വയം പറഞ്ഞുകൊണ്ട് ഏങ്ങലടിച്ചു . പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല . നല്ല ആളോടാ പറയുന്നത് …

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025