Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

അഞ്ജു മുറ്റത്തു നിന്നുകൊണ്ട് തന്നെ എന്നോടായി ചോദിച്ചു .

“വേണേൽ എടുത്തോ ..കൂടുതൽ ചെലക്കണ്ട . പത്തു ഇരുപത്തയ്യായിരം രൂപേടെ മുതൽ ആണ് ”
ഞാൻ വല്യ സ്നേഹ വാക്കുകൾക്കൊന്നും നിൽക്കാതെ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്….മ്മ്..”
അഞ്ജു മൂളി ചിരിച്ചു . സംഭവം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നല്ല സ്നേഹം ഉണ്ടേലും ഞങ്ങള് അത് അങ്ങനെ പുറത്തു കാണിക്കാറില്ല ! ഒരു പ്രേത്യക ജനുസ്സ് ആണ് . എന്തായാലും അവൾ വല്യ സന്തോഷത്തോടെ ഉമ്മറത്തേക്ക് ഓടിക്കയറി .

“താങ്ക്സ്…”
പിന്നെ പയ്യെ പറഞ്ഞു ചിരിച്ചു അകത്തേക്ക് ഓടികയറി . പിന്നെ ആ കാര്യം അമ്മയോടും മഞ്ജുസിനോടുമൊക്കെ പോയി കൊളുത്തുന്ന തിരക്കിലേക്ക് നീങ്ങി .

പിന്നെ ഉച്ചയൂണൊക്കെ കഴിച്ച ശേഷമാണ് ഞാൻ സ്വന്തം മുറിയിലേക്ക് പോയത് . അതിനു മുൻപേ മഞ്ജു വേഷം മാറി സ്ഥിരം വീട്ടു വേഷം ആയ നൈറ്റി എടുത്തിട്ടിരുന്നു . നൈറ്റ് ഡ്രസ്സ് ആയി ഉപയോഗിക്കുന്ന ബ്ലൂ , പിങ്ക് , റെഡ് കളർ നൈറ്റി ആണ് മഞ്ജുസ് പൊതുവെ വീട്ടിൽ ഇടുന്നത് . സ്വല്പം സെക്സി ഫീലുള്ള ടൈപ്പ് ആണേലും വീട്ടിൽ ഞങ്ങൾ മാത്രമേ കാണുകയുള്ളു എന്നതുകൊണ്ട് കക്ഷിക്ക്‌ നാണം ഒന്നുമില്ല .

ഫുഡ് കഴിച്ചു തീർന്നയുടനെ ഞാൻ ഒന്ന് മയങ്ങാൻ വേണ്ടി റൂമിലേക്ക് പോയി . ഞാൻ ഒറ്റയ്ക്ക് കിടന്നിരുന്ന സമയത്തു ആകെ അലങ്കോലമായി കിടന്നിരുന്ന റൂം ആണെങ്കിലും ഇപ്പോൾ നല്ല അടുക്കുംചിട്ടയും വന്ന പോലെ ഉണ്ട്. എല്ലാം കൃത്യം ഇരിക്കേണ്ട സ്ഥലത്തു തന്നെയുണ്ട്. വസ്ത്രങ്ങളൊക്കെ ഷെൽഫിൽ കൃത്യമായി അടുക്കി വെച്ചിട്ടുണ്ട് . ബെഡ്ഡും ബെഡ്ഷീറ്റുമൊക്കെ ചുളിവ് പോലും വീഴാതെ ഭംഗിയാക്കി വിരിച്ചിട്ടിട്ടുണ്ട്. മഞ്ജു ആ കാര്യത്തിലൊക്കെ സ്ട്രിക്ക്റ്റ് ആണ് !

വന്നതു കേറിയ ഉടൻ ഫാൻ ഓൺ ചെയ്തു , ഫുൾ സ്പീഡിൽ ഇട്ടു ഞാൻ ബെഡിലേക്കു കിടന്നു . ക്രാസിയിലേക്ക് തലയിണകൾ ചാരിവെച്ച ശേഷം അതിനു മീതെ തലവെച്ചാണ് ഞാൻ കിടന്നത് . മഞ്ജു ആ സമയം ഞങ്ങൾ കഴിച്ച പാത്രങ്ങളൊക്കെ വാഷ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു . എല്ലാം തീർത്തു പത്തു മിനിറ്റിനകം അവളും റൂമിലേക്കെത്തി കയ്യിലെ നനവൊക്കെ നൈറ്റിയിൽ തുടച്ചുകൊണ്ട് അവൾ റൂമിനകത്തേക്കു വന്നു .

ഒരു പിങ്ക് കളർ നൈറ്റി ആണ് വേഷം . അയഞ്ഞു കിടക്കുന്ന ടൈപ്പ് ആണേൽ കൂടി ഒരു പ്രേത്യക ചന്തമാണ്‌ ആ വേഷത്തിൽ അവളെ കാണാൻ . വീട്ടിൽ നിന്നും പോരുന്ന സമയത്തു സിന്ദൂരം അണിഞ്ഞിരുന്നതുകൊണ്ട് സീമന്ത രേഖയിൽ അത് വിയർപ്പിനൊപ്പം ഇളകി കിടപ്പുണ്ട് !

“ഹോ ഭയങ്കര ചൂട് ആണുട്ടോ ..”
മഞ്ജു ബെഡിൽ കിടക്കുന്ന എന്നെ നോക്കി പറഞ്ഞു മുടി പുറകിൽ കെട്ടിവെച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025