Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

“പിന്നെ എന്തൊക്കെ ഉണ്ട് ശ്യാമേ , സുഖം അല്ലെ തനിക്ക് ? ഇപ്പൊ എന്താ പരിപാടി ? പഠിക്കാൻ പോണില്ലേ ?”
അവൻ വന്നിരുന്നതും മഞ്ജുസിന്റെ ചോദ്യ ശരങ്ങൾ ഒന്നിന് പിറകെ ഒന്നായെത്തി .

“കുഴപ്പമില്ല മിസ്സെ..അങ്ങനെ പോണൂ, പഠിപ്പൊക്കെ നിർത്തി . ഇവൻ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ല മിസ്സെ ”
ശ്യാം ചെറിയ നിരാശയോടെ പറഞ്ഞു നിർത്തി .

“മ്മ്…പക്ഷെ അങ്ങനൊക്കെ പറഞ്ഞാ എങ്ങനെയാടോ ? തനിക്കൊരു ജോബ് ഒക്കെ വേണ്ടേ ? എന്തേലുമൊക്കെ ചെയ്യ് . ”
മഞ്ജുസ് അവനെ മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി .

“ഓ പിന്നെ . അവന്റെ തന്തപ്പിടി മഞ്ജുസിന്റെ പോലെ ക്യാഷ് ടീം ആണ് . പിന്നെയിപ്പോ അവൻ നയിച്ച് തിന്നണ്ട കാര്യം ഒന്നും ഇല്ല ”
ഞാൻ ഇടയ്ക്കു കയറി ശ്യാമിനെ സപ്പോർട്ട് ചെയ്തു .

“ആഹ് ..നല്ല ബെസ്റ്റ് കമ്പനി .. . ഈ പൊട്ടൻ പറയുന്ന കേട്ട് നടക്കേണ്ട ശ്യാമേ . മര്യാദക്ക് നീ വല്ല ജോലിക്കും ശ്രമിക്ക് ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ശ്യാമിനോടായി പറഞ്ഞു .

“ആഹ്..നോക്കണം ”
ശ്യാം ഞങ്ങളുടെ മുഖ ഭാവം ശ്രദ്ധിച്ചെന്നോണം ചിരിയോടെ പറഞ്ഞു .

“മഞ്ജുസേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടേടി…”
ശ്യാമിനെ കോയമ്പത്തൂരിലേക്ക് എത്തിക്കാനുള്ള കാര്യം എടുത്തിടാമെന്നു തോന്നിയപ്പോൾ ഞാൻ അവളെ തോണ്ടിക്കൊണ്ട് ചോദിച്ചു . പക്ഷെ പഴയ മിസ്സിനെ ഞാൻ എടി , പോടീ എന്നൊക്കെ വിളിക്കുന്നത് കണ്ടു ശ്യാം ചെറിയ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ട് .

“മ്മ്…എന്താടാ ?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഞാൻ ഒരു ഐഡിയ പറയട്ടെ . ശ്യാമിന് നമ്മുടെ ഓഫീസില് ഒരു ജോലി കൊടുക്കാൻ നിനക്ക് പറ്റില്ലേ ? അതാകുമ്പോ എനിക്കും ഒരു കമ്പനി ആവും .”
ഞാൻ പയ്യെ ഉള്ളിലെ ആഗ്രഹം പറഞ്ഞതും മഞ്ജുസ് ഒന്ന് തലയാട്ടി ചിരിച്ചു .

“മ്മ്…അതൊക്കെ പറ്റും . പക്ഷെ…”
അവളൊന്നു പറഞ്ഞു നിർത്തി .

“ഒരു പക്ഷെയും ഇല്ല …ഞാൻ ആദ്യായിട്ട് നിന്നോട് ഒരു കാര്യം പറയണതല്ലേ . ഒന്ന് സാധിച്ചു താടോ ”
ഞാൻ അവളുടെ കയ്യിൽ തോണ്ടിക്കൊണ്ട് ചിണുങ്ങി . പിന്നെ ശ്യാമിനെ നോക്കി കണ്ണിറുക്കി .

“നീ ആദ്യം ഒന്ന് ചുമ്മാ ഇരി ..ഞാൻ ഒന്നാലോചിക്കട്ടെ …”
മഞ്ജുസ് എന്റെ തിടുക്കം കണ്ടു ദേഷ്യപ്പെട്ടു . പിന്നെ ശ്യാമിനെ നോക്കി .

“തനിക്ക് കുടിക്കാൻ എന്തേലും എടുക്കട്ടേ ശ്യാമേ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025