Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

“ഡീ ഡീ …മര്യാദക്ക് പോ പോ …ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ ”
പക്ഷെ അപ്പോഴേക്കും അവളുടെ കയ്യിൽ പിടിച്ചു വെച്ച് ഞാൻ ചിരിയോടെ പറഞ്ഞു .

“കവി ..ഞാൻ ഒരു കുത്ത് തരും ട്ടോ ..ശൊ ..ഒന്ന് കിടന്നാൽ മതി എന്നായി. അപ്പോഴാണ് അവന്റെ ഒരു ..”
മഞ്ജുസ് കുളിക്കാനുള്ള മടിയോർത്തു ദേഷ്യപ്പെട്ടു .

“അതൊന്നും പറഞ്ഞാൽ പറ്റില്ല..ഇങ്ങനെ നാറി പുഴുത്തിട്ട് എന്റെ കൂടെ കിടക്കേണ്ട ..”
അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ഞാൻ കളിയായി പറഞ്ഞു .

“ആഹ്..എന്നാൽ നീ ഇറങ്ങി തറയിൽ കിടന്നോ ..എനിക്കൊന്നും വയ്യ ഇനി കുളിക്കാൻ..എടാ സമയം പത്തുപന്ത്രണ്ടു ആയി ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി .

“അയിന് ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“കവി…എനിക്ക് ദേഷ്യം വരുന്നുണ്ടേ . നീ കയ്യിന്നു വിട്ടേ …”
മഞ്ജു എന്റെ അഭിനയം ഇഷ്ടമാകാത്ത പോലെ പറഞ്ഞു പല്ലിറുമ്മി . പിന്നെ എന്റെ കൈ വിടുവിക്കാൻ വേണ്ടി ബലം പിടിച്ചു . പക്ഷെ ഞാനതിലേറെ ബലം പിടിച്ചതോടെ കക്ഷി അയഞ്ഞു .

“കവി വിടെടാ പ്ലീസ് …”
മഞ്ജുസ് ഉറങ്ങാനുള്ള പൂതികൊണ്ട് കൊഞ്ചി .

“നോ നോ …ആദ്യം പോയി കുളിക്ക് ..അത്ര ദൂരെ ഒന്നും പോകണ്ട കാര്യം ഇല്ലല്ലോ . അറ്റാച്ഡ് അല്ലെ..പിന്നെന്താ? ”
ഞാൻ ചിരിയോടെ തിരക്കി .

“എനിക്ക് വയ്യ അത് തന്നെ . എടാ ഞാനിന്നു രണ്ടുവട്ടം കുളിച്ചതാ …”
മഞ്ജു നിസ്സഹായതയോടെ എന്നെ നോക്കി .

“ആയിക്കോട്ടെ ..പക്ഷെ കിടക്കുമ്പോ ഒന്ന് വൃത്തിക്ക് കിടന്നൂടെ ? അല്ലേൽ നീ ഭയങ്കര വൃത്തിക്കാരി ആണല്ലോ ? ഇപ്പൊ ഒക്കെ പോയോ ?”
ഞാൻ അവളെ കളിയാക്കുന്ന പോലെ ചോദിച്ചു .

“ഹോ…മതി . പണ്ടാരം അടക്കാൻ നിനക്കിപ്പോ എന്താ വേണ്ടേ ? ഞാൻ കുളിക്കണം , അത്രേ അല്ലെ ഉള്ളു !”
മഞ്ജുസ് ദേഷ്യപ്പെട്ടു കൊണ്ട് എന്റെ കൈ കുടഞ്ഞു വിടുവിച്ചു . പിന്നെ ഓരോന്ന് പിറു പിറുത്തുകൊണ്ട് അലമാര തുറന്നു .

“മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ഒരു ജന്തു ..ഹോ..ഏതു നേരത്താണോ ദൈവമേ …”
മഞ്ജുസ് പയ്യെ പല്ലിറുമ്മിക്കൊണ്ട് ഒടുക്കം അലമാരയിൽ നിന്ന് ഒരു ടവൽ എടുത്തു കുളിക്കാൻ തന്നെ തീരുമാനിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025