Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

“പിന്നെ ഇപ്പൊ ടാക്സി വിളിക്കണോ ? എടി ആകെക്കൂടി നടക്കാനുള്ള ദൂരമേ ഉള്ളൂ . നിങ്ങള് വന്നു കേറിക്കെ .ഞങ്ങള് ത്രിബിളൊക്കെ സിമ്പിൾ ആയി വെച്ച് പോകാറുള്ളതാ അല്ലെടി വീണേ ?”
ഞാൻ അവളെയും കുഞ്ഞാന്റിയെയും ബൈക്കിലിരുത്തി ത്രിബിൾ അടിച്ച അവസരങ്ങളോർത്തു പറഞ്ഞു .

“ആഹ്..അതെ അതെ…ചേച്ചി കേറൂ…ഞാൻ പിറകിൽ ഇരുന്നോളാം ”
വീണ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ഉന്തി തള്ളി . അതോടെ മഞ്ജു വന്നെന്റെ പുറകിൽ കയറി ഇരുന്നു . ഏറ്റവു പുറകിലായി വീണയും !

രണ്ടുപേരും കയറി ഇരുന്നതോടെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . വണ്ടി ഒന്ന് ചാടിയതും നടുക്കിരുന്ന മഞ്ജുസ് എന്റെ പുറത്തു അവളുടെ മാമ്പഴങ്ങൾ അമർത്തികൊണ്ട് കൂടുതൽ ചേർന്നിരുന്നു . പക്ഷെ പുറകിൽ വീണ ഇരുന്നതുകൊണ്ടോ എന്തോ മഞ്ജുസ് ഒന്നും പറഞ്ഞില്ല.

അങ്ങനെ അധികം വൈകാതെ അഞ്ചു മിനുട്ടിനുള്ളിൽ ഞങ്ങൾ കുഞ്ഞാന്റിയുടെ വീട്ടിലെത്തി . ഞങ്ങൾ ചെല്ലുന്ന കാര്യം വീണ അറിയിച്ചിരുന്നതുകൊണ്ട് ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ വിനീതയും മുത്തശ്ശിയും ഉമ്മറത്തുണ്ടായിരുന്നു . ഒപ്പം കുഞ്ഞാന്റിയുടെ മക്കളായ അദ്വൈതും അവിനാഷും !

വീട്ടു മുറ്റത്തേക്ക് ഞങ്ങളുടെ ബൈക്ക് കടന്നതും ഏറ്റവും പുറകിലിരുന്ന വീണ കയ്യും വീശി ഒച്ചവെച്ചു തുടങ്ങി .

“ഡാ…തക്കുടു….”
മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞാന്റിയുടെ മൂത്ത സന്തതിയെ നോക്കിയാണ് ആ വിളി. ആ വിളി കേട്ട് അവനും ഒന്ന് കൈകൊട്ടി ചിരിച്ചു .

ഒടുക്കം ബൈക്കിൽ നിന്നിറങ്ങി ഞങ്ങൾ ഉമ്മറത്തേക്ക് കയറി . വീണ തക്കുടുവിനെയും കയറുന്ന വഴിക് കൂടെ കൂട്ടി . അവളുടെ കൈപിടിച്ച് അവനും സ്റ്റെപ്പുകൾ കയറി .

“എപ്പൊഴാടാ കണ്ണാ വന്നേ ?”
മുത്തശ്ശി ഞങ്ങൾ കയറുന്നതു കണ്ടയുടനെ ചിരിയോടെ തിരക്കി .

“രാവിലെ എത്തി മുത്തശ്ശി…”
ഞാൻ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി മുത്തശ്ശിക്കടുത്തേക്കായിരുന്നു . പിന്നെ എന്റെ പഴയ സ്വപ്‍ന സുന്ദരി കുഞ്ഞാന്റിയെ അടിമുടി ഒന്ന് നോക്കി . പതിവ് വേഷമായ സാരിയിലും ബ്ലൗസിലും അവളൊന്നു മിനുങ്ങിയിട്ടുണ്ട് . ആ മുലകളുടെ ഉന്തിതെറിച്ചുള്ള നിൽപ്പും വിയർത്ത കക്ഷങ്ങളും മഞ്ജുസ് ഒപ്പമുണ്ടായിട്ടുകൂടി എന്റെ ശ്രദ്ധ ക്ഷണിച്ചു എന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തി .

അത് മഞ്ജുസും നോട്ട് ചെയ്തോ എന്തോ . എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ടാണ് കക്ഷി ഉമ്മറത്തേക്ക് കയറിയത് .

“ആഹ് ..എന്താ മോളെ സുഖം അല്ലെ ?”
കുഞ്ഞാന്റിയുടെ കൈപിടിച്ചു ഉമ്മറത്തേക്ക് കയറിയ മഞ്ജുവിനെ നോക്കി ചോദിച്ചു .

“ആഹ്..അതെ മുത്തശ്ശി. ”
മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025