Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

മഞ്ജുസ് പയ്യെ പറഞ്ഞു .

“മതി മതി..നല്ലോണം സമയം എടുത്തു ഓക്കേ പറഞ്ഞാൽ മതി .നമുക്ക് രണ്ടു മാസം ടൈം ഉണ്ടല്ലോ …”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കയ്യെത്തിച്ചു തോണ്ടി .

അതിനു കുണുങ്ങി കുണുങ്ങിയുള്ള ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി .

പിന്നീടുള്ള ദിവസങ്ങളൊക്കെ എങ്ങനെയോ ഞാനും മഞ്ജുവും തള്ളി നീക്കുകയായിരുന്നു . സംഭവ ബഹുലമായ ചില കാര്യങ്ങളും അതിനിടക്ക് നടന്നു എന്ന് വേണേൽ പറയാം . ഇതിനിടക് മെൻസസ് ടൈമിൽ മാത്രം മഞ്ജുസ് ഒന്ന് ചൂടാവും ! അതെന്താണെന്നു അറിയില്ല , പെണ്ണിന് പിരീഡ്‌സ് ആയാൽ ഞാൻ ചുമ്മാ തമാശ പറഞ്ഞാലും ദേഷ്യം വരും ! ഇടക്കു വയറുവേദന ആണെന്ന് പറഞ്ഞു വന്നു കിടക്കുകയും ചെയ്യും !

“എന്താടി മഞ്ജുസെ?”
വന്നു കിടന്നാ ഞാൻ പയ്യെ ചോദിക്കും .

“വയറുവേദന ..”
ബെഡിൽ ചുരുണ്ടുകൂടികൊണ്ട് അവളും പറയും .

“ആഹ്…വാരിവലിച്ചു ഓരോന്ന് തിന്നുമ്പോ ഓർക്കണം ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ഓരോന്ന് പറയും .

“ഒന്ന് മിണ്ടാണ്ടിരിക്കോ..ഇത് അതൊന്നുമല്ല .”
എന്ന് അവളും മറുപടി പറയും .

പിന്നെ ഒന്ന് രണ്ടും പറഞ്ഞു അവളുടെ വായിന്നു എന്തേലും കേട്ടില്ലേൽ എനിക്കും സമാധാനം കിട്ടില്ല .
എന്തേലും ദേഷ്യപ്പെട്ടു പറഞ്ഞുപോയാൽ പിന്നെ അവൾക്കും ടെൻഷൻ ആണ് . അന്നത്തെ ആക്സിഡന്റ് ഞങ്ങളുടെ ജീവിതത്തിൽ അത്രത്തോളം എഫ്ഫക്റ്റ് ഉണ്ടാക്കിയിട്ടുണ്ട് . പിന്നെയും പിണക്കങ്ങളൊക്കെ സ്വാഭാവികം ആയി ഉണ്ടായിട്ടുണ്ടെലും അതിരു വിട്ടു ഞാനോ മഞ്ജുസോ പിണങ്ങിയിരുന്നിട്ടില്ല.

സൗന്ദര്യ പിണക്കങ്ങളും നിരാഹാരവുമൊക്കെ പുട്ടിനു പീര പോലെ ഉണ്ടാകും . ശ്യാം എന്റെ വീട്ടിലെ നിത്യ സന്ദർശകനായി എന്നുമാത്രമല്ല മഞ്ജുസിനും അമ്മക്കുമൊക്കെ അവൻ വളരെയേറെ പ്രിയങ്കരനുമായി ! ഓഫീസിലെ കാര്യങ്ങളൊക്കെ ഇടക്ക് മഞ്ജുസിന്റെ അച്ഛനും ജഗത്തും എന്നെ വിളിച്ചു അറിയിക്കും . എന്റേതായ അഭിപ്രായങ്ങളും നിർദേശങ്ങളുമൊക്കെ ആ സമയത്തു ഞാൻ ഫോണിൽ കൂടി പറയുകയും ചെയ്യും .

ബാക്കിയെല്ലാം പതിവുകൾ ആണ് ! മഞ്ജുസും ഞാനും ഇണങ്ങിയും പിണങ്ങിയും കളിയാക്കിയുമെല്ലാം രണ്ടു മാസങ്ങൾ തള്ളി നീക്കി ! അതിനിടക്ക് എന്റെ കാലിനു വീണ്ടും വേദന വന്നു ! ശരിക്ക് റെസ്റ്റ് എടുക്കത്തെന്റെ പ്രെശ്നം ആണെന്ന് ഡോക്ടർ പറഞ്ഞതോടെ രാത്രിയിലെ കലപരിപാടികൾക്കും മഞ്ജുസ് ഫുൾ സ്റ്റോപ്പ് ഇട്ടു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025