Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

ഇടയിൽ അവളുടെ വട്ടപേര് ആണത് . സാരിക് മാച്ചിങ് ആയി അതെ നിറത്തിലുള്ള വാച്ചും ചപ്പലുമൊക്കെ ഇട്ടുപോകുന്നതുകൊണ്ട് മഞ്ജുസിനെ അങ്ങനെ വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല . മാത്രമല്ല സ്വല്പം ഒരുങ്ങിക്കെട്ടി തന്നെയാണ് അവളുടെ പോക്ക് ! അതുകൊണ്ടല്ലേ ഞാൻ വീണത് !

“ഫാഷൻ പരേഡ് നിന്റെ ..പോടീ മായാമോഹിനി ..”
മഞ്ജുസും തിരിച്ചടിച്ചു .

“ഹി ഹി…നീ ചൂടാവല്ലേ മഞ്ജു മോളെ ..”
മഞ്ജുസിന്റെ സ്വരം ഉയർന്നതും മായേച്ചി മറുതലക്കൽ ചിരിച്ചു .

“എടി എടി …എന്താ ഇത്ര പൊള്ളാൻ ? വിവേകേട്ടൻ നിന്നെ വിളിച്ചോ ? അതിനാണോ ഈ കിടന്നു കോമരം തുള്ളുന്നത് ?”
അവളുടെ ചിരി കേട്ടതും ഞാൻ സംശയത്തോടെ ചോദിച്ചു . അപ്പോഴാണ് മഞ്ജുസ് ഒന്ന് ഞെട്ടുന്നത് .

“വിവേകേട്ടനോ .?”
മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ ആശ്ചര്യത്തോടെ നോക്കി .

“ആഹ്…അതെ ..അയ്യടാ അവന്റെ ഒരു വിവേകേട്ടൻ . നാണമില്ലാത്ത കോന്തൻ !”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

ഞാനതു കേട്ട് ചിരിച്ചു .

“നീ ഇളിക്കല്ലേ കണ്ണാ ..ഞാനങ്ങോട്ട് വരുന്നുണ്ട്. ഫോണിൽ കൂടി പറഞ്ഞാലൊന്നും എനിക്ക് സമാധാനം കിട്ടില്ല ”
മായേച്ചി തീർത്തു പറഞ്ഞു ഫോൺ കട്ടാക്കി .

“ഹലോ..ഡീ മായേച്ചി …”
ഞാൻ ഫോണിൽ കൂടെ ഒന്നുടെ വിളിച്ചു നോക്കിയെങ്കിലും കട്ടായ ശബ്ദം ആണ് മുഴങ്ങി കേട്ടത് .

കാൾ അവസാനിച്ചതോടെ മഞ്ജു എന്നെ നോക്കി .

“എന്താടാ കാര്യം ? അവളെന്തിനാ ഈ കിടന്നു കയറു പൊട്ടിക്കുന്നേ ? വിവേകേട്ടൻ എന്ന് നീ പറഞ്ഞത് നമ്മുടെ വിവേകിന്റെ കാര്യം ആണോ ?”
മഞ്ജുസ് അറിയാനുള്ള ത്വരയിൽ എനിക്ക് നേരെ ചോദ്യങ്ങൾ എറിഞ്ഞു .

“ആഹ് ..നമ്മുടെ വിവേകേട്ടൻ തന്നെ …”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“അവനും ഇവളും തമ്മിലെന്ത് ബന്ധം ?”
മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ തലചൊറിഞ്ഞു.

“ഹി ഹി…അതൊക്കെ ഉണ്ട് മോളെ ..ഞാൻ പറയാം ..”
അഞ്ചുസിനെ നോക്കി കണ്ണിറുക്കികൊണ്ട് ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു . വിവേകിന് മായേച്ചിയോടു എന്തോ ഒരു താല്പര്യം ഉണ്ടെന്നും അവളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് എന്നോട് പറഞ്ഞതുമെല്ലാം ഞാൻ മഞ്ജുസിനെ അറിയിച്ചു . അവളതെല്ലാം മൂളികേട്ടു ഇരുന്നു .

“ഹോ…അപ്പൊ വെറുതെ അല്ല പ്രാന്തത്തി കിടന്നു തിളക്കുന്നത് ”
മായേച്ചിയുടെ കല്യാണ വിരക്തി ഓർത്തു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എന്നാലും വിവേകിനെങ്ങനെ ഒറ്റ ദിവസം കൊണ്ട് ഇവളെ…”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025