Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

“ആഹ്…അതൊന്നും എനിക്കറിഞ്ഞൂടാ . പുള്ളി കുറച്ചു നേരം ഇവിടെ ഉണ്ടായിരുന്നു .ചിലപ്പോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആകും ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“മ്മ്…എന്തായാലും അതിനു അവള് സമ്മതിക്കണ്ടേ ? എനിക്ക് തോന്നുന്നില്ല ആ തെണ്ടി കല്യാണത്തിന് ഒക്കെ സമ്മതിക്കുമെന്നു .എന്തായാലും വിവേകിന് വിളിച്ചു നോക്കെടാ , എന്നിട്ട് മായ എന്ത് പറഞ്ഞെന്നു ചോദിക്ക് ”

“ആഹ് ..അത് നേരാ ..ഞാൻ വിളിക്കാം ”
മഞ്ജുസ് പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി . അതുകൊണ്ട് സ്പോട്ടിൽ തന്നെ വിവേകിനെ വിളിച്ചു .

“ഹലോ എവിടെണ് ഭായ് ?”
മറുതലക്കൽ വിവേക് കാൾ അറ്റൻഡ് ചെയ്തതും ഞാൻ മുഖവുര കൂടാതെ ചോദിച്ചു .

“വീട്ടിൽ തന്നെ …”
വിവേകേട്ടൻ പയ്യെ പറഞ്ഞു .

“ആഹ് ..പിന്നെ നമ്മുടെ മായേച്ചിയുടെ കാര്യം എന്തായെടോ ? വല്ലോം നടന്നോ ? താൻ അവളെ വിളിച്ചു നോക്കിയോ ?”
ഞാൻ സ്വല്പം ആവേശത്തോടെ തിരക്കി .

“എന്താകാൻ മോനെ ..ഞാൻ കക്ഷിക്ക് ഒന്ന് രണ്ടു വട്ടം മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഒന്നും തരണില്ല ”
വിവേകേട്ടൻ ചെറു ചിരിയോടെ പറഞ്ഞു .

“എന്നിട്ട് താൻ പിന്നെ ട്രൈ ചെയ്തില്ലേ ? പിന്നെന്തിനാ അവളിപ്പോ എന്നെ വിളിച്ചു ചൂടായത് ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഹ ഹ ..അതോ ? അതിപ്പോ കുറച്ചു മുൻപേ ഞാൻ കക്ഷിക്ക്‌ ഒരു ‘ഐ ലവ് യു’ വിട്ടു . അതിന്റെ എഫ്ഫക്റ്റ് ആകും ”
വിവേകേട്ടൻ ചെറിയ ചിരിയോടെ പറഞ്ഞു .

“ആഹാ…അത്രേം മുന്നേറ്റം ഒക്കെ ഉണ്ടല്ലേ !”
ഞാൻ മായേച്ചിയുടെയും വിവേകിന്റെയും കാര്യം ഓർത്തു ചിരിച്ചു .

“പിന്നില്ലാതെ ..അതോടെ കക്ഷി എന്നെ ബ്ലോക്കി !”
വിവേകേട്ടൻ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു .

“ഹി ഹി…”
ഞാനും അത് കേട്ട് ചിരിച്ചു .

“എന്താടാ ? എന്താ കാര്യം ..?”
ഞാൻ ചിരിക്കുന്നത് കേട്ട് മഞ്ജുസ് കൈമലർത്തി ചോദിച്ചു .

“ഏയ് ..മായേച്ചി അവനെ വാട്സാപ്പിൽ ബ്ലോക്കിയെന്നു ”
ഞാൻ ഫോൺ പൊത്തിപിടിച്ചു മഞ്ജുസിനോട് പയ്യെ പറഞ്ഞു .

“ഹ ഹ ..ഞാൻ ഇത് എക്സ്പെക്റ്റ് ചെയ്തതാ …”
മായേച്ചിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025