കിച്ചു… എല്ലവരും ഉണ്ടോ പാച്ചുവിനെ മാത്രമേ ഞാൻ കാണുന്നുള്ളൂ അല്ലോ
വിഷ്ണു… ( എടാ നീ പുഴുത്തു ചാവുമെടാ പട്ടി ) എടാ അത് അമ്മയും കുഞ്ഞിയും ഇപ്പൊ അങ്ങോട്ട് പോയതേ ഉള്ളു
കിച്ചു… കുഞ്ഞി വന്നിട്ടുണ്ടോ അയ്യോ എന്നിട്ട് അവൾ എവിടെ ഛെ കാണാൻ കൊതി ആവുന്നു പാച്ചു അവളെ ഒന്നും വിളി
പഞ്ചമി… ഞാൻ ഇപ്പൊ വിളികാം
വിഷ്ണു… പഞ്ചമി നീ പോയി ഒന്നും വിളിക്കണ്ട അവിടുന്ന് തന്നെ മാറാതെ നീട്ടി വിളിച്ചാൽ മതി
അത് കേട്ടതും പഞ്ചമി ഒന്നും ചിരിച്ചു പോയി മനസ്സിൽ അവൾക്കു തോന്നി തന്നെ കണ്ടു കൊണ്ടു നില്കാൻ വേണ്ടി ആണ് വിഷ്ണു അങ്ങനെ പറഞ്ഞത് എന്ന്
കുഞ്ഞിയെ കാണാൻ ഉള്ള എക്സൈറ്റ്മെന്റിൽ നിന്ന കിച്ചു ആ ഡയലോഗ് കേട്ടപ്പോൾ ആണ് അവിടെ നടക്കുന്നത് എന്താണ് എന്ന് ചിന്തിച്ചു തുടങ്ങിയതും അവൻ ഒരു സംശയത്തോടെ വിഷ്ണുവിനെ നോക്കി അവന്റെ നോട്ടം തന്റെ നേരെ തിരിഞ്ഞത് മനസ്സിൽ ആയ വിഷ്ണു അവന്റെ മുഖത്തേക്ക് നോക്കി ഇളിഞ്ഞ ചിരി ഒന്നും പാസ്സാക്കി കുറച്ചു ഗൗരവത്തോടെ മുഖത്ത് വരുത്തി അപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന് ഓർക്കുന്നത് അവൻ നേരെ സ്ക്രീനിലേക്ക് മുഖം തിരിച്ചു പഞ്ചമിയെ നോക്കി അവളും ചിരിക്കുന്നു അവളുടെ മുഖത്തു നോക്കി ഗൗരവത്തിൽ നിൽക്കാൻ അവന് കഴിഞ്ഞില്ല പഴയ പോലെ മുഖം എന്തിനോ വേണ്ടി കെയുന്ന പോലെ സന്തോഷത്തോടെ അവളെ നോക്കി നിന്നും പെട്ടന്ന് കുഞ്ഞി ഓടി വന്നു സ്ക്രീനിൽ വന്നു നോക്കി
കുഞ്ഞി… കിച്ചുവേട്ട എവിടെ പോയി
കിച്ചു അവളെ കണ്ടത് 1000 വോൾട്ട് ബൾബ് കത്തിയ പോലെ പുഞ്ചിരിച്ചു അവൻ ലാപ്പിൽ കൂടെ മാറു ഭാഗത്തു എത്താൻ വരെ അവന്റെ മനസ്സ് കൊതിച്ചു
കിച്ചു… കുഞ്ഞി…… ഓഹ് എന്റെ കുഞ്ഞു നീ വരും എന്നൊരു വാക് പറഞ്ഞിരുന്നേ ഞാൻ ഇവിടെക്ക് വരിലായിരുന്നു
കുഞ്ഞി… അയ്യോ ഇത് സർപ്രൈസ് വിസിറ്റ് ആണ് കിച്ചുവേട്ട എല്ലാരും ഉണ്ട് അവൾ എല്ലാവരുടെയും പേര് എടുത്തു പറഞ്ഞു ഞങ്ങൾ ഓക്കേ ഇവിടെ വന്നിട്ട് ഇപ്പൊ രണ്ടും മണിക്കൂർ ആയി ബാക്കി ഉള്ളവർ പൂളിൽ കളിക്കുവാ
