Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

പദ്മ പറയുന്നതിലും എന്തോ കാര്യം ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ ആയി ഉണ്ടാക്കിയ പിണക്കം കാരണം ആണോ ലച്ചു പിന്നെയും അവന്റെ അടുത്തേക്ക് തിരിച്ചു പോയത്..? അത്രക്ക് ഒന്നും ഞാൻ അവളെ പറഞ്ഞിരുന്നില്ല. ഇപ്പൊ ചെറിയ പിണക്കത്തിൽ ആയിരുന്നത് കൊണ്ട് അവളോട് ഇത് ചോദിക്കാനും വയ്യ. പക്ഷെ അവളുടെ വായിൽ നിന്ന് അത് കേൾക്കാതെ ഈ കാര്യം ഞാൻ വിശ്വസിക്കില്ല.. ലച്ചുവിനെ എങ്ങനെ കോൺടാക്ട് ചെയ്യുമെന്ന് ഓർത്തു ടെൻഷൻ അടിച്ചു ഇരുന്നപ്പോൾ ആണ് അവളുടെ കോൾ ഇങ്ങോട്ട് വന്നത്. ഇത്രയും ദിവസം പിണങ്ങി ഇരുന്നതിൽ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ ഉള്ളത് പോലെ തോന്നി. അവളുടെ സംസാരത്തിൽ ഒന്നും അവളെന്നെ പറ്റിക്കുന്നു എന്നെനിക്ക് തോന്നിയില്ല. എന്തായാലും നേരിട്ട് കാണുമ്പോൾ അവളോട് ചോദിക്കണം എന്ന് ഞാൻ തീർച്ചപ്പെടുത്തി..

പിറ്റേന്ന് കോളേജ് കഴിഞ്ഞു മറൈൻ ഡ്രൈവ് ന്റെ അവിടെ വച്ചാണ് ഞങ്ങൾ മീറ്റ് ചെയ്തത്. പിണക്കം ഒക്കെ മാറി ഒന്നായതിൽ ലച്ചുവിന് വലിയ സന്തോഷം ഉള്ളത് പോലെ തോന്നി. അവിടെ വച്ചു അവളെന്നെ ചുംബിച്ചപ്പോൾ ആദ്യമായ് എനിക്ക് അവളോട് യാതൊരു വികാരവും തോന്നിയില്ല. പക്ഷെ മാക്സിമം ഞാൻ അത് പുറത്ത് കാണിക്കാതെ ഇരുന്നു. സംസാരിക്കുന്നതിന് ഇടയിൽ ഞാൻ നൈസ് ആയി അവളുടെ എക്സ് ന്റെ കാര്യം എടുത്തിട്ടു

 

‘ഞാൻ നിന്റെ എക്സ് നെ ഇന്നലെ ഫോർട്ട്‌ കൊച്ചി വച്ചു കണ്ടു. അവൻ പുതിയ ബൈക്ക് ഒക്കെ എടുത്തല്ലേ..?

അവളുടെ മുഖം മാറുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ട് ഞാൻ ചോദിച്ചു

 

‘ആ എനിക്കറിയില്ല അവന്റെ കാര്യം ഒന്നും..’

ലച്ചു പറഞ്ഞു. അവളുടെ മുഖത്ത് ഒരു കള്ളത്തരം ഉള്ളത് പോലെ എനിക്ക് തോന്നി

 

‘മുടി ഒക്കെ വെട്ടി എന്ന് തോന്നുന്നു. എനിക്ക് പെട്ടന്ന് കണ്ടപ്പോ മനസിലായില്ല..’

ലച്ചു അതിന് മറുപടി ഒന്നും പറഞ്ഞില്ല. ആ ടോക്ക് അവൾ ഒഴിവാക്കുന്നത് പോലെ തോന്നി

‘എന്റെ ഒരു ഫ്രണ്ട് നിന്നെയും അവനെയും ഒരുമിച്ച് കണ്ടെന്നു പറഞ്ഞു..’

ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025