Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

‘എന്ത് പറ്റി മൈൻഡ് ഇവിടെ ഒന്നും അല്ലായിരുന്നോ..?

പദ്മ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അവളും നന്നായി വിയർത്തിരുന്നു.. വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോ ആകും ഇപ്പോളത്തെ സംഭവം കണ്ടത്

 

‘അതല്ല.. വെയിറ്റ് കയ്യിൽ നിന്നില്ല..’

ഞാൻ മനസ്സിൽ പ്രശ്നം ഒന്നും ഇല്ലാത്തത് പോലെ പറഞ്ഞു

 

‘നിന്നെ കണ്ടാൽ തന്നെ അറിയാം ഓക്കേ അല്ലെന്ന്. നീ ആദ്യം മൈൻഡ് ഓക്കേ ആക്കു..’

പദ്മ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു

 

‘എനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞില്ലേ..’

 

‘അവളോട് ദേഷ്യം ഉള്ളത് കൊണ്ട് ഇപ്പൊ എന്നോടും ദേഷ്യം ആണോ..? ഞാൻ പോണോ ഇവിടുന്ന്..?

പദ്മ എന്നോട് ചോദിച്ചു.. അവളോട് എനിക്ക് എന്ത് ദേഷ്യം.. ഞാൻ ഇല്ല എന്ന് തലയാട്ടി

‘അവൾ അങ്ങനെ ചെയ്തു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ഒന്നും ആയിരുന്നില്ല അവൾ..’

പദ്മ വിഷമത്തോടെ പറഞ്ഞു

 

‘ഞങ്ങൾ തമ്മിൽ പ്രേമം ഒന്നും ഉണ്ടായിരുന്നില്ല.. നിന്റെ അനിയത്തി ആയി എനിക്ക് വെറും ഫിസിക്കൽ റിലേഷൻ മാത്രം ഉണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ അവൾ പോയത് എനിക്ക് ഒരു വിഷമവും ഇല്ല..’

പദ്മയോട് എടുത്തടിച്ചത് പോലെ ഞാൻ പറഞ്ഞു. അവളുടെ മുഖം എന്തോ പോലെ ആയി. ഞാൻ പെട്ടന്ന് എഴുന്നേറ്റു വെളിയിലേക്ക് പോയി. പിന്നെ ഞാൻ വർക്ക്‌ ഔട്ട്‌ ചെയ്യാനും നിന്നില്ല. ജിമ്മിന് താഴെ ഗ്രൗണ്ട് ഫ്ലോറിൽ ആണ് വണ്ടികൾ പാർക്ക്‌ ചെയ്യുന്നത്. ഞാൻ ബൈക്കിൽ കയറി കുറച്ചു നേരം ഇരുന്നു. പദ്മയോട് അങ്ങനെ പറയണമായിരുന്നോ..ലച്ചുവിനെ അവളുടെ മുന്നിൽ മോശം ആക്കണമെന്ന ഉദ്ദേശത്തിൽ പറഞ്ഞതല്ല.. അവൾ പോയതിൽ എനിക്ക് വിഷമം ഒന്നുമില്ല എന്ന് അറിയിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ്.. അത് തന്നെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് പദ്മ അവിടേക്ക് വന്നത്. അവൾ വർക്ക്‌ ഔട്ട്‌ കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങുവായിരുന്നു. കാറിന് അടുത്ത് എത്തിയപ്പോൾ ആണ് എന്നെ കണ്ടത്. ഞാൻ ചൂടാകുമെന്ന് കരുതി അവൾ കാറിനടുത്തു നിന്ന് എന്നെ നോക്കി. കുറച്ചു മുമ്പേ പറഞ്ഞതിൽ ഒരു വ്യക്തത വരുത്തണം എന്ന് തോന്നിയത് കൊണ്ട് ഞാൻ പദ്മയുടെ കാറിന് അരികിലേക് നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025