Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘നീ കൂടുതൽ ഒന്നും പറയണ്ട. കൈ വിട്.. ഞാൻ പോണു..’

ഇഷാനി കൈ ബലം വച്ചു അഴിക്കാൻ നോക്കി. അത്ര ബലത്തിൽ ഒന്നും അല്ല അവൾ കയ്യഴിക്കാൻ നോക്കിയത് എന്ന് എനിക്ക് മനസിലായി. അപ്പോൾ ചെറുതായി തണുത്തു വരുന്നുണ്ട് അവൾ

 

‘ദേ പിണങ്ങല്ലേ.. എനിക്ക് നീ പറയുന്നതാണ് വലിയ കാര്യം.. നീ കഴിഞ്ഞേ ഉള്ളു അവരെല്ലാം..’

ഞാൻ അവളുടെ താടിയിൽ പിടിച്ചു എന്റെ നേരെ മുഖം ചെരിച്ചു നോക്കിച്ചു. മുഖത്ത് ഇപ്പോളും ഒരു പിണക്കം ഉണ്ട്. ഞാൻ പറഞ്ഞത് ഇപ്പോളും അവൾക്ക് ശരിക്കും വിശ്വാസം ആയിട്ടില്ല

‘അവരാരും പറഞ്ഞിട്ട് ഞാൻ കേട്ടില്ലല്ലോ.. ദേ നീയിപ്പോ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കളിക്കാൻ ഇറങ്ങും.. ഇപ്പോൾ പിണക്കം മാറിയോ..?

 

ഇഷാനി ചെറുതായ് ഒന്ന് ചിരിക്കാൻ വന്നിട്ട് പെട്ടന്ന് അത് മായ്ച്ചു

‘കളിച്ചാൽ. മാത്രം പോരാ..’

 

‘പിന്നെ..?

ഞാൻ ചോദിച്ചു

 

‘കളിച്ചു ജയിക്കണം..’

അവൾ വളരെ നിസാരമായി പറഞ്ഞു

 

‘അത് നീ എന്നോട് മാത്രം പറഞ്ഞിട്ട് കാര്യമില്ല. എതിർ ടീമിനോട് പോയി തോറ്റു തരണം എന്ന് കൂടി പറഞ്ഞു അവരെ കൊണ്ട് സമ്മതിപ്പിക്കണം..’

 

‘നീ ഈ മൈൻഡ് വച്ചു കളിക്കാൻ ഇറങ്ങിയാൽ എങ്ങനെ ജയിക്കും..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

 

‘എടി ഞാൻ പറഞ്ഞില്ലേ. അവന്മാർ എല്ലാ കൊല്ലവും ഫൈനൽ വരുന്ന ടീമാണ്.. മിക്ക കൊല്ലവും ചാമ്പ്യൻസ്.. നമ്മൾ സെമി ജയിച്ചത് തന്നെ ഒരു ഡസൻ ഭാഗ്യം ഉണ്ടായിരുന്നത് കൊണ്ടാണ്..’

 

‘സെമിയിൽ ഉണ്ടായിരുന്നേൽ ഫൈനലിലും ഭാഗ്യം ഉണ്ടാകും.. നീ നല്ലവണ്ണം കളിച്ചാൽ മതി..’

 

‘തോൽക്കാൻ വേണ്ടി ആരും കളിക്കില്ലല്ലോ.. പിന്നെ ഞങ്ങൾക്ക് എല്ലാം തന്നെ അറിയാം അവർക്ക് എതിരെ ഞങ്ങൾക്ക് ചാൻസ് തീരെ കുറവാണെന്നു.. ‘

ഞാൻ പ്രതീക്ഷ ഏതുമില്ലാത്ത ഒരു ഈണത്തിൽ പറഞ്ഞു

 

‘അത് പോരാ.. നമ്മൾ തന്നെ ജയിക്കണം.. നമ്മുടെ ടീം ജയിച്ചാൽ ഞാൻ നിനക്കൊരു സമ്മാനം തരാം സർപ്രൈസ് ആയിട്ട്..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025